Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തായ്‌വാനെ തൊട്ടാൽ ചൈനയെ ചുരുട്ടി എറിയും! റഷ്യ ആകാൻ ശ്രമിച്ചാൽ തല നിലത്തു കിടക്കുമെന്ന് ബൈഡൻ

23 MAY 2022 09:19 PM IST
മലയാളി വാര്‍ത്ത

തായ്‌വാനിൽ ചൈന അധിനിവേശം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ചൈന അപകടകരമായ നീക്കം നടത്തുകയാണെന്നും ബൈഡൻ ആരോപിച്ചു. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയുടെ മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ബൈഡന്റെ പരാമർശം.

‘‘റഷ്യ, യുക്രെയ്നിൽ നടത്തിയ അധിനിവേശത്തെത്തുടർന്ന് യുഎസും ജപ്പാനും ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. ചൈനയും റഷ്യയും ചേർന്നു നടത്തുന്ന നാവിക വിന്യാസങ്ങൾ സംയുക്തമായി നിരീക്ഷിച്ചുവരികയാണ്. ‘ഏക ചൈന’ നയത്തോട് യോജിക്കുന്നു. എന്നാൽ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നത് ശരിയല്ല. യുക്രെയ്നിൽ റഷ്യ നടത്തിയതിനു സമാനമായ അധിനിവേശമായിരിക്കും അത്. തന്ത്രപരമായ സേനാമുന്നേറ്റമാണ് ചൈന നടത്തുന്നത്. യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് റഷ്യ ദീർഘകാലാടിസ്ഥാനത്തിൽ പിഴ ഒടുക്കേണ്ടി വരും. തായ്‌വാൻ കീഴടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള സൂചനയാണിത്’’– ബൈഡൻ പറഞ്ഞു.

 

സ്വയംഭരണം നടത്തുന്ന തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈന കമ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണം. ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു.

 

മാത്രവുമല്ല ചൈനീസ് വിമാന വാഹിനിക്കപ്പലായ ലിയാനിങ് സര്‍വ സന്നാഹങ്ങളോടെ ജപ്പാനും തയ്‌വാനും ഇടയിലെ ഉള്‍ക്കടലില്‍ സൈനികാഭ്യാസം നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജാപ്പനീസ് സേനയുടേയും അമേരിക്കയുടേയും ശക്തമായ നിരീക്ഷണത്തിലായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ രണ്ടാഴ്ചയോളമായുള്ള നീക്കങ്ങള്‍.
ജപ്പാന്റെ യായേമ ദ്വീപുകളില്‍ നിന്നും 85 നോട്ടിക്കല്‍ മൈലും തയ്‌വാനില്‍ നിന്നും 160 നോട്ടിക്കല്‍ മൈല്‍ അകലെയുമായിട്ടായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ സഞ്ചാരം.

 

ലിയോനിങ്ങിനൊപ്പം ഒരു സൈനിക വ്യൂഹം തന്നെ ചൈന ഒരുക്കിയിട്ടുണ്ട്. നാന്‍ചാങ് ടൈപ്പ് 055 പടക്കപ്പലുകള്‍ മൂന്ന് ടൈപ്പ് 052 ഡി ഡിസ്‌ട്രോയര്‍ പടക്കപ്പലുകള്‍, ടൈപ്പ് 052സി പടക്കപ്പല്‍, ടൈപ്പ് 054എ ഫ്രിഗേറ്റ് പടക്കപ്പല്‍, ടൈപ്പ് 901 പടക്കപ്പല്‍ എന്നിവയും ലിയോനിങ്ങിനെ അനുഗമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ലിയോനിങ് വിമാന വാഹിനിക്കപ്പലിനെ പടിഞ്ഞാറന്‍ പസിഫിക്കിലോ മിയാക്കോ ഉള്‍ക്കടലിലോ കണ്ടെത്തുന്നത്. ജപ്പാനും തയ്‌വാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഉള്‍ക്കടലാണ് മിയാക്കോ.

 

തയ്‌വാനുമായുള്ള പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് 2021 ഏപ്രില്‍ മാസത്തിലും ലിയോനിങ് വിമാന വാഹിനിക്കപ്പല്‍ മറ്റു പടക്കപ്പലുകളുമായി ദക്ഷിണ ചൈന ഉള്‍ക്കടലില്‍ നീക്കം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ അമേരിക്കയുടെ തിയഡോര്‍ റൂസ്‌വെല്‍റ്റ് പടക്കപ്പല്‍ സേനയുടെ സമീപത്ത് ചൈനീസ് പടക്കപ്പലുകള്‍ എത്തിയത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു.

 

ചൈനയുടെ പുതിയ നീക്കം അമേരിക്കയുടേയും ജപ്പാന്റേയും തയ്‌വാന്റേയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഒരു യുദ്ധ സമാന അന്തരീക്ഷത്തില്‍ പ്രതികരിക്കുന്നതിന് സമാനമായ രീതിയിലായിരുന്നു ചൈനീസ് പടക്കപ്പലുകളുടെ നീക്കവും സൈനികാഭ്യാസവും. അമേരിക്കയുടെ ആര്‍സി- 135 റിവെറ്റ് ജോയിന്റ് നിരീക്ഷണ വിമാനങ്ങള്‍ തുടര്‍ച്ചയായി ചൈനീസ് വിമാനവാഹിനിക്കപ്പലിന്റേയും പടക്കപ്പലുകളുടേയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends