യുഎസിലും ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു...അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്

യുഎസിലും ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളില്‍ മെയ് ആദ്യം മുതല്‍ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും രോഗം പടരുന്ന സാഹചര്യമുണ്ട്.
രാജ്യത്ത് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.
നിലവില്‍ 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും രോഗികള്‍ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം യുകെയില്‍ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയില്‍ എത്തി തിരിച്ചെത്തിയ ഒരാളിലാണ്. മെയ് ആറ് മുതല്‍ ബ്രിട്ടണ്‍ ഒന്‍പത് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























