Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ഉക്രൈനിനെ പുനര്‍നിര്‍മ്മിക്കാന്‍ റഷ്യന്‍ സ്വത്ത് കണ്ടുകെട്ടണം, മുഴുവന്‍ ചെലവും പുടിന്റെ തലയില്‍ കെട്ടിവെക്കണം'; പുടിനെ മലര്‍ത്തിയടിച്ച് 4രാജ്യങ്ങള്‍; ഇത് അഹങ്കാരത്തിന് കിട്ടിയ കൂലി..

24 MAY 2022 12:05 PM IST
മലയാളി വാര്‍ത്ത

യുക്രൈന്‍ എന്ന രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തന്നെ റഷ്യന്‍ ആക്രമിച്ച് കീഴടക്കി. മാസങ്ങളായി തുടരുന്ന ആക്രമണത്തില്‍ പല പ്രധാന നഗരങ്ങളും ഇപ്പോള്‍ പ്രേത നഗരമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഉക്രൈനിനെ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നാല് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍.

അതേസമയം റഷ്യയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് തന്നെ വേണം ഉക്രൈനിനെ പുനരുജ്ജീവിപ്പിക്കാന്‍ എന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

 

റഷ്യയുടെ കൊലവെറിയെ എതിര്‍ത്തും യുദ്ധം അവസാനിപ്പിക്കണമെന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയരുന്നതിനിടയിലാണ് രാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. ലിത്വാനിയ, സ്ലൊവാക്യ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ച റഷ്യയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് ഉക്രൈന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

ഇതിന് വേണ്ടി റഷ്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ നാല് രാജ്യങ്ങളും സംയുക്തമായാണ് യൂറോപ്യന്‍ യൂണിയന് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

 

ഉക്രൈനിലെ ഡോണ്‍ബാസ് മേഖലയുടെ ഉള്‍പ്പടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിരിക്കുകയാണ്. വലിയ ആള്‍ നാശവും മറ്റ് ഭീകര നാശ നഷ്ടങ്ങളുമാണ് റഷ്യ ഈ മേഖലയില്‍ ഉണ്ടാക്കായിരിക്കുന്നത്. യുദ്ധം മൂന്ന് മാസം പിന്നിടുമ്പോഴാണ് ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ശക്തമായ അക്രമണം നടത്തിയത്. നേരത്തെ ഉക്രൈനിന്റെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കുന്ന മരിയുപോളും റഷ്യന്‍ സേന കീഴടക്കിയിരുന്നു. ഓരോ തെരുവുകളും കത്തിക്കരിച്ചിട്ടിരിക്കുകയാണ് റഷ്യന്‍ സൈനികര്‍.

അതേസമയം, ഉക്രൈനെ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 600 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ റഷ്യ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍ സെലന്‍സ്‌കിയുടെ കണക്കുകളേക്കാള്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

'റഷ്യയുടെ സൈനിക അധിനിവേശത്തിന് ഇരകളായവര്‍ക്കുള്ള നഷ്ടപരിഹാരമടക്കം ഉക്രൈന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട ചിലവുകളില്‍ വലിയൊരു പങ്ക് റഷ്യ തന്നെ വഹിക്കണം,' രാജ്യങ്ങള്‍ നല്‍കിയ കത്തില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഈ വിവരം പുറത്തുവിട്ടത്. മാത്രമല്ല യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളും റഷ്യക്കെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 4 രാജ്യങ്ങളും സംയുക്തമായി എഴുതിയ ഈ കത്ത് ഇന്ന് യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.

നിലവില്‍ 30 ബില്യണ്‍ യൂറോയോളം വിലമതിക്കുന്ന റഷ്യന്‍ സ്വത്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചിട്ടുണ്ട്. ഈ കത്ത് യൂറോപ്യന്‍ യൂണിയന്‍ എന്തായാലും മുഖവിലക്കെടുക്കുമെന്ന പ്രതീക്ഷയിലാണ് 4 രാജ്യങ്ങള്‍. അതിനാല്‍ റഷ്യയുടെ കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യതയുണ്ട്.

 

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍പുടിനുമായി സംസാരിക്കണം എന്ന് സെലന്‍സ്‌കി ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സെലന്‍സ്‌കി ചര്‍ച്ചക്ക് സന്നദ്ധതയറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends