ഒരിഞ്ച് മണ്ണു വീണാല്‍ റഷ്യ തീര്‍ന്നെന്ന് ബൈഡന്‍; ഇനിയും നോക്കിനില്‍ക്കില്ല; ഒരിഞ്ച് മണ്ണു വീണാല്‍ നാറ്റൊയുടെ സൈനീക ഓപ്പറേഷന്‍;

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ നിര്‍ത്തിപ്പൊരിക്കുകയാണ് ജോ ബൈഡന്‍. പുടിന്‍ ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ബൈഡന്‍ പറഞ്ഞു. യുക്രൈയ്ന്‍ യുദ്ധം റഷ്യയുടെ തന്ത്രപരമായ പരാജയമാണെന്നും. പറഞ്ഞ ബൈഡന്‍. നാറ്റോ മേഖലയിലേക്ക് ഒരിഞ്ചു പോലും നീങ്ങരുതെന്ന് മുന്നറിയിപ്പും റഷ്യയ്ക്ക് നല്‍കി. പോളണ്ടിലെ വാര്‍സോയിലെ പ്രസംഗത്തിലാണ് ബൈഡന്‍ പുടിനെ കടന്നാക്രമിച്ചത്. അതേസമയം റഷ്യയെ ആര് നയിക്കണം എന്ന് തീരുമാനിക്കേണ്ടത് റഷ്യക്കാരാണെന്ന് ക്രെംലിന്‍ തിരിച്ചടിച്ചു.
ഇതിനുപിന്നാലെ പുടിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നല്ല ഉദ്ദേശിച്ചതെന്നും മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അധികാരം പ്രയോഗിക്കുന്നതിനെയാണ് ബൈഡന്‍ വിമര്‍!ശിച്ചതെന്നും വ്യക്തമാക്കി വൈറ്റ്ഹൗസ് രംഗത്തെത്തി. ഇതിനിടെ, നാറ്റോയോട് കൂടുതല്‍ ആയുധം ആവശ്യപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.
നാറ്റോയുടെ ഒരു ശതമാനം ആയുധമാണ് സുരക്ഷ മുന്‍നിര്‍ത്തി ആവശ്യപ്പെടുന്നതെന്ന് സെന്‍ലസ്‌കി പറഞ്ഞു. റഷ്യ പിടിച്ചെടുത്ത ചെര്‍ണോബില്‍ ആണവ നിലയത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ മേയറെ ഉദ്ധരിച്ച് യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെര്‍ണോബില്‍ ഉള്‍പ്പെടുന്ന സ്ലാവുടിക്കിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിട്ടുണ്ട്. ലിവൈവിലും രൂക്ഷമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തയിരുന്നു. റഷ്യ യുക്രൈനില്‍ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമര്‍ശം ബൈഡന്‍ നടത്തുന്നത് ഇതാദ്യമായിരുന്നു. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്ക എത്തിച്ചു.
എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപേരെ കൊന്നൊടുക്കിയതിന്റെ പാപക്കറയുള്ള അമേരിക്കയുടെ തലവന്റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ റഷ്യന്‍ ഭരണകൂടത്തില്‍ ബൈഡന്റെ പ്രസ്താവനയോടുള്ള അമര്‍ഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, റഷ്യ യുക്രൈനില്‍ രാസ, ജൈവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവന്‍ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ജനറല്‍ നികോളായ പട്രുഷേവുമായി ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്!റോവുമായി ഫെബ്രുവരിയില്‍ സംസാരിച്ച ശേഷം റഷ്യയും അമേരിക്കയും തമ്മില്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നയതന്ത്രസംഭാഷണമാണിത്. ഇന്നലെ യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, തുടര്‍ച്ചയായ ഇരുപത്തിരണ്ടാം ദിവസവും യുക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ അഭയം തേടിയ മരിയുപോളിലെ ഒരു തീയറ്ററിന് മുകളിലേക്ക് റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് മരിയുപോള്‍ ഡെപ്യൂട്ടി മേയര്‍ സെറി ഒര്‍ലോവ് ബിബിസിയോട് പറഞ്ഞത്. ആയിരം മുതല്‍ ആയിരത്തിയിരുന്നൂറ് പേര്‍ വരെ ആ തീയറ്ററിലുണ്ടായിരുന്നു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും സെറി ഒര്‍ലോവ് പറയുന്നു.
ഇതുവരെ യുക്രൈനില്‍ 729 പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കണക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ എത്രയോ മുകളിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ പഴയ ആയുധങ്ങളാണ് യുക്രൈന് മേല്‍ പ്രയോഗിക്കുന്നതെന്നാണ് യുകെ അടക്കമുള്ള രാജ്യങ്ങളുടെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എത്രയും പെട്ടെന്ന് യുക്രൈന്‍ പിടിക്കാമെന്ന പുടിന്റെ മോഹം നടന്നില്ല. ആയുധങ്ങള്‍ കയ്യിലുള്ളത് പലതും തീര്‍ന്നതിനാലാകാം പഴയ ആയുധങ്ങള്‍ റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രയോഗിക്കുന്നതെന്നും യുകെ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























