Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ക്വാഡിൽ ശ്രദ്ധേയനായി ഇന്ത്യൻ പ്രധാനമന്ത്രി... അന്താരാഷ്ട്ര പത്രത്തിൽ ലേഖകനായി തിളങ്ങി മോദി... ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ് ലേഖനമെഴുതിയത്.

23 MAY 2022 05:48 PM IST
മലയാളി വാര്‍ത്ത

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ടോക്കിയോയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യന്‍ സമൂഹം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.

ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാപ്പനീസ് ദിനപ്പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയ്ക്കായി ടോക്യോയിലെത്തിയ അദ്ദേഹം ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ് ലേഖനമെഴുതിയത്.

പത്രത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം മോദി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊർജസ്വലമായ ബന്ധത്തെക്കുറിച്ച് ഒരു ഒപ്പെഡ് (പത്രങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങൾ അഭിപ്രായമെഴുതുന്ന പേജാണ് ഒപ്പെഡ് പേജ്. എഡിറ്റോറിയലിന് തൊട്ടടുത്താണ് ഈ പേജ് സാധാരണയായി കാണുന്നത്.) ലേഖനമെഴുതി. സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പങ്കാളിത്തമാണ് ഇരു രാജ്യങ്ങളുടേതും. ഞങ്ങളുടെ സൗഹൃത്തിന്റെ 70 മഹത്തായ വർഷങ്ങൾ നീണ്ട യാത്രയെ ഞാൻ സ്മരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലേഖനത്തിൽ ഇന്ത്യ ജപ്പാൻ ബന്ധത്തെ പ്രത്യേകതയുള്ളതും പ്രാധാന്യമുള്ളതും ലോകവ്യാപകവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, അന്താരാഷ്ട്ര ക്രമം എന്നിവയുടെ മൂല്യങ്ങൾ പങ്കിടുന്നതിലുള്ള വിശ്വാസം ഒരു യഥാർത്ഥ പങ്കാളിയെന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഡമായ ബന്ധത്തിന് അടിവരയിടുന്നതാണ്. ജാപ്പനീസ് സാങ്കേതികവിദ്യയുടെയും അവരുടെ വൈദഗ്ധ്യത്തെ പറ്റിയും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. കൂടാതെ ജാപ്പനീസ് നേതൃത്വത്തിലും ബിസിനസ്സിലും തന്റെ ദീർഘകാല ഇടപെടലിനെ പറ്റിയും മോദി അനുസ്മരിച്ചു.

ഇന്തോ -പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമാക്കുന്ന ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ മൂന്നാം പതിപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തിയത്. ഇന്നും നാളെയും ജപ്പാനിൽ ചെലവഴിക്കുന്ന മോദി

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകളിലും മോദി പങ്കെടുക്കും. മോദിയുമായി ചർച്ച നടത്തുമെന്ന് നിയുക്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും അറിയിച്ചിട്ടുണ്ട്.

ഇന്നും നാളെയുമായി 40 മണിക്കൂറിനിടെ 23 പരിപാടികളിലാകും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. ക്വാഡ് രാഷ്ട്രത്തലവൻമാരുടെ കൂടിക്കാഴ്‌ചകൾക്ക് പുറമേ, ഒരു രാത്രി ജപ്പാനിൽ ചെലവഴിക്കുന്ന മോദി നയതന്ത്ര പ്രതിനിധികൾ, ജപ്പാനിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കാനായി 36 ജാപ്പനീസ് കമ്പനി തലവൻമാർ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും. ജപ്പാനിലെ ഇന്ത്യൻ സമൂഹമായും സംവദിക്കും. നാളെ ഇന്ത്യയിലേക്ക് പുറപ്പെടുന്ന മോദി രണ്ട് രാത്രികൾ വിമാനത്തിലാണ് ചെലവഴിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends