യുക്രൈൻ വിഭജിക്കും!യുദ്ധം അതിരുകടന്നു..ഈ തെറ്റിന് മാപ്പില്ല..റഷ്യക്കെതിരെ ഗറില്ല യുദ്ധം പ്രഖ്യാപിച്ച് യുക്രൈൻ..

കൊറിയയുടെ കാര്യത്തിൽ സംഭവിച്ചതു പോലെ യുക്രെയ്നെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ ശ്രമിക്കുന്നത്. എന്നാൽ ഈ ഒരു സാഹചര്യം ഇല്ലാതാക്കാൻ റഷ്യന്‍ നീക്കത്തിനു തിരിച്ചടിയെന്ന നിലയില്‍ ലുഹാന്‍സ്‌കില്‍ ഗറില്ലാ യുദ്ധത്തിനു തുടക്കംകുറിച്ചതായി യുക്രൈന്‍ അറിയിച്ചു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ റഷ്യ നിയന്ത്രിക്കുന്ന മേഖലകളിലെല്ലാം ഗറില്ലാ യുദ്ധം തുടങ്ങാനാണ് യുക്രൈന്റെ തീരുമാനം.
യുക്രൈന്‍ പൗരന്മാരെ പരസ്‌പരം ആയുധമെടുപ്പിക്കാനാണു റഷ്യ ശ്രമിക്കുന്നതെന്നും ലുഹാന്‍സ്‌കില്‍ കടന്ന യുക്രൈന്‍ സൈന്യം നിരവധി റഷ്യന്‍ ടാങ്കുകള്‍ തകര്‍ത്തതായും യുക്രൈന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി പറഞ്ഞു.. രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെയാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി കൊറിയ വിഭജിക്കപ്പെട്ടത്.എന്നാൽ ഗൊറില്ല യുദ്ധമാണ് റഷ്യയുടെ ഈ അധിനിവേശത്തിന് മറുപടിയെന്നാണ് യുക്രെയിൻ അവകാശപ്പെടുന്നത്.
എന്താണ് ഗറില്ലാ യുദ്ധം?
ശക്തനെതിരെ ദുർബലൻ നടത്തുന്ന ഒളിപ്പോരാട്ടമാണ് ഗറില്ലാ യുദ്ധം.അതായത് ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നതിനെയാണ് ഗറില്ലായുദ്ധം കൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗറില്ലായുദ്ധം നടത്തുന്ന പോരാളികളെ ഗറില്ലകൾ എന്നും വിളിക്കുന്നു. ഇക്കാലംവരെയും ഇതിനെ ഒരു സായുധസമരമാർഗ്ഗമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന മുല്ലപ്പൂവിപ്ലവത്തെ ഗറില്ലയുദ്ധം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾക്ക് എന്തും ആയുധമാണ്. ഭരണകൂടത്തിന്റെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും.
ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളിപ്പോരാട്ടമാണ് ഗറില്ലായുദ്ധം. ചെഗുവേരയുടെ യുദ്ധത്തെ ഗറില്ലായുദ്ധം എന്നാണ് രേഖപെടുത്തുന്നത്. ഈയുദ്ധത്തിന് ബഹുജനപിന്തുണയുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയൂ. ജനാധിപത്യരാജ്യങ്ങളിൽ ഗറില്ലായുദ്ധം ഇതുവരെ വിജയിച്ചിട്ടില്ല. തമിഴ് ഈഴം മൂവ്മെന്റ് ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ഗറില്ലായുദ്ധമാണ് നടത്തിയത്. പുലി പ്രഭാകരൻ മരണമടഞ്ഞതോടെ തമിഴ് ഈഴം മൂവ്മെൻറ് നിലച്ചു.
യുക്രെയ്ൻ– റഷ്യ യുദ്ധത്തിലേക്കു റഷ്യയെ പെട്ടെന്നു നയിച്ചതു നാറ്റോയുടെ വരവോ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയ്നിന്റെ ദീർഘകാലമായുള്ള ആഗ്രഹമോ ഒന്നുമായിരുന്നില്ലെന്നാണ് ഒരു വിഭാഗം നിരീക്ഷകർ പറയുന്നത്. അതെല്ലാം നയതന്ത്ര വഴികളിലൂടെയോ രാഷ്ട്രീയ സമ്മർദത്തിലൂടെയോ പരിഹരിക്കാനുള്ള ശേഷി റഷ്യയ്ക്കുണ്ടായിരുന്നു താനും. ജോർജിയയുടെ നാറ്റോ അംഗത്വത്തിന്റെ കാര്യത്തിൽ റഷ്യയുടെ നയം വിജയിക്കുകയും ചെയ്തതാണ്. എന്നാൽ, അമേരിക്കൻ സ്വാധീനത്തിനു വഴങ്ങിയുള്ള യുക്രെയ്നിന്റെ മറ്റു ചില നിലപാടുകളാണ് റഷ്യയെ ദേഷ്യം പിടിപ്പിച്ചത്.
അതിൽ ഏറ്റവും പ്രധാനം 2014ൽ റഷ്യ ബലമായി കൂട്ടിച്ചേർത്ത ക്രൈമിയയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കി യുക്രെയ്നുമായി നടത്തിയ ചില നടപടികളായിരുന്നു. ക്രൈമിയയ്ക്ക് ഏഴു വർഷത്തോളം കുടിവെള്ളം നിഷേധിച്ച യുക്രെയ്ന്റെ നിലപാടാണ് ഇപ്പോഴത്തെ യുദ്ധത്തിലേക്കു വഴിവച്ചത്.
യുദ്ധത്തിനുള്ള കാര്യങ്ങൾ പുട്ടിന്റെ ഭാഷ്യത്തിൽ നവനാസി ഭരണകൂടത്തോടുള്ള ഏറ്റുമുട്ടലാണെങ്കിൽ അമേരിക്കൻ പക്ഷത്തിന്റെ വാദം നാറ്റോയിൽ അംഗമാകാനുള്ള യുക്രെയ്നിനെ തടയാനെന്നാണ്. എന്നാൽ ഉപദ്വീപിന്റെ നിലനിൽപ്പിനു വേണ്ടി കുടിവെള്ളത്തിനായുള്ള റഷ്യയുടെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെ യുക്രെയ്നുമായി യുദ്ധമല്ലാതെ മറ്റൊരു പോംവഴി റഷ്യൻ പ്രസിഡന്റിനു മുന്നിലില്ലായിരുന്നുവെന്നു വേണം പറയാൻ.
2020ൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച നേരിട്ട ക്രൈമിയയിൽ 2021ലും വരൾച്ച തുടർന്നതോടെ കുടിക്കാൻ പോലും വെള്ളത്തിന് റേഷനിങ് ഏർപ്പെടുത്തേണ്ടി വന്നു. 2021 ഡിസംബറോടെ ശുദ്ധജല പ്രതിസന്ധി അതിരൂക്ഷമായതോടെ ക്രൈമിയയ്ക്കു വേണ്ടി റഷ്യയെ മൊത്തം ‘റിസ്ക്കിൽ’ ആക്കുന്ന അപകടക്കളിക്ക് പുട്ടിൻ തയാറാവുകയായിരുന്നു. കടുത്ത ഉപരോധത്തിനു പുറമെ നാറ്റോയെ കൂടി നേരിടാൻ ഉറച്ചുതന്നെയാണ് ക്രൈമിയയുടെ ദാഹം തീർക്കാനുള്ള യുദ്ധത്തിന് റഷ്യ ഇറങ്ങിപ്പുറപ്പെട്ടത്. 2014ൽ ക്രൈമിയ കൈവശപ്പെടുത്തിയപ്പോൾ പാശ്ചാത്യ ഉപരോധങ്ങളുടെ ഫലമായി 12 ശതമാനം ഇടിവാണ് റഷ്യൻ സമ്പദ്‌വ്യവസ്ഥ നേരിട്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ കുടിവെള്ളത്തിനു വേണ്ടിയുള്ളതായിരിക്കുമെന്ന പ്രവചനം യുക്രെയ്നിന്റെ കാര്യത്തിൽ സത്യമായിരിക്കുകയാണ്. കേൾക്കുമ്പോൾ അതിശയപരമെന്നു തോന്നാം. പക്ഷേ, റഷ്യ–യുക്രെയ്ൻ യുദ്ധം അടിസ്ഥാനപരമായി കുടിവെള്ളത്തിനു വേണ്ടിയുള്ളതു കൂടിയായിരുന്നുവെന്നതാണ് യാഥാർഥ്യം. യുദ്ധം തുടങ്ങി ഒന്നാം ദിനം തന്നെ റഷ്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആ സൈനിക ലക്ഷ്യം നേടുകയും ചെയ്തിരുന്നു. തുടർന്നു ബെലാറൂസിൽ വച്ചു ചർച്ചയാകാമെന്നു രണ്ടാം ദിനം അവസാനത്തോടെ റഷ്യ യുക്രെയ്നിനെ അറിയിക്കുകയും ചെയ്തു.
രണ്ടാം ദിനം ചർച്ച നടന്നിരുന്നെങ്കിൽ ഒരു പക്ഷേ യുക്രെയ്ൻ–റഷ്യ യുദ്ധം അവിടെ അവസാനിക്കുമായിരുന്നു.
https://www.facebook.com/Malayalivartha


























