ട്വിറ്റര്‍ ഉപയോക്താക്കളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ചെറിയ ഫീസ് ഈടാക്കുമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഉപയോക്താക്കളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ചെറിയ ഫീസ് ഈടാക്കുമെന്ന് ഇലോണ്‍ മസ്‌ക്. പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ ഏറ്റെടുത്ത ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്.
വാണിജ്യ, സര്‍ക്കാര്‍ മേഖലകളിലെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ചാര്‍ജ് ഈടാക്കല്‍ ബാധിക്കുകയെന്നും സാധാരണ ഉപയോക്താക്കള്‍ക്ക് സൗജന്യമായി തന്നെ തുടരാമെന്നും ഇലോണ്‍ മസ്‌ക് .
''സാധാരണ ഉപയോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ട്വിറ്റര്‍ സൗജന്യമായിരിക്കും. എന്നാല്‍ വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്ക് ചെറിയ ഫീസ് അടയ്ക്കേണ്ടി വന്നേക്കാം.'' ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റില്‍ മസ്‌ക് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഏകദേശം 44 ബില്യണ്‍ ഡോളറിനായിരുന്നു ടെസ്ല മേധാവിയായ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികളും വാങ്ങിയത്. ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ താന്‍ പല മാറ്റങ്ങളും കൊണ്ടുവരുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നെന്നും മസ്‌ക്.
"
https://www.facebook.com/Malayalivartha


























