Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

കൊല്ലും കൊലയും വരെ ചെയ്യാൻ ആളുകൾ; കാടിന് നടുവിലെ ദുരൂഹ കൊട്ടാരം..റഷ്യ ഭരിക്കുന്നത് പുടിനല്ല ഈ 7 പേര്‍

24 MARCH 2022 09:30 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്കയ്ക്കും മുകളിൽ റഷ്യയെന്ന വൻശക്തി ഉണ്ടാകുമായിരുന്നു. അവിടെ ഏകാധിപതിയായ ഒരു പുതിയ ഹിറ്റ്‌ലർ വ്ലാദിമിർ പുടിൻ എന്ന പേരിൽ ജനിക്കുകയും ചെയ്യുമായിരുന്നു. 2000 മുതൽ ഈ ഒറ്റയാൻ റഷ്യയുടെ ഭരണ സംവിധാനത്തുണ്ട്. 2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചു. നീണ്ട വർഷക്കാലം ഇയാൾ റഷ്യൻ തെരുവുകളിൽ തന്റെ ഏകാധിപത്യത്തിന്റെ കഥകളെഴുതി.

 

പുടിനും പുടിന്റെ ഭരണവും കാമുകിയും ഒക്കെ വർത്തയാകുമ്പോൾ ഒപ്പം അദ്ദേഹത്തിന്റെ ചില അറിയാ കഥകളും പുറത്തുവരികയാണ്.പുട്ടിന് കായൽ തീരത്തുള്ള കാടിനു നടുവിലൊരു കൊട്ടാരമുണ്ടത്രെ..ആ കൊട്ടാരത്തിനു ചുറ്റും 7 കോടീശ്വര കൂട്ടുകാരും അവരുടെ കൊട്ടാരങ്ങളുമുണ്ട്. അവർ തമ്മിലെല്ലാം സാമ്പത്തിക ഇടപാടുകളുണ്ട്.റഷ്യ ഭരിക്കുന്നത് പുട്ടിൻ ഉൾപ്പെടെ ഈ 8 ദുഷ്പ്രഭുക്കൻമാർ ചേർന്നാണെന്നത് ഇപ്പോൾ പരസ്യമായ രഹസ്യമാണ്.

ആ കൂട്ടത്തിലൊരാളുണ്ട്– യൂറി കൊവാൽചുക്. പുട്ടിന്റെ ബാങ്കർ എന്ന് അറിയപ്പെടുന്നു. ഇണപിരിയാത്ത കൂട്ടുകാരാണത്രെ ഇരുവരും. യുദ്ധവും കൊല്ലും കൊലയുമൊക്കെ ഇരുവരുമാണ് ആലോചിച്ചു തീരുമാനിക്കുന്നത്.മോസ്കോയിൽനിന്ന് 2 മണിക്കൂർ അകലെ കോംസൊമോൽസ്കോയ തടാകത്തിന്റെ കിഴക്കൻ തീരത്ത് പുട്ടിൻ കൊട്ടാരം പോലൊരു രമ്യഹർമ്യം പണിതു. തടാകത്തിനു നടുവിൽ പെനിൻസുല പോലെ തള്ളി നിൽക്കുന്ന 250 ഏക്കർ പ്രദേശമാണിത്. കൂട്ടിന് 7 കൂട്ടുകാരും വീടുകൾ പണിതതോടെ അവരൊരു ഗ്രൂപ്പായി. ഒസിറൊ ഗ്രൂപ്പ്. ഒസിറൊ എന്നാൽ റഷ്യനിൽ തടാകം. വീടുകൾക്കരികെ മനോഹരമായ തടാകമുണ്ട്.

 

മറ്റു കൂട്ടുകാരിൽ ഒന്നാമനായിരുന്നു യൂറി കൊവാൽചുക്. വമ്പൻ ബിസിനസുകാർക്ക് പണം പലിശയ്ക്കു കൊടുക്കുന്ന ബിസിനസുണ്ട്. മറ്റുള്ളവർ ഇവരാണ്– വ്ളാഡിമിർ യാകുനിൻ, ആൻഡ്രേയ് ഫുർസെങ്കോ, സെർജി ഫുർസെങ്കോ. വിക്ടർ മ്യാചിൻ, വ്ളാഡിമിർ സ്മിർനോവ്, നിക്കളോയ് ഷമലോവ്. ഇവരാണ് റഷ്യൻ ഒളിഗാർക്കിയുടെ അടിസ്ഥാനം. അതിധനികരായ ഒരു ചെറിയ ഗ്രൂപ്പ് ഭരണം നിയന്ത്രിക്കുന്ന സമ്പ്രദായത്തെയാണ് ഒളിഗാർക്കി എന്നറിയപ്പെടുന്നത്. നൂറു കണക്കിനു കോടി ഡോളർ സമ്പാദ്യക്കാരായ ഇവരെല്ലാം തന്നെ ഒളിഗാർക്കുകളാണെന്നതിൽ സംശയമില്ല. പുട്ടിനും ഒളിഗാർക്കാണ്. ശതകോടീശ്വര ഭരണാധിപൻ!യൂറി കൊവാൽചുക്കിന് 150 കോടി ഡോളർ ആസ്തിയുണ്ടെന്നായിരുന്നു നേരത്തേ ഫോബ്സ് വിലയിരുത്തിയത്. അതായത്, 10,000 കോടി രൂപയിലേറെ!

 

കൂട്ടുകാർക്കെല്ലാം പണം കുന്നുകൂട്ടാൻ പുട്ടിൻ പലതരം സഹായങ്ങൾ ചെയ്തിട്ടുണ്ട്. കൊവാൽചുകിനെ 2002ൽ റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ റോസിയ ബാങ്കിന്റെ ചെയർമാനാക്കി. ക്രൈമിയ ആക്രമിച്ച് കീഴടക്കിയപ്പോൾ അയാൾ അവിടെ വൈനറി വാങ്ങി. ബാൾട്ടിക ബ്രൂവറിയുടെ ഉടമയാണിന്ന്.

 

റഷ്യൻ മാധ്യമങ്ങളുടെ തലപ്പത്തും കൊവാൽചുക് തന്നെ. നാഷനൽ മീഡിയ ഗ്രൂപ്പ് എന്നൊരു കമ്പനിയുണ്ടാക്കി റഷ്യയിലെ മിക്ക മാധ്യമങ്ങളുടേയും ഉടമയായി. ഡിസ്ക്കവറി ചാനലുമായി റഷ്യയിൽ സംയുക്ത സംരംഭമുണ്ടാക്കി. സിഎൻഎന്നിന്റെ റഷ്യൻ വിഭാഗവും എൻഎംജിയുമായുള്ള സംയുക്ത സംരംഭമായി.

 

റഷ്യയിൽ സീരിയലുകളുടേയും സിനിമകളുടേയും സ്ട്രീമിങ് നെറ്റ്ഫ്ളിക്സുമായി ചേർന്നു നടത്തുന്നു. കാർട്ടൂൺ ചാനലും സ്വന്തമായുണ്ട്.പുട്ടിന് വിശ്വാസം കൊവാൽചുകിൽ മാത്രം. സ്വകാര്യ ഉപദേശകനുമാണ്. 2 വർഷം കോവിഡ് മൂലം സമൂഹത്തിൽ നിന്ന് അകന്നു നിന്ന പുട്ടിൻ ഒസിറൊയിലെ രഹസ്യ കൊട്ടാരത്തിലായിരുന്നു താമസം. ആകെ പരസ്പരം കാണുന്നത് ഇവർ രണ്ടു പേർ മാത്രം. പുട്ടിന്റെ കാമുകി അലീന കബിയേവയാണു മറ്റൊരാൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (17 minutes ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (35 minutes ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (53 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (1 hour ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (8 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (8 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (9 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (9 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (9 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (9 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (9 hours ago)

Malayali Vartha Recommends