ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും പെയിന്റിംഗുകളും അടക്കം 29 പൗരാണിക വസ്തുക്കൾ ഇന്ത്യയ്‌ക്ക് തിരികെ നൽകി ആസ്ട്രേലിയ

ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും പെയിന്റിംഗുകളും അടക്കം 29 പൗരാണിക വസ്തുക്കൾ ഇന്ത്യയ്‌ക്ക് തിരികെ നൽകി ആസ്ട്രേലിയ. ഇന്ത്യാ-ആസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപാണ് വസ്തുക്കൾ ഇവിടെത്തിയെത്തിച്ചത്.
9-10 നൂറ്റാണ്ടിൽ രാജസ്ഥാനിൽ നിർമ്മിച്ച ശിവന്റെയും ഭൂതഗണങ്ങളുടെയും കൽപ്രതിമയാണ് കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ളത്. ശക്തി, വിഷ്‌ണു, ജെയിൻ മതിവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതിമകളും അലങ്കാര വസ്തുക്കളും പെയിന്റിംഗുകളും കൂട്ടത്തിലുണ്ട്. ചെങ്കല്ല്, മാർബിൾ, ഒാട്, ചെമ്പ്, കടലാസ് തുടങ്ങിയവയിൽ നിർമ്മിച്ചവയാണ് അധികവും. രാജസ്ഥാനു പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുപോയവയാണ് ഇവ. സാധനങ്ങൾ ആസ്ട്രേലിയയിൽ എങ്ങനെ എത്തിയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























