Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യക്കെതിരെ ചെളി വാരിയെറിഞ്ഞ് രാഹുൽ... ആഞ്ഞടിച്ച് അമിത് ഷായും... ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ

23 MAY 2022 05:51 PM IST
മലയാളി വാര്‍ത്ത

ലണ്ടനില്‍ നടത്തിയ സംവാദത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പറഞ്ഞ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ കണ്ണട അഴിച്ചു മാറ്റാന്‍ അമിത് ഷാ. കഴിഞ്ഞ എട്ട് വര്‍ഷം മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ തിരിച്ചടിച്ചു. രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചു വെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ ഇന്ത്യയുടെ വികസനമെന്താണെന്ന് കാണാൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസുകാരും കഴിഞ്ഞ എട്ട് വർഷമായി ചോദിക്കാറുണ്ട്. കണ്ണടച്ച് ഉണർന്നിരിക്കുന്നവർക്ക് രാജ്യത്തെ വികസനം കാണാനാവില്ല. ആദ്യം രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചു വെക്കൂ. എട്ട് വർഷത്തിനുള്ളിൽ മോദി സർക്കാർ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്നും അമിത്ഷാ വിമർശിച്ചു.

"കഴിഞ്ഞ എട്ട് വര്‍ഷം എന്താണ് നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്. കണ്ണടച്ച് കൊണ്ട് ഉണര്‍ന്നിരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ തന്‍റെ കണ്ണട അഴിച്ചുമാറ്റി പ്രധാനമന്ത്രി മോദി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ കാണണം."- അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ലണ്ടനിലെ കേംബ്രിഡ്ജില്‍ നടന്ന 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന സംവാദ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചര്‍ച്ചയില്‍ രണ്ട് തവണയെങ്കിലും രാഹുല്‍ ആവശ്യപ്പെട്ടു. ഒന്ന് റഷ്യയെ പിന്തുണച്ചതിന്‍റെ പേരിലാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയില്‍ നഗ്നമായ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് വാദിച്ചാണ്. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ആരോപണം.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാറിപ്പോയെന്നും ഉദ്യോഗസ്ഥർ അഹങ്കാരികളായെന്നും യൂറോപ്പിലെ ബ്യൂറോക്രാറ്റുകൾ തന്നോട് പരാതിപ്പെട്ടതായി രാഹുൽ പറഞ്ഞു. ”ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥർ ഇപ്പോൾ എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല, അവർ അഹങ്കാരികളായിരിക്കുന്നു. ഇപ്പോൾ അവർ അഭ്യർത്ഥിക്കുകയല്ല, ഉത്തരവിടുകയാണ് ചെയ്യുന്നത്” എന്നാണ് രാഹുൽ പരിപാടിയിൽ പറഞ്ഞത്.

ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രംഗത്തെത്തിയിരുന്നു. ഇത് അഹങ്കാരമല്ല ആത്മവിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസമാണ് കാണാനാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

”ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ മാറ്റം സംഭവിച്ചു. അവർ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളാണ് ഇപ്പോൾ പിന്തുടരുന്നത്. എതിരെ വരുന്ന ശബ്ദങ്ങളെ അവർ ചോദ്യം ചെയ്യും. അത് അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. അതിനെ ദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നാണ് വിളിക്കുന്നത്” എന്നും എസ്. ജയ്ശങ്കർ പറഞ്ഞു.

ഇതുകൂടാതെ, ലഡാക്കിനെ ഉക്രൈനോടും റഷ്യയെ ചൈനയോടും താരതമ്യം ചെയ്തും ദുര്‍ബലമായ ചില വാദമുഖങ്ങള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചിരുന്നു. ലക്ഷ്യം യുഎസിനെ ഇന്ത്യയ്ക്കെതിരെ ചൊടിപ്പിക്കുക വഴി യുഎസിന്‍റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതുവഴി ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് പിന്തുണ ലഭിക്കും എന്ന കണക്കുകൂട്ടലും രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends