താലിബാന്റെ ഉത്തരവിന് പുല്ലുവില...! മുഖം മറയ്ക്കാതെ ടിവി ചാനലുകളിൽ പരിപാടി അവതരിപ്പിച്ച് ഉത്തരവിനെ വെല്ലുവിളിച്ച് വനിതാ അവതാരകര്‍

താലിബാന്റെ ഉത്തരവ് ലംഘിച്ച് പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകര്‍. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകര്‍ ശനിയാഴ്ച മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചു. അഫ്ഗാൻ ടെലിവിഷൻ ചാനലുകളിലെ എല്ലാ വനിതാ അവതാരകരും മുഖം മറയ്ക്കണമെന്ന താലിബാൻ ഭരണകൂടം നിർദ്ദേശം നൽകിയ പിന്നാലെയാണ് വെല്ലുവിളിച്ച് വനിതാ അവതാരകര്‍ മുഖം മറയ്ക്കാതെ ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്.
താലിബാൻ ആദ്യമായി അധികാരത്തിൽ എത്തിയ 1996-2001 കാലഘട്ടത്തിൽ അവർ സ്ത്രീകൾക്ക് അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, അധികാരമേറ്റ് ഏഴ് മാസങ്ങള്‍ കഴിയുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ കടുത്ത വിവേചനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുതുടങ്ങി.
അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍ സ്ത്രീകകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണമാണ് താലിബാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഈ മാസമാദ്യം അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദ സ്ത്രീകള്‍ പരമ്ബരാഗത ബുര്‍ഖ ഉപയോഗിച്ച് മുഖം ഉള്‍പ്പെടെ മറച്ച് മാത്രമേ പൊതുസ്ഥലത്ത് എത്താവൂഎന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
സര്‍ക്കാറിന്റെ ഉത്തരവ് പാലിക്കണമെന്ന് ടിവി അവതാരകരോട് അഫ്ഗാന് ധാര്‍മിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രമുഖ ചാനലുകളായ ടോളോ ന്യൂസ്, ഷംഷാജ് ടിവി, വണ്‍ ടിവി എന്നിവരെല്ലാം ഉത്തരവ് ലംഘിച്ച് വനിതാ അവതാകരെ മുഖം മറയ്ക്കാതെയാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
വനിതാ സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ അവരുടെ മുഖം മറച്ചാല്‍, അടുത്തതായി അവരോട് ജോലി നിര്‍ത്താന്‍ പറയും. അതുകൊണ്ടുതന്നെ ഉത്തരവ് അനുസരിക്കില്ലെന്നും ഷംഷാദ് ടിവി ന്യൂസ് ഹെഡ് ആബിദ് എഹ്‌സാസ് പറഞ്ഞു. ഈ വിഷയത്തില്‍ താലിബാനുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























