ടിവി ഷോ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി...

ടിവി ഷോയിലൂടെ ശ്രദ്ധേയയായ താരത്തെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ് എന്ന ഷോയിലൂടെ ശ്രദ്ധേയയായ കൈലിയ പോസിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 16 വയസ്സായിരുന്നു താരത്തിന്.
കനേഡിയന്‍ അതിര്‍ത്തിക്കു സമീപം ബിര്‍ച്ച് ബേ സ്‌റ്റേറ്റ് പാര്‍ക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ മാര്‍സി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തില്‍ ആദ്യം പങ്കുവച്ചത്.
നടിയുടേത് ആത്മഹത്യയാണെന്നു കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലിന്‍ഡന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് കൈലിയ. അമേരിക്കന്‍ ടിവി ചാനലായ ടിഎല്‍സിയില്‍ സംപ്രേഷണം ചെയ്ത 'ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ്' എന്ന ഷോയില്‍ അഞ്ചാമത്തെ വയസ്സിലാണ് കൈലിയ എത്തുന്നത്.
ഇതില്‍ കൈലിയയുടെ പ്രത്യേക രീതിയിലുള്ള ചിരി ഏറെ വൈറലായി. ഇതോടെ ഈ ചിരിയില്‍ മീമുകള്‍ ലോകം മുഴുവന്‍ ഇറങ്ങുകയുമുണ്ടായി. ലിന്‍ഡന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. മിസ് ടീന്‍ വാഷിങ്ടന്‍ മത്സരത്തിലും ഭാഗമായിട്ടുണ്ട് കൈലിയ.
https://www.facebook.com/Malayalivartha


























