Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

അതിർത്തിയിൽ യുക്രൈൻ പെണ്ണുങ്ങൾ വില്പനയ്ക്ക്..പോളണ്ടിൽ നടക്കുന്നത് ഇതാണ്..യുദ്ധക്കെടുതിയിൽ യുക്രൈന് വൻ തിരിച്ചടി! ചതിച്ചത് സ്വന്തം കൂട്ടാളി

25 MARCH 2022 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുദ്ധമുഖമായ യുക്രൈനില്‍ നിന്ന് ജീവനും കയ്യില്‍പിടിച്ച് മണിക്കൂറുകള്‍ നടന്നും തളര്‍ന്നും പോളണ്ട് അതിര്‍ത്തിയിലേക്കം ഹംഗറിയിലേക്കും എത്തുന്നവര്‍ നിരവധിയായിരുന്നു. എല്ലാം നഷ്ടപ്പെട്ട് എത്തിയ യുക്രൈന്‍ വംശജര്‍ക്ക് നേരെ കാരുണ്യത്തിന്‍റെ കൈ നീട്ടുകയായിരുന്നു പോളണ്ട് എന്ന വാർത്തയും നമ്മൾ കേട്ടു..

 

എന്നാൽ യുക്രെയ്‌നിൽ നിന്ന് പോളണ്ടിലേക്കു രക്ഷപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ചൂഷകരും രംഗത്തിറങ്ങിയിരിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും വ്യാജ വാഗ്ദാനങ്ങൾ നൽകി തങ്ങളുടെ വലയിലാക്കി ശരീര വിൽപനയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണമാണു കൂടിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും പലരും സ്ത്രീകളെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പോളണ്ട് നഗരമായ ലുബ്ലിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനുഷ്യവകാശ പ്രവർത്തകയായ കാരൊലിന വേർസ്ബിൻസ്‌കയാണ് ചൂഷണത്തിന്റെ ഏറ്റവും പുതിയ മുഖം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ഗതാഗത സൗകര്യം ഏർപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കാം, ജോലി വാങ്ങിനൽകാം തുടങ്ങിയ വാഗ്ദാനങ്ങളാണ് പലരും സ്ത്രീകൾക്കു മുന്നിൽവയ്ക്കുന്നത്. ഇവ വിശ്വസിക്കുന്നവരെ തങ്ങളുടെ കെണിയിൽപ്പെടുത്തി ലൈംഗിക തൊഴിലില്‍ പങ്കാളികളാക്കുക എന്നതാണ് പ്രവർത്തന പദ്ധതി.

 

പുരുഷൻമാർ മാത്രമല്ല. സ്ത്രീകളും യുക്രെയ്ൻ സ്ത്രീകളെ വലവീശിപ്പെടിക്കാൻ സജീവമാണെന്നും കാരൊലിൻ ചൂണ്ടിക്കാണിക്കുന്നു. അഭയാർഥി കേന്ദ്രങ്ങളിലും ബസ് സ്റ്റേഷനുകളിലും മറ്റുമാണത്രേ ശല്യം കൂടിയിരിക്കുന്നത്. നിർത്തിയിട്ടിരിക്കുന്ന കാറുകളിലേക്കു സ്ത്രീകളെ നയിക്കാൻ കൂട്ടമായി പ്രവർത്തിക്കുന്നവരുമുണ്ട്.യുക്രെയ്‌നിൽ നിന്നുള്ള പല സ്ത്രീകളും പട്ടിണിയും കഷ്ടപ്പാടുകളും സഹിച്ചാണ് പോളിഷ് അതിർത്തിയിൽ എത്തുന്നത്. എങ്ങനെയെങ്കിലും എത്രയും വേഗം സുരക്ഷിത സ്ഥാനത്ത് എത്തുകയാണ് അവരുടെ ലക്ഷ്യം. ഇതു മുതലാക്കുക എന്നതാണു ചൂഷകരുടെ പദ്ധതി.

 

സംശയം തോന്നുന്നവരോട് മനുഷ്യവകാശ പ്രവർത്തകർ പേരും അഡ്രസ്സും റജിസ്റ്റർ ചെയ്യാൻ പറയുന്നു. അതോടെ പലരും ഒരു വിവരവും ഇല്ലാതെ മുങ്ങുകയാണ്. ഫെബ്രുവരി അവസാനം യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ ആയിരക്കണക്കിനു പേരാണ് ദിവസവും അതിർത്തി കടന്ന് പോളണ്ടിലേക്ക് എത്തുന്നത്. ഇവരെ സഹായിക്കാൻ പോളിഷ് പൊലീസും രംഗത്തുണ്ട്. എന്നാലും വ്യജൻമാർ പല മാർഗങ്ങളുപയോഗിച്ച് തട്ടിപ്പുമായി വിലസുകയാണ്. സൈനിക യൂണിഫോം ധരിച്ചും ചിലർ എത്തുന്നുണ്ടത്രേ. ഇവരും വാഗ്ദാനങ്ങൾ നൽകി സ്തീകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതു തുടർന്നാൽ ലക്ഷക്കണക്കിന് യുക്രെയ്ൻ സ്ത്രീകൾ മനുഷ്യക്കടത്തിന് ഇരയാകാമെന്നാണ് മുന്നറിയിപ്പ്.

 

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ കള്ളവേഷമിട്ടു വന്ന ഒരു സംഘത്തെ പിടിക്കുകയുണ്ടായി. ഫ്രഞ്ച് സൈനിക വേഷമാണ് ഇവർ ധരിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവരുടെ കള്ളി വെളിച്ചത്തായത്. പല കുട്ടികളും അതിർത്തി കടക്കുന്നത് പേടിച്ചരണ്ട കണ്ണുകളുമായാണ്. പലർക്കുമൊപ്പം അച്ഛനമ്മമാരില്ല. അടുത്ത ബന്ധുക്കൾ പോലുമില്ല. ഇവരെ കബളിപ്പിക്കാൻ എളുപ്പമാണ്. സ്ത്രീകൾ വേദനയും കഷ്ടപ്പാടും കൊണ്ട് അസഹനീയമായ യാതനകൾ സഹിക്കുന്നുണ്ട്.

 

എവിടെയങ്കിലും സ്വസ്ഥമായി ഒന്നു വിശ്രമിക്കാൻ അവസരം കിട്ടിയാൽപ്പോലും വീണുപോകുന്ന അവസ്ഥയിലുള്ളവർ. ഇത്തരക്കാരെ വേഗം വീഴ്ത്താമെന്നാണ് പല അക്രമികളും കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള പരിശോധന ആണ് തുടരുന്നതെങ്കിൽ അക്രമികളെ തടയാനോ കബളിപ്പിക്കലിൽ നിന്ന് രക്ഷപ്പടുത്താനോ കഴിയില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. തീവ്ര പരിശോധനയാണ് വേണ്ടത്. യുക്രെയ്‌നിൽ നിന്ന് അവശരായി വരുന്ന പലരും സ്വന്തം സഹോദരിയോ അമ്മയോ ആണെന്നു കരുതാനുള്ള സ്‌നേഹവും കരുതലുമാണ് ഇപ്പോൾ വേണ്ടതെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

 

വോളന്റിയർമാരായി അഭിനയിക്കുന്ന എല്ലാവരെയും പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ പൊലീസിൽ ഇല്ല. ഇതും അക്രമികൾക്കു വിളയാടാൻ സൗകര്യമൊരുക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ ഓരോ കൂട്ടമായി തിരിഞ്ഞ് സഹായം വേണ്ടവർക്ക് എത്തിച്ചുകൊടുക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, എല്ലാവരെയും സഹയിക്കാനുള്ള ആൾബലം അവർക്കില്ല. അതിർത്തിയിൽ കാണപ്പെുന്ന പലരോടും പേരോ വിലാസമോ ചോദിച്ചാൽ ഒന്നും പറയില്ല. ഫോട്ടോ എടുക്കുന്നതും അവർ തടയുന്നു. പിടിക്കപ്പെടും എന്നതിനാലാണ് അവർ റജിസ്റ്റർ ചെയ്യാനും മടിക്കുന്നത്.

 

റഷ്യ ആക്രമണം തുടങ്ങിയ ശേഷം 30 ലക്ഷത്തിലധികം പേർ യുക്രെയ്ൻ വിട്ടു എന്നാണു കണക്ക്. യുക്രെയ്‌നിൽ നിന്ന് റൊമാനിയയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച ആരോരുമില്ലാത്ത 500 ൽ അധികം കുട്ടികളെയും കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (2 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (29 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends