Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇത് ലോകവസാനമാണോ? മോദിയെ പുകഴ്തി ഇമ്രാൻ ഖാൻ... മൂപ്പർക്ക് വട്ടായെന്ന് പാക്കികൾ

23 MAY 2022 05:27 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ പെട്രോൾ ഡീസൽ നികുതി ഏകേശം 10 രൂപയോളം കുറച്ചത്. ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന ഒരു തീരുമാനമായിരുന്നു അത്. എന്നാൽ അപ്രതീക്ഷിതമായ ഒരു പ്രശംസയാണ് ഇപ്പോൾ ഇന്ത്യയ്ക്കും അതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചിരിക്കുന്നത്.

ഇന്ധന വില കുറച്ചുകൊണ്ടുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ സമ്മർദ്ദം വകവയ്ക്കാതെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായാണ് ഇന്ത്യൻ സർക്കാർ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങിയതെന്നാണ് ഇമ്രാൻ പറഞ്ഞത്.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡിന്റെ ഭാഗമായിരുന്നിട്ട് പോലും അമേരിക്കയുടെ സമ്മർദ്ദം സഹിക്കുകയും, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ കുറഞ്ഞ വിലയിൽ എണ്ണ വാങ്ങുകയും ചെയ്തുവെന്നുമാണ് ഇമ്രാൻ ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യയെ പുകഴ്ത്തുന്നതിനൊപ്പം തന്നെ തന്റെ ഭാഗം ന്യായീകരിക്കാനും ഇപ്പോഴത്തെ പാക് സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ ഈ അവസരം വിനിയോഗിച്ചു. ഒരു വിദേശ നയത്തിന്റെ സഹായത്തോടെ തന്റെ കീഴിലുണ്ടായിരുന്ന സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചതും ഇതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

പിന്നാലെ മറ്റൊരു ട്വീറ്റിലൂടെയാണ് ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഇമ്രാൻ ഖാൻ വിമർശിച്ചത്. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ഇത്രത്തോളം വഷളായതെന്നാണ് ഇമ്രാന്റെ പക്ഷം. തന്റെ രാജ്യം ഇപ്പോൾ തലയില്ലാത്ത കോഴിയെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥയുമായി മൂക്കുകുത്തി താഴേയ്ക്ക് പോവുകയാണെന്നും ഇമ്രാൻ പറഞ്ഞു.

ഇന്ധനത്തിനുള്ള എക്സൈസ് തീരുവയിൽ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ഇന്നലെയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയുമാണ് കുറഞ്ഞത്. വിലക്കയറ്റവും, പണപ്പെരുപ്പം വര്‍ധിച്ചതും നേരിടാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് കഴിഞ്ഞ ദിവസം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

പെട്രോള്‍, ഡീസല്‍ വില കുറച്ചതിനൊപ്പം, പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഭാഗമായ 9 കോടി പേര്‍ക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ജനങ്ങളാണ് ആദ്യ പരിഗണനയെന്നും നികുതി കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഗ്യാസ് സബ്സിഡി കുടുംബ ബജറ്റ് എളുപ്പമുള്ളതാക്കുമെന്നും മോദി ട്വീറ്റ് ചെയതു.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനങ്ങൾ കൂടി ഇന്ധന വില കുറയ്‌ക്കണം എന്ന് നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോൾ ചില സംസ്ഥാനങ്ങൾ അതിന് തയ്യാറായില്ലെന്നും ഇത്തവണയും അത് തുടരുന്ന സാഹചര്യം ഉണ്ടാവരുത് എന്നും ധനമന്ത്രി നിർദ്ദേശിച്ചു.

പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വില കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുമ്പോഴുള്ള കസ്റ്റംസ് തീരുവ കുറയ്‌ക്കാനും പ്ലാസ്റ്റിക് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്‌ക്കാനും ഇടപെടൽ ഉണ്ടാകും. കെട്ടിട നിർമ്മാണ സാമഗ്രികളുടെ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പെട്രോൾ, ഡീസൽ വില വർദ്ധന രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം നേരത്തെ വിലയിരുത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾ പലതും വില കുറയ്ക്കണമെന്ന ആവശ്യം നിർദ്ദേശിക്കുകയുമുണ്ടായി. ഇതോടൊപ്പം ദില്ലിയുൾപ്പടെ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും ഗുജറാത്ത് ഉൾപ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കുന്നത് മുന്നിൽ കണ്ടാണ് തീരുവ കുറക്കാനുള്ള തീരുമാനം.

കെട്ടിട നിർമ്മാണ മേഖലയിലുൾപ്പടെയുള്ള വിവിധ വ്യവസായ സംഘടനകളും ഇന്ധന വില പ്രതിസന്ധിയുണ്ടാക്കുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുവ കുറക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.

എന്നാൽ അതേ സമയം, ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കോൺഗ്രസും ശിവസേനയും ആരോപിച്ചു. ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിൻ്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends