ആക്രമണം ശക്തമാക്കി റഷ്യ.... മരിയുപോള്‍ നഗരത്തിലെ യുക്രെയിന്‍ സൈന്യത്തോട് കീഴടങ്ങാന്‍ റഷ്യ അന്ത്യശാസനം നല്‍കി...റഷ്യന്‍ സൈന്യം അതിക്രമിച്ചു കടന്ന നഗരത്തിനകത്ത് യുദ്ധം തുടരുന്നു...

ആക്രമണം ശക്തമാക്കി റഷ്യ.... മരിയുപോള്‍ നഗരത്തിലെ യുക്രെയിന്ന്‌സൈന്യത്തോട് കീഴടങ്ങാന്‍ റഷ്യ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. അതല്ലെങ്കില്‍ ഒരു നഗരത്തിലെ അന്തേവാസികള്‍ മുഴുവന്‍ മരണമടഞ്ഞേക്കാവുന്ന രീതിയിലുള്ള കടുത്ത നടപടികളിലേക്ക് കടക്കും എന്നാണ് ഭീഷണി.റഷ്യന്‍ സൈന്യം അതിക്രമിച്ചു കടന്ന നഗരത്തിനകത്ത് ഇപ്പോഴും യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അതിനിടയില്‍ യുക്രെയിന് കൂടുതല്‍ ആയുധസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, നിലവിലെ സാഹചര്യത്തില്‍ എന്താണ് യുക്രെയിന്‍ സൈന്യത്തിന് ആവശ്യമുള്ളതെന്ന് അറിയിക്കുവാന്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
മാത്രമല്ല, ഈ ആഴ്ച്ച നടകാന്‍ പോകുന്ന നാറ്റോ സമ്മേളനത്തിലും ജി 7 ഉച്ചകോടിയിലും യുക്രെയിനെ പിന്തുണക്കേണ്ടുന്നതിന്റെ ആവശ്യകത ബ്രിട്ടന്‍ ഊന്നിപ്പറയുമെന്നാണ് കരുതുന്നത്. അതോടൊപ്പം സുപ്രധാന പങ്കാളികളുമായുള്ള ദ്വികക്ഷി യോഗങ്ങളിലുമിത് ഉന്നയിക്കുമെന്ന് ഡൗണിങ്‌സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി.
ലക്കും ലഗാനുമില്ലാതെ മരിയുപോളിലെ സാധാരണ ജനങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ പോലും ബോംബിടുന്ന റഷ്യന്‍ നടപടിയെ അപലപിച്ച ബോറിസ് ജോണ്‍സണ്‍, കൂടുതല്‍ കടുത്ത ഉപരോധങ്ങളിലേക്ക് നീങ്ങണമെന്നും സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ കീവിലേക്കൊരു മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
"
https://www.facebook.com/Malayalivartha























