റഷ്യൻ പ്രധാനമന്ത്രി വ്ളാഡിമിർ പുടിൻ! യുക്രൈനിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം..... ഇന്ത്യക്ക് അദ്ദേഹത്തിനു മേൽ നിർണായകമായ സ്വാധീനശക്തിയുണ്ട്; അതുകൊണ്ടു തന്നെ, ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... റഷ്യ ഉക്രൈനിൽ നടത്തിവരുന്ന അധിനിവേശം നിർത്തുവാൻ ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ
റഷ്യ യുക്രൈനിൽ നടത്തിവരുന്ന അധിനിവേശം മാസങ്ങൾ പിന്നിട്ടിട്ടും തുടരുകയാണ്. ചെറുത്തുനിൽക്കാൻ പാടുപെടുന്ന യുക്രൈൻ ജനതയ്ക്ക് കൈത്താങ്ങലായി നിരവധി രാഷ്ട്രങ്ങളാണ് രംഗത്ത് എത്തുന്നത്. എന്നാൽ അന്തരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയ്ക്ക് ഇതിൽ നേരിട്ട് ഇടപെടാൻ സാധിക്കും എന്നതാണ്. ഇപ്പോഴിതാ റഷ്യ യുക്രൈനിൽ നടത്തിവരുന്ന അധിനിവേശം നിർത്തുവാൻ ഇടപെടാൻ അഭ്യർത്ഥിച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ രംഗത്ത് എത്തിയിരിക്കുകയാണ്.
അതായത് ഇന്ത്യയ്ക്ക് റഷ്യയുടെ മേലുള്ള സ്വാധീനമുപയോഗിച്ച് യുദ്ധത്തിന് പരിഹാരം കാണാനാണ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇത്തരത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.
‘എന്റെ സന്ദേശം വളരെ വ്യക്തമാണ്. റഷ്യൻ പ്രധാനമന്ത്രി വ്ളാഡിമിർ പുടിൻ, ഉക്രൈനിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. ഇന്ത്യക്ക് അദ്ദേഹത്തിനു മേൽ നിർണായകമായ സ്വാധീനശക്തിയുണ്ട്. അതുകൊണ്ടു തന്നെ, ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് മെറ്റ് ഫ്രെഡറിക്സൺ വ്യക്തമാക്കി.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈന് മേൽ ആക്രമണം ആരംഭിച്ചത്.’സ്പെഷ്യൽ ഓപ്പറേഷൻ’ എന്ന് പേരിട്ട് വിളിച്ച അധിനിവേശ നടപടിയിൽ, തലസ്ഥാനനഗരമായ കീവ് അടക്കം ഉക്രൈനിലെ പ്രധാന നഗരങ്ങളെല്ലാം ചിന്നഭിന്നമായി മാറിയിരിക്കുകയാണ്. എഴുപതാം ദിവസമാവാറായിട്ടും ആക്രമം നിർത്താൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha


























