Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മെലി​റ്റോപോളിൽ തീ പാറും യുദ്ധം! റഷ്യൻ ട്രെയിനിന് ബോംബിട്ടു! 100 സൈനികരെ കൊന്നു.. പ്രദേശങ്ങൾ തിരിച്ച് പിടിച്ച് യുക്രെയിൻ

20 MAY 2022 09:41 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

മെലി​റ്റോപോൾ നഗരത്തിൽ റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന കവചിത ട്രെയിൻ ബോംബിട്ട് തകർത്തെന്ന അവകാശവാദവുമായി യുക്രെയിൻ പ്രതിരോധ സേന. എന്നാൽ, റെയിൽ പാളം ബോംബിട്ട് തകർത്ത് കവചിത ട്രെയിൻ തടഞ്ഞെന്നാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുടെ ഉപദേശകൻ ഒലെക്സി അരെസ്‌റ്റോവിച് പറഞ്ഞത്. റഷ്യൻ സൈനിക ഉപകരണങ്ങൾ തകർത്തെന്നും ഇദ്ദേഹം അവകാശപ്പെട്ടു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.

 

നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് തെക്കൻ യുക്രെയിനിലെ മെലി​റ്റോപോൾ. ഇവിടെ യുക്രെയിൻ സൈന്യം കനത്ത തിരിച്ചടി നടത്തുന്നതായും 100 ഓളം റഷ്യൻ സൈനികരെ വധിച്ചെന്നും 20 ഓളം പ്രദേശങ്ങൾ യുക്രെയിൻ തിരിച്ചുപിടിച്ചെന്നും മെലി​റ്റോപോൾ മേയർ പറഞ്ഞു.മരിയുപോളിൽ നിന്ന് യുക്രെയിൻ പിന്മാറിയതോടെ തെക്കൻ യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

 

ഡൊണെസ്കിൽ ഷെല്ലാക്രമണം ശക്തമാണ്. കീവിൽ മൈൻ പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു. ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഇതുവരെ 1,730 യുക്രെയിൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യ അറിയിച്ചു.

 

അതേ സമയം, യുക്രെയിൻ ഡ്രോണുകളെ വീഴ്ത്താൻ തങ്ങളുടെ അത്യാധുനിക ലേസർ ആയുധങ്ങൾ വിന്യസിച്ചതായി റഷ്യ അറിയിച്ചു. ലേസർ ആയുധങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ' പെരെസ്‌വെറ്റ് " എന്ന പ്രോട്ടോടൈപ്പ് വ്യാപകമായി വിന്യസിച്ച് കഴിഞ്ഞെന്നും ഭൂമിയ്ക്ക് മുകളിൽ 1,500 കിലോമീറ്റർ അകലെയുള്ള ഉപഗ്രഹത്തെ നശിപ്പിക്കാൻ വരെ ഇതിന് ശേഷിയുണ്ടെന്നുമാണ് റഷ്യയുടെ അവകാശം.അഞ്ച് കിലോമീറ്റർ അകലെയുള്ള ശത്രു ഡോണിനെ 5 സെക്കന്റ് കൊണ്ട് തീഗോളമാക്കാൻ ഈ ലേസറുകൾക്ക് കഴിയുമത്രെ.

 

' സഡിറ " ഉൾപ്പെടെ പെരെസ്‌വെറ്റിനേക്കാൾ അപകടകാരികളായ പുതുതലമുറ ലേസർ ആയുധങ്ങളെയാണ് റഷ്യ പുറത്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേ സമയം, കീവിൽ യു.എസും സ്വിറ്റ്‌സർലൻഡും തങ്ങളുടെ എംബസികളുടെ പ്രവർത്തനം പുനരാരംഭിച്ചു.

 

മരിയുപോളിൽ ഇതുവരെ 1730 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യ അറിയിച്ചു. ഇവരെ യുദ്ധത്തടവുകാരായി രേഖപ്പെടുത്തിയാണു ഉരുക്കുഫാക്ടറിയിൽനിന്ന് ഒഴിപ്പിച്ചത്. കീഴടങ്ങിയ സൈനികരുടെ പേരും വിവരങ്ങളും മനുഷ്യാവകാശ സംഘടനയായ റെഡ് ക്രോസിന്റെ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്. ഫാക്ടറിയിലുണ്ടായിരുന്ന അസോവ് ബറ്റാലിയൻ അംഗങ്ങളിൽ പകുതിപ്പേരും കീഴടങ്ങിയതായാണു റിപ്പോർട്ടുകൾ.

 

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു. യുക്രെയ്നിലേക്കുള്ള പുതിയ യുഎസ് അംബാസഡറായി ബ്രിജറ്റ് ബ്രിങ്കിന്റെ നാമനിർദേശം സെനറ്റ് ഇന്നലെ അംഗീകരിച്ചു.

 

നാറ്റോ സൈനികസഖ്യത്തിൽ അംഗമാകാൻ അപേക്ഷ നൽകിയിരിക്കുന്ന ഫിൻലൻഡ്, സ്വീഡൻ നേതാക്കൾ ഇന്നലെ വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. അംഗത്വ അപേക്ഷ എതിർക്കുമെന്നു തുർക്കി ആവർത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends