നമ്മുടെ അയല്‍രാജ്യമായ ഹിന്ദുസ്ഥാനെ താന്‍ അഭിനന്ദിക്കുന്നു, അവര്‍ക്ക് എല്ലായ്‌പ്പോഴും സ്വതന്ത്ര വിദേശനയം ഉണ്ടായിരുന്നു. ഇന്ന് ഇന്ത്യ അമേരിക്ക സഖ്യത്തിലാണ്, അവര്‍ ക്വാഡിന്റെ ഭാഗമാണ്. ഉപരോധം വകവയ്ക്കാതെ അവര്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. കാരണം അവരുടെ നയം ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി.... വിദേശനയത്തില്‍ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പ്രശംസിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍....

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഇമ്രാന്‍, തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് നടത്തിയ പ്രസംഗത്തിനിടെയാണ് ഇന്ത്യയെ പ്രശംസിച്ചത്.
ക്വാഡ് സഖ്യത്തിലെ അംഗങ്ങളായ ജപ്പാന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവരില്‍നിന്ന് വ്യത്യസ്തമായി മോസ്‌കോയുടെ നടപടികളെ അപലപിച്ചുകൊണ്ട് മൂന്ന് യുഎന്‍ വോട്ടുകളില്‍ ഇന്ത്യ വിട്ടുനിന്നു, അക്രമം നിര്‍ത്താന്‍ മാത്രം ആഹ്വാനം ചെയ്തുവെന്നും ഇമ്രാന്‍ പറഞ്ഞു.
മാര്‍ച്ച് 25നാണ് അവിശ്വാസ വോട്ടെടുപ്പ്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25ന് വെള്ളിയാഴ്ച രാവിലെ 11ന് ദേശീയ അസംബ്ലി (പാര്‍ലമെന്റ് ) സമ്മേളിക്കും. സ്പീക്കര്‍ അസദ് ഖൈസറാണ് സമ്മേളനം വിളിച്ചത്. ഒ.ഐ.സി ഉച്ചകോടി 22, 23 തീയതികളില്‍ പാര്‍ലമെന്റ് ഹൗസിലാണ് നടക്കുന്നത്. അതിനാലാണ് അവിശ്വാസ ചര്‍ച്ച 25ന് നിശ്ചയിച്ചത്.
സഭ അവിശ്വാസം പരിഗണനയ്ക്ക് എടുത്താല്‍ മൂന്ന് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കകം വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച് വോട്ടെടുപ്പിന് ഈ മാസം 31വരെ സമയമുണ്ട്.
അതേസമയം, വിമതരായ 24 എം. പിമാരെ കൂറുമാറ്റക്കാരായി പ്രഖ്യാപിച്ച് അയോഗ്യത കല്‍പ്പിക്കാതിരിക്കാന്‍ പി. ടി. ഐ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 26ന് മുമ്പ് വിശദീകരണം നല്‍കണം.
അതേസമയം യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശസമയത്ത് മോസ്‌കോയിലായിരുന്ന ഇമ്രാന്‍ ഖാന്‍ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യുന്നതില്‍നിന്നും വിട്ടുനിന്നിരുന്നു.
"
https://www.facebook.com/Malayalivartha