Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

1.40 ലക്ഷം പട്ടാളക്കാര്‍, 953 യുദ്ധ കപ്പലുകള്‍, തായ്വാനെ ആക്രമിക്കാന്‍ പാഞ്ഞ് ചൈന; തെളിവ് പുറത്ത് രക്ഷയ്‌ക്കെത്തി അമേരിക്ക

23 MAY 2022 09:21 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കുമ്പോള്‍ ലോകത്ത് മറ്റൊരു യുദ്ധം തുടങ്ങും. ഒരു ലോക വമ്പന്‍ കുഞ്ഞന്‍ രാജ്യത്തെ ആക്രമിക്കുന്ന യുദ്ധം. ഏറെ മുമ്പ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എന്നാല്‍ അമേരിക്കയുടെ ഇടപെടല്‍ കൊണ്ട് മാത്രം ഇന്നും ഉണ്ടാകാത്ത ചൈന തായ്വാന്‍ യുദ്ധം തന്നെയാണിത്. ചൈന മേഘലയില്‍ തായ്വാനെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ എന്തായാലും അത് അമേരിക്ക ചൈന യുദ്ധമായി തന്നെ മാറും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം തായ്വാനെ ചൈന ആക്രമിക്കാന്‍ പോകുകയാണ് എന്ന വാര്‍ത്ത വന്നതുമുതല്‍ തന്നെ ചൈനയെ അമേരിക്ക താക്കീത് ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളും യുദ്ധമുഖത്ത് ഉണ്ടാകും എന്ന വ്യക്തമായ സന്ദേശമാണ് അമേരിക്ക ചൈനയ്ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ. തായ്‌വാനെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്നതിന് ചില തെളിവുകളും ഇപ്പോള്‍ പുറത്തു വരികയാണ്.

ഇക്കാര്യത്തെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നും. ഇവര്‍ യുദ്ധതന്ത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. യൂട്യൂബ് ചാനലായ 'ല്യൂഡ്' ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്.

പ്രസിഡന്റ് ഷി ജിന്‍ പിങ് തായ്‌വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറംലോകത്തെ അറിയിക്കാനാണ് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് സൂചന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാര്‍ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സിപിസി നേതാക്കളാണ് ഓഡിയോ ചോര്‍ത്തി നല്‍കിയതെന്നും യൂട്യൂബ് ചാനല്‍ വ്യക്തമാക്കുന്നു.

ഇതിനിടെ, ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ സംരക്ഷിക്കാന്‍ അമേരിക്കന്‍ സേന രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. ക്വാഡ് ഉച്ചകോടിക്കായി ഇപ്പോള്‍ ജപ്പാനിലാണ് ബൈഡന്‍. എന്തെങ്കിലുമൊരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്ന നയം ശരിയായ നടപടിയല്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഓഡിയോ സന്ദേശത്തെ കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ ചൈനയില്‍ സ്ഥിരമായി നടക്കുന്നതാണ്. ഓഡിയോയുടെ പിന്നില്‍ തായ് വാനാണെന്ന അഭ്യൂഹങ്ങളുമുണ്ട്. സംഭവത്തില്‍ സ്ഥിരീകരണമില്ലെങ്കിലും ലോകരാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ പ്രവിശ്യകളിലെ പാര്‍ട്ടി സെക്രട്ടറിമാരും സൈനിക തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ഡ്രോണുകള്‍ ബോട്ടുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാര്‍, 953 കപ്പലുകള്‍, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാര്‍ഡുകള്‍, അത്യാഹിത ട്രാന്‍സ്ഫര്‍ സെന്ററുകള്‍, ധാന്യശേഖരണ കേന്ദ്രങ്ങള്‍, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകള്‍, എണ്ണ ഡിപ്പോകള്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവ ക്രമീകരിക്കാന്‍ ഗ്വാങ്‌ഡോങ് പ്രവിശ്യക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും സന്ദേശത്തില്‍ പറയുന്നു.

57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടത്. ചൈനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ചോര്‍ത്തല്‍ നടക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് ജനറല്‍മാരെ ചൈന വധിച്ചുവെന്നും നിരവധിപേര്‍ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തക ജന്നിഫര്‍ സെങ് ട്വീറ്റ് ചെയ്തു. യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ഓഡിയോ സന്ദേശവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 239 ദിവസങ്ങളിലായി 961 തവണയാണ് ചൈന തായ്‌വാനില്‍ കടന്നുകയറ്റത്തിന് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പൊതുജനത്തിനായി 28 പേജുള്ള ഹാന്‍ഡ്ബുക്ക് പുറത്തിറക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ പാലിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചാണ് ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, വ്യോമമാര്‍ഗം ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവയും ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends