ഇന്ത്യയിലെ സുവർണ്ണ അവസരം! നിങ്ങൾ നഷ്ടമാക്കരുത്... ഡാനിഷ് കമ്പനികളോട് മോദി.. ഡെന്മാർക് നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് എന്നുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൻമാർക്കിൽ എത്തിയപ്പോൾ നൽകിയത്. ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഡെന്മാർക്കിലെത്തിയതായിരുന്നു മോദി. ഇന്ത്യയിലെ അടിസഥാന വികസന മേഖലയിലും ഹരിത വ്യവസായത്തിലും ഡാനിഷ് കമ്പനികൾക്ക് ഏറെ നിക്ഷേപ സാധ്യതയുണ്ടെന്ന് ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.
ഇന്ത്യയിലെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോൾ ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് തീർച്ചയായും നഷ്ടമുണ്ടാകുമെന്ന് എനിക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പൻഹേഗനിൽ ഇന്ത്യ- ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളെ പറ്റി പരാമർശിച്ചത്.
ഡെൻമാർക്കും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഇന്ത്യയുടെ പരിഷ്‌കാരങ്ങളും നിക്ഷേപ അവസരങ്ങളും നോക്കുമ്പോൾ, നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് നഷ്‌ടമുണ്ടാകുമെന്ന് എനിക്ക് പറയാൻ കഴിയും’– മോദി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജ്ജം, ആരോഗ്യം, ഷിപ്പിങ്, വാട്ടർ മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ വികസനം ഉണ്ടായി.
ഹരിത സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്താൻ വലിയ സാധ്യതയുണ്ട്. ഇന്ത്യയിലെയും ഡെൻമാർക്കിലെയും ബിസിനസ് ലോകങ്ങൾ പലപ്പോഴും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും ഡെൻമാർക്കിലെയും വ്യവസായ ലോകം പലപ്പോഴും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും നമ്മുടെ ശക്തി പരസ്പര പൂരകമാണെന്നും ഡെൻമാർക്കിൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.
യുക്രൈനിൽ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്നും പ്രധാമന്ത്രി പറഞ്ഞു. യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുക്രൈൻ പൗരന്മാർക്കെതിരെ നടക്കുന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധികളേക്കുറിച്ചും മോദിയുമായി ചർച്ച ചെയ്തുവെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ പറഞ്ഞു.
യൂറോപ്പ് സന്ദർശനത്തിന്റെ രണ്ടാം ദിവസം ഡെൻമാർക്കിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. കോപ്പൻഹേഗനിൽ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാൻ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ നേരിട്ട് വിമാനത്താവളത്തിലെത്തിയ കാഴ്ചയാണ് കണ്ടത്.
ഡെൻമാർക്കിൽ ഇറങ്ങിയ ശേഷം മോദി സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചിത്രം പങ്കുവച്ചു. ഇന്ത്യ-ഡെൻമാർക്ക് ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനം ഏറെ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
https://www.facebook.com/Malayalivartha


























