റഷ്യയെ എതിര്‍ക്കുന്ന വാഷിംഗ്ടണിന്റെ സഖ്യകക്ഷികളില്‍ ഇന്ത്യ ഒരു അപവാദം... യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ വിഷയത്തില്‍ ഇന്ത്യക്ക് കൃത്യമായ നിലപാടില്ലെന്ന വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ വിഷയത്തില്‍ ഇന്ത്യക്ക് കൃത്യമായ നിലപാടില്ലെന്ന വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. റഷ്യയെ എതിര്‍ക്കുന്ന വാഷിംഗ്ടണിന്റെ സഖ്യകക്ഷികളില്‍ ഇന്ത്യ ഒരു അപവാദമാണെന്നും ബൈഡന് പറഞ്ഞു.
ക്വാഡ് കൂട്ടായ്മയുടെ നിലപാടിന് വിരുദ്ധമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതും യുഎന്നില്‍ റഷ്യന്‍ വിരുദ്ധ നിലപാട് സ്വീകരിക്കാത്തതുമാണ് യുഎസിനെ ചൊടിപ്പിച്ചിരിക്കുകയാ്ണ്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ തള്ളിപ്പറഞ്ഞതിന് നാറ്റോ, യൂറോപ്യന്‍ യൂണിയന് എന്നിവര്‍ ഉള്‍പ്പെടുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയെ ബൈഡന് അഭിനന്ദിച്ചു.
"
https://www.facebook.com/Malayalivartha