ചൈനയുടെ കൊടും ചതി ശ്രീലങ്ക നശിക്കുന്നു; ജനങ്ങള്‍ തമ്മില്‍ തല്ലി ചാകുന്നു വാരി നെഞ്ചോട് ചേര്‍ത്ത് ഇന്ത്യ

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തുന്ന ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക്. പ്രവര്‍ത്തനത്തിന് പണമില്ലാത്തതിനാല്‍ വിവിധ രാജ്യങ്ങളിലെ വിദേശ എംബസികള്‍ ശ്രീലങ്ക അടച്ചുപൂട്ടി. ഇറാഖ്, ഓസ്‌ട്രേലിയ, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ എംബസികളാണ് അടച്ചത്. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ മണിക്കൂറുകളോളം ക്യൂ നിന്നാലേ ഇന്ധനം ലഭിക്കൂ എന്ന അവസ്ഥ രാജ്യത്തുണ്ട്. പെട്രോള്‍ പമ്പില്‍ കൃത്യമായ വിതരണത്തിന് കാവലായി ശ്രീലങ്കന്‍ പട്ടാളത്തെ സര്‍ക്കാര്‍ നിയമിച്ചു.
ഇന്ധനവില ഒറ്റയടിക്ക് 20 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ 254 രൂപ എന്നത് 303 രൂപയായി മാറി. രാജ്യത്ത് അച്ചടി മഷി ക്ഷാമമുളളതിനാല്‍ പരീക്ഷകള്‍ മാറ്റി. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ രണ്ടായിരം ടണ്‍ അരി ശ്രീലങ്കയ്ക്ക് നല്‍കാന്‍ ചൈന തീരുമാനിച്ചു. ഇന്ധനക്ഷാമം പരിഹരിക്കാനുളള ഇടപെടല്‍ നടത്തിയ ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ലങ്കയ്ക്ക് നല്‍കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ നാളെ ലങ്കയിലെത്തും.
കടലാസ് ക്ഷാമം വന്നതോടെ ദി ഐലന്‍ഡ് ഉള്‍പ്പടെ നിരവധി പത്രങ്ങള്‍ അച്ചടി നിര്‍ത്തി. ഓണ്‍ലൈന്‍ എഡിഷനിലേക്കാണ് ഇവ മാറിയത്. രാജ്യം കലാപത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. 2019 ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബാക്രമണമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്. ടൂറിസം മുഖ്യവരുമാനമായ ദ്വീപ് രാജ്യത്ത് ടൂറിസം തകര്‍ന്നു. പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ ആരോഗ്യരംഗത്തും തിരിച്ചടി നേരിട്ട രാജ്യം വളരെയധികം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇതിനിടെ റഷ്യയുക്രെയിന്‍ യുദ്ധം തുടങ്ങിയതോടെ എണ്ണവില വര്‍ദ്ധനയും രാജ്യത്തെ പ്രതിസന്ധിയിലാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടുന്നു. ഇറാഖ്, നോര്‍വേ, സുഡാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി അതീവ രൂക്ഷമായതോടെ ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി.
20 ശതമാനം വില വര്‍ധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വില 254 ല്‍ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവര്‍കട്ട് തുടരുകയാണ്. 40,000 ടണ്‍ സീഡല്‍ നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്കയിലെത്തുന്നുണ്ട്. മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ എത്തുന്നത്. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി കൂടുതല്‍ ഇടപെടല്‍ തേടിയിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍, ചൈന രണ്ടായിരം ടണ്‍ അരി ശ്രീലങ്കയിലേക്ക് അയക്കും.
ഇതിനിടെ, നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ട് ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. കടലാസ് ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ ന്യൂസ്‌പേപ്പറുകള്‍ ലങ്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായതോടെ കലാപത്തിലേക്ക് നീങ്ങുകയാണ് ലങ്ക. പ്രസിഡന്റ് ഗോതബായ രാജപ്ക്‌സേയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ തെരുവിലിറങ്ങി. അക്രമവും കൊലപാതകങ്ങളും കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ അലയൊലികള്‍ ഇന്ത്യയിലും ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ്വംശജരെ അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം. തീവ്ര തമിഴ് വാദം ഉയര്‍ത്തുന്ന സംഘടനകളാണ് വരും ദിവസങ്ങളില്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അഭയാര്‍ത്ഥികളായി പരിഗണിക്കണമെന്ന ശ്രീലങ്കന്‍ തമിഴരുടെ ആവശ്യം വൈകുകയാണ്. ശ്രീലങ്കന്‍ അഭയാര്‍ഥിപ്രശ്‌നം എന്നും തമിഴ്‌നാട്ടില്‍ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തമിഴ്വാദം ഉയര്‍ത്തിക്കാട്ടാന്‍ തീവ്രസംഘടനകളും ഒരേ രീതിയില്‍ പ്രയോഗിക്കുന്ന വിഷയം. സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയില്‍ നിന്ന് 16 പേര്‍ തമിഴ്‌നാട്ടിലെത്തിയ പുതിയ സാഹചര്യത്തില്‍ തമിഴ്രാഷ്ട്രീയവും പതിയെ ആ പഴയ തമിഴ് വാദത്തിലേക്ക് കടക്കുകയാണ്.
ചൊവ്വാഴ്ചയാണ് ശ്രീലങ്കയില്‍ നിന്ന് രണ്ട് സംഘങ്ങളായി 16 പേര്‍ തമിഴ്‌നാട്ടിലെത്തിയത്. അനധികൃതമായി എത്തിയ ഇവരെ ജയിലിലിടാന്‍ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷ പ്രകാരം രാമേശ്വരത്തെ മണ്ഡപം ക്യമ്പിലേക്ക് മാറ്റി. അന്ന് മുതല്‍ മണ്ഡപം ക്യാംപ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അണികളും കൊണ്ട് നിറഞ്ഞു. എന്നും ചെറു സംഘങ്ങളായി എത്തുന്ന ഇവര്‍ ശ്രീലങ്കയില്‍ നിന്നെത്തിയവരെ കാണുകയും അവര്‍ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ശ്രീലങ്കന്‍ തമിഴര്‍ക്കൊപ്പമല്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ചരിത്ര സത്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും മറക്കുന്നില്ല.
എന്നാല്‍ കടുത്ത തമിഴ് വാദം ഉയര്‍ത്തുന്ന സംഘടനകള്‍ ഈ വിഷയത്തില്‍ നിലപാട് കുറച്ച് കടുപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ തമിഴരെ അഭയാര്‍ത്ഥികളായി അംഗീകരിക്കാന്‍ വൈകുന്നതും അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടതും നാം തമിഴര്‍ പോലുള്ള സംഘടനകള്‍ അതിശക്തമായി എതിര്‍ക്കുന്നു. വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പുറത്തുനിര്‍ത്തപ്പെടുന്നു എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ള പ്രശ്‌നമാണ്. വിഷയം സങ്കീര്‍ണ്ണതയിലേക്ക് പോകും മുന്‍പ് പ്രശ്‌ന പരിഹാരത്തിനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമം.
https://www.facebook.com/Malayalivartha


























