Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡോഗ് ഫുഡ് കഴിക്കാൻ താല്പര്യം ഉണ്ടോ? അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം നൽകുമെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വാഗ്ദാനം; കമ്പനി ഉൽപാദിപ്പിക്കുന്ന ഡോഗ് ഫുഡ് കഴിച്ചു നോക്കുകയാണ് ചുമതല! കഴിച്ചാൽ മാത്രം പോരാ കമ്പനി പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....

21 MAY 2022 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഡോഗ് ഫുഡ് കഴിക്കാൻ താല്പര്യം ഉള്ളവരാണോ നിങ്ങൾ. തുടർച്ചയായി അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പറയുകയാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഇത് വ്യാജമൊന്നുമല്ല കേട്ടോ. ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം നൽകുന്നത് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്.

ലഭ്യമാകുന്ന റിപ്പോർട്ട് മുൻനിർത്തി കമ്പനി ഉൽപാദിപ്പിക്കുന്ന ഡോഗ് ഫുഡ് കഴിച്ചു നോക്കുകയാണ് പ്രധാന ചുമതല. ഇത് അഞ്ച് ദിവസം തുടർച്ചയായി തന്നെ കഴിക്കണം. ഡോഗ് ഫുഡ് രുചിച്ചുനോക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടാൽ അദ്ദേഹത്തിന് അനുഭവപ്പെടുന്ന കാര്യങ്ങൾ പങ്കുവയ്‌ക്കേണ്ടതുമാണ്. ആഹാരത്തിന്റെ രുചി, കഴിക്കുമ്പോൾ എന്ത് തോന്നുന്നു, എനർജി ലെവൽ എത്രമാത്രമുണ്ട്, മാനസിക നില എപ്രകാരമാകുന്നു തുടങ്ങിയ കാര്യങ്ങളും അവർ രേഖപ്പെടുത്തണം.

യുകെയിലെ ഒ.എം.എൻ.ഐ (ഒമ്‌നി) എന്ന കമ്പനിയാണ് ഇത്തരത്തിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജോലിയിലേക്ക് നിലവിൽ ഒരാളുടെ ഒഴിവ് മാത്രമാണുള്ളതെന്നും കമ്പനി പ്രത്യേകം പരാമർശിക്കുകയും ചെയ്യുന്നുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രത്യേകിച്ച് യോഗ്യതകൾ ഒന്നും ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം അലർജിയുള്ളവർ അപേക്ഷിക്കരുതെന്നാണ് കർശന നിർദേശം നൽകിയിട്ടുള്ളത്. യുകെയിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനാണ് അവസരം.

 

അതേസമയം യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്‌നി എന്ന കമ്പനി പ്രധാനമായും സസ്യാഹാരങ്ങൾ ഉപയോഗിച്ച് ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നവരാണ്. മധുരക്കിഴങ്ങ്, പയർ, അരി, മത്തങ്ങ, ബ്ലൂബെറി, കടല, ക്രാൻബെറി എന്നിവയാണ് ഡോഗ് ഫുഡിലെ പ്രധാന ഘടകങ്ങൾ എന്നത്. അതുകൊണ്ട് തന്നെ മനുഷ്യർക്ക് ഭക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒമ്‌നി കമ്പനി ഡോഗ് ഫുഡ് ഉണ്ടാക്കുന്നതെന്ന് സഹസ്ഥാപകൻ ശിവ് ശിവകുമാർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന് വേണ്ടാത്ത ആഹാര പദാർത്ഥങ്ങളോ ബാക്കിവന്ന ഭക്ഷണമോ ചേർത്തിട്ടല്ല തങ്ങൾ ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇത് രുചിച്ച് നോക്കാൻ മനുഷ്യരെ തന്നെ നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends