യുക്രൈന്റെ നെഞ്ചില്‍ ചവിട്ടി റഷ്യയുടെ വിജയാഘോഷം മെയ് 9 ഗംഭീരമാക്കാന്‍ മാരിയുപോളില്‍ വന്‍ നീക്കം സര്‍വ്വം തകര്‍ന്ന് യുക്രൈന്‍

യുദ്ധം 70ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ സമയം റഷ്യ മറ്റൊരു വിജയാഘോഷത്തിനായി തയ്യാറെടുക്കുകയാണ്. മെയ് 9ന് എന്തൊക്കെയോ ട്വിസ്റ്റുകളുണ്ട് എന്നുള്ളത് യുദ്ധ വിദഗ്ദര്‍ നിരന്തരം പറയുന്ന കാര്യാമാണ്. ഇതിനിടയില്‍ മാരിയുപോളിലാണ് റഷ്യ വിജയാഘോഷം നടത്താന്‍ പോകുന്നതെന്നാണ് സൂചനകള്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ക്കെതിരായ വിജയത്തിന്റെ സ്മരണയ്ക്കായി മെയ് 9 ന് അധിനിവേശ നഗരമായ മരിയുപോളില്‍ റഷ്യ സൈനിക പരേഡ് നടത്താന്‍ ആലോചിക്കുന്നതായി ഉക്രെയ്ന്‍ തന്നെയാണ് ആരോപിക്കുന്നത്.
'വിക്ടറി ഡേ പരേഡിന്റെ' ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ ഭരണകൂടത്തില്‍ നിന്നുള്ള ഒരു പ്രതിനിധി തെക്കന്‍ തുറമുഖ നഗരത്തില്‍ എത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ആരോപിക്കുന്നു. 'മരിയുപോള്‍ ആഘോഷത്തിന്റെ കേന്ദ്രമായി മാറും. നഗരത്തിന്റെ സെന്‍ട്രല്‍ തെരുവുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍, മൃതദേഹങ്ങള്‍, പൊട്ടാത്ത ആയുധങ്ങള്‍ എന്നിവ നീക്കം ചെയ്യുകയാണെന്നും യുക്രൈന്‍ വെളിപ്പെടുത്തുന്നു,' ഉക്രെയ്‌നിന്റെ മിലിട്ടറി ഇന്റലിജന്‍സ് ടെലിഗ്രാമിലൂടെയാണ് ഇക്കാര്യം പുറത്തുവിടുന്നത്.
എല്ലാ വര്‍ഷവും മെയ് 9 ന്, റഷ്യക്കാര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ വാര്‍ഷികം സൈനിക പരേഡുകളോടും പൊതു പരിപാടികളോടും കൂടി അനുസ്മരിക്കും. ബുധനാഴ്ച, റഷ്യന്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മോസ്‌കോയിലെ റെഡ് സ്‌ക്വയറിന് മുകളിലൂടെ വരാനിരിക്കുന്ന വിക്ടറി ഡേ പരേഡിന്റെ റിഹേഴ്‌സലും നടത്തി. 1941 1945 ലെ മഹത്തായ ദേശസ്‌നേഹ യുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ 77ാം വാര്‍ഷികം മെയ് 9 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ ഒരു വിക്ടറി പരേഡോടെ അനുസ്മരിക്കുമെന്ന് റഷ്യയും അറിയിച്ചു. റെഡ് സ്‌ക്വയറിലെ സൈനിക പ്രദര്‍ശനത്തില്‍ 77 വിമാനങ്ങള്‍ അഭ്യാസ പ്രകടനം നടത്തും.
അതേസമയം സെലന്‍സ്‌കിയ്ക്കും സമ്മര്‍ദ്ദം ഏറുകയാണ് മെയ് 2 ന്, മാരിപോളിലെ ഉപരോധിച്ച അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ കുടുങ്ങിയ സൈനീകരുടെ ഭാര്യമാരും അമ്മമാരും ഉക്രെയ്‌നിലെ ഒരു മൈതാനിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഓഫീസിന് അരികിലായിരുന്ന പ്രകടനം. സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് സൈനികരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ പ്രതിഷേധം. ഇതിനിയെയാണ് റഷ്യ യുക്രൈനിലെ മാരിയൂപോളില്‍ വിജയാഘോഷം നടത്താന്‍ പോകുന്നതും
https://www.facebook.com/Malayalivartha


























