ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള തമാശ താങ്ങാവുന്നതിലും അപ്പുറം.... ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ അവതാരകനെ മര്‍ദിച്ച സംഭവത്തില്‍ ക്ഷമാപണവുമായി നടന്‍ വില്‍ സ്മിത്ത് രംഗത്ത്

ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള തമാശ താങ്ങാവുന്നതിലും അപ്പുറം.... ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ അവതാരകനെ മര്‍ദിച്ച സംഭവത്തില്‍ ക്ഷമാപണവുമായി നടന്‍ വില്‍ സ്മിത്ത് രംഗത്ത്്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്‍ മാപ്പ് പറഞ്ഞത്.
തന്റെ പെരുമാറ്റം അംഗീകരിക്കാനാവാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമായിപ്പോയി. ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള തമാശ താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ വൈകാരികമായി പ്രതികരിച്ചുപോയതാണെന്നും താരം കുറിച്ചു. സ്‌നേഹത്തിന്റെയും കരുണയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല.
അക്കാദമിയോടും പരിപാടി കണ്ട ലോകത്തെ എല്ലാ ജനങ്ങളോടും മാപ്പ് പറയുന്നുവെന്നും നടന്‍ പറഞ്ഞു. മര്‍ദനമേറ്റ അവതാരകന്‍ ക്രിസ് റോക്കിനോടും അദ്ദേഹം ക്ഷമചോദിച്ചു.
"
https://www.facebook.com/Malayalivartha























