നിരപരാധികളെ കൊന്നൊടുക്കിയും നഗരങ്ങള്‍ തരിപ്പണമാക്കിയും റഷ്യ യുക്രൈന് ജനതയ്ക്കുമേല്‍ നടത്തുന്ന ആക്രമണം റഷ്യയ്ക്കാര്‍ക്ക് ഇടയില്‍ തന്നെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കും, തങ്ങള്‍ റഷ്യന്‍ ഭാഷ ഉപേക്ഷിക്കുന്നു , യുക്രൈന് ജനതയെ കൊന്നൊടുക്കിയുള്ള റഷ്യയുടെ യുദ്ധക്കൊതി അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി

നിരപരാധികളെ കൊന്നൊടുക്കിയും നഗരങ്ങള്‍ തരിപ്പണമാക്കിയും റഷ്യ യുക്രൈന് ജനതയ്ക്കുമേല്‍ നടത്തുന്ന ആക്രമണം റഷ്യയ്ക്കാര്‍ക്ക് ഇടയില്‍ തന്നെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കും, തങ്ങള്‍ റഷ്യന്‍ ഭാഷ ഉപേക്ഷിക്കുന്നു , യുക്രൈന് ജനതയെ കൊന്നൊടുക്കിയുള്ള റഷ്യയുടെ യുദ്ധക്കൊതി അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി.
യുക്രൈനിലെ ജനങ്ങളെ കഷ്ടപ്പെടുത്തുന്ന റഷ്യന്‍ പട്ടാള നയത്തിനെയാണ് സെലന്‍സ്കി വിമര്‍ശിച്ചത്. സെലന്‍സിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ റഷ്യയ്ക്ക് സംഭവിച്ച തന്ത്രപ്രധാന പരാജയമാണ് യുദ്ധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു. യുക്രൈനിലെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് യുഎസ് 10 കോടി ഡോളര്‍ അനുവദിക്കുകയും ചെയ്തു.
രാജ്യത്തെ രണ്ടായി വിഭജിക്കാന്‍ റഷ്യ ശ്രമിക്കുന്നതായും കൊറിയന്‍ യുദ്ധത്തിനുശേഷം ഉത്തര, ദക്ഷിണ കൊറിയകള്‍ സൃഷ്ടിച്ചതിനു സമാനമാണ് ഈ നീക്കമെന്നും യുക്രൈന് രഹസ്യാന്വേഷണവിഭാഗം മേധാവി കിറിലോ ബുധനോവ് ആരോപിച്ചു. ഇതിനിടെ റഷ്യന്‍ പട്ടാളം യുക്രൈനെതിരേ ആക്രമണം ശക്തമാക്കി.
"
https://www.facebook.com/Malayalivartha


























