സെന്‍ട്രല്‍ മെക്‌സികോയിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ മെക്‌സികോയിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്.
ഞായറാഴ്ച രാത്രി 10.30 മണിയോടെ മൈകോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ആഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവയ്പിനുണ്ടായ കാരണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകാം വെടിവയ്പിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha























