ചൈനയുടെ കൊടും ചതി ശ്രീലങ്ക നശിക്കുന്നു; ജനങ്ങള്‍ തമ്മില്‍ തല്ലി ചാകുന്നു; വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്ത് ഇന്ത്യ

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ ശ്രീലങ്കയില്‍ എത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം 30ന് മടങ്ങും. ലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം. ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനകം ഏകദേശം രണ്ടര ബില്ല്യണ്‍ ഡോളര്‍ സഹായമായി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു.
പണമില്ലാത്തതിനാല്‍ വിവിധ രാജ്യങ്ങളിലെ വിദേശ എംബസികള്‍ ശ്രീലങ്ക അടച്ചുപൂട്ടി. ഇറാഖ്, ഓസ്‌ട്രേലിയ, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ എംബസികളാണ് അടച്ചത്. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ മണിക്കൂറുകളോളം ക്യൂ നിന്നാലേ ഇന്ധനം ലഭിക്കൂ എന്ന അവസ്ഥ രാജ്യത്തുണ്ട്. പെട്രോള്‍ പമ്പില്‍ കൃത്യമായ വിതരണത്തിന് കാവലായി ശ്രീലങ്കന്‍ പട്ടാളത്തെ സര്‍ക്കാര്‍ നിയമിച്ചു.
ഇന്ധനവില ഒറ്റയടിക്ക് 20 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ 254 രൂപ എന്നത് 303 രൂപയായി മാറി. രാജ്യത്ത് അച്ചടി മഷി ക്ഷാമമുളളതിനാല്‍ പരീക്ഷകള്‍ മാറ്റി. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ രണ്ടായിരം ടണ്‍ അരി ശ്രീലങ്കയ്ക്ക് നല്‍കാന്‍ ചൈന തീരുമാനിച്ചു. ഇന്ധനക്ഷാമം പരിഹരിക്കാനുളള ഇടപെടല്‍ നടത്തിയ ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ലങ്കയ്ക്ക് നല്‍കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ നാളെ ലങ്കയിലെത്തും.
കടലാസ് ക്ഷാമം വന്നതോടെ ദി ഐലന്‍ഡ് ഉള്‍പ്പടെ നിരവധി പത്രങ്ങള്‍ അച്ചടി നിര്‍ത്തി. ഓണ്‍ലൈന്‍ എഡിഷനിലേക്കാണ് ഇവ മാറിയത്. രാജ്യം കലാപത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. 2019 ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബാക്രമണമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്. ടൂറിസം മുഖ്യവരുമാനമായ ദ്വീപ് രാജ്യത്ത് ടൂറിസം തകര്‍ന്നു. പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ ആരോഗ്യരംഗത്തും തിരിച്ചടി നേരിട്ട രാജ്യം വളരെയധികം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇതിനിടെ റഷ്യയുക്രെയിന്‍ യുദ്ധം തുടങ്ങിയതോടെ എണ്ണവില വര്‍ദ്ധനയും രാജ്യത്തെ പ്രതിസന്ധിയിലാക്കി.
ഇന്നലെ മാലദ്വീപില്‍ എത്തിയ അദ്ദേഹം ഇന്നലെയും ഇന്നുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. ദ്വീപ് രാജ്യം ഇന്ത്യന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നാണ് ജയശങ്കര്‍ ലങ്കയിലെത്തുക.
അതേസമയം, ഇന്ത്യ സാമ്പത്തികമായും മറ്റു തരത്തിലും ലങ്കയെ നിരന്തരം സഹായിക്കുമ്പോള്‍, അവരുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരായ ചൈന അവരോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ലങ്ക നടപ്പാക്കിയ ഉപയോഗശൂന്യമായ വമ്പന്‍ പദ്ധതികളും അവയ്ക്കു വേണ്ടി ചൈന നല്‍കിയ വായ്പകളുമാണ് ശ്രീലങ്കയില്‍ പ്രതിസന്ധിയുണ്ടാകാനുള്ള ഒരു കാരണം. ശ്രീലങ്ക സഹായം അഭ്യര്‍ഥിച്ചിട്ടും ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഭക്ഷണത്തിനും ഇന്ധനത്തിനും വരെ കടുത്ത ദൗര്‍ലഭ്യമായതോടെ ലങ്കയില്‍ ജനങ്ങള്‍ നിത്യ ജീവിതം തള്ളി നീക്കാനാവാതെ വലയുകയാണ്. കടലാസ് ഇല്ലാത്തതിനാല്‍ രാജ്യത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പല പത്രങ്ങളുടെയും അച്ചടിയും നിര്‍ത്തി. മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ്. ജനം കൊടും പട്ടിണിയിലായതോടെ കൊള്ളയടിയും പിടിച്ചുപറിയും പണത്തിനു വേണ്ടിയുള്ള അരും കൊലകളും വ്യാപകമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം കൊലപാതകങ്ങളാണ് നടന്നത്.
ഇറക്കുമതിയും ചെലവും വായ്പ്പയെടുപ്പും വലിയ തോതില്‍ കൂടുകയും എന്നാല്‍ വരുമാനവും കയറ്റുമതിയും കുത്തനെ കുറയുകയും ചെയ്തതാണ് ലങ്കയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാണമായത്. ഇതാണ് വിദേശനാണ്യം കുത്തനെ കുറയാന്‍ ഇടയാക്കിയത്.
ചൈനയല്ല ഇന്ത്യയാണ് ആശ്രയിക്കാവുന്ന അയല്‍ക്കാരന്‍ എന്ന ചിന്ത ശ്രീലങ്കയില്‍ ഇതിനകം ഉടലെടുത്തിട്ടുണ്ട്. തക്കസമയത്ത് ചെയ്യാവുന്ന പരമാവധി സഹായം നല്‍കിയ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ഇടപെടുന്നുമുണ്ട്.
https://www.facebook.com/Malayalivartha


























