നീലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുന്ന ജോലിക്ക് 22 കാരി.... സെക്‌സ് പൊസിഷനുകള്‍, രതിമൂര്‍ച്ഛയുടെ എണ്ണം, ദൈര്‍ഘ്യം, സ്ത്രീ പുരുഷ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തണം

നീലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക എന്ന ജോലിക്ക് 90,000 ലേറെ പേരില്‍ നിന്ന് തിരഞ്ഞെടുത്തത് 22കാരിയെ. സ്‌കോട്‌ലന്‍ഡിലെ ഗ്രീനോക്ക് സ്വദേശിയായ റബേക്ക ഡിക്‌സണ്‍ ആണ് ഏറെ പേര്‍ മോഹിച്ച ആ ജോലി കരസ്ഥമാക്കിയത്. അമേരിക്കന്‍ പോണ്‍ കമ്ബനിയായ ബെഡ്‌ബൈബിള്‍ കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചത്. പോണ്‍ വീഡിയോകള്‍ കാണുന്നതിനും, വിലയിരുത്തുന്നതിനുമായി ആളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം.
ഹെഡ് ഓഫ് പോണ്‍ റിസര്‍ച്ച് എന്നായിരുന്നു തസ്തികയുടെ പേര്. ഏതാണ്ട് 90,000 ലേറെ പേരാണ് ഈ ജോലിക്കായി അപേക്ഷിച്ചത്. ഇതില്‍ നിന്നാണ് 22 കാരിയായ റബേക്കയെ കമ്ബനി തെരഞ്ഞെടുത്തത്. വെറുതെ ഇരുന്ന് പോണ്‍ വീഡിയോകള്‍ കാണുകയല്ല, മറിച്ച് സെക്‌സ് പൊസിഷനുകള്‍, രതിമൂര്‍ച്ഛയുടെ എണ്ണം, ദൈര്‍ഘ്യം, സ്ത്രീ പുരുഷ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തണം. ജോലിയിലേക്ക് തന്നെ തെരഞ്ഞെടുത്തത് ഞെട്ടിച്ചുവെന്ന് റബേക്ക അഭിപ്രായപ്പെട്ടു.
മഹത്തായ ജോലിയാണിത്. ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും റബേക്ക ഡിക്‌സണ്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് ലഭിച്ച അപേക്ഷകരില്‍ ഏറ്റവും ഉചിതമായ ചോയ്‌സ് ആയിരുന്നു റബേക്കയെന്ന് ബെഡ്‌ബൈബിള്‍ കമ്ബനി സഹസ്ഥാപകന്‍ ജോക്കബ് ബാഗര്‍ പറഞ്ഞു.
പാര്‍ട് ടൈം ജോലി എന്ന നിലയിലാണ് പണം നല്‍കി നീലച്ചിത്രം കാണിക്കാന്‍ ഭാഗ്യശാലിയായ ഉദ്യോഗാര്‍ഥിയെ വിളിക്കുന്നത്. സ്വകാര്യ വിഷയങ്ങളിലുള്ള ബ്ലോഗുകള്‍ക്കു പുറമേ സെക്‌സ് ഉപകരണങ്ങള്‍, അഡള്‍ട്ട് ഉത്പന്നങ്ങള്‍ തുടങ്ങിവയെക്കുറിച്ചുള്ള അവലോകനങ്ങളും ബെഡ്‌ബൈബിളില്‍ ലഭിക്കും. ഏറ്റവുമധികം പേര്‍ കണ്ട 100 അശ്ലീല വീഡിയോകള്‍ കാണാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പണം നല്‍കും.
ഇതില്‍നിന്ന് ചില വ്യത്യസ്തമായ വിവരങ്ങളും ശേഖരിക്കണം. സെക്‌സ് പൊസിഷന്‍, സമയദൈര്‍ഘ്യം, രതിമൂര്‍ച്ഛകളുടെ എണ്ണം, ആണ്‍പെണ്‍ അനുപാതം, മുടിയുടെ നിറം, ഭാഷ തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അശ്ലീല വീഡിയോകളുടെ സ്ഥിതി വിവര കണക്കുകളെയും പ്രവണതയെയും കുറിച്ചു ആഴത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഈ ഡേറ്റ ഉപയോഗിക്കും. മണിക്കൂറിന് 1,500 രൂപയോളം ലഭിക്കും. 50 മണിക്കൂര്‍ പോണ്‍ വീഡിയോകള്‍ കണ്ടാല്‍ 75,000 രൂപവരെയും.
https://www.facebook.com/Malayalivartha



























