ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ; തന്റെ സര്‍ക്കാറും ഇതേ പാതയിലായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തലയില്ലാത്ത കോഴിയെപ്പോലെ സമ്പദ്‌വ്യവസ്ഥയെ ഓടിക്കുകയാണെന്നും ഇമ്രാന്‍

പാകിസ്ഥാനിൽ വിവാദങ്ങൾ സൃഷ്ടിച്ച് വീണ്ടും ഇമ്രാൻ ഖാൻ. അതായത് ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയ ഇന്ത്യയുടെ നടപടി അഭിനന്ദാര്‍ഹമാണെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ സര്‍ക്കാറും ഇതേ പാതയിലായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തലയില്ലാത്ത കോഴിയെപ്പോലെ സമ്ബദ്‌വ്യവസ്ഥയെ ഓടിക്കുകയാണെന്നും ഇമ്രാന്‍ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. ക്വാഡിന്റെ ഭാഗമാണെങ്കിലും, യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി തന്നെ വിലക്കിഴിവോടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുകയുണ്ടായി. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ തന്റെ സര്‍ക്കാറും ഇതേകാര്യത്തിനാണ് ശ്രമിച്ചതതെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha



























