ജോ ബൈഡന്റെ സന്ദർശനത്തിന് പിന്നാലെ 3 മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ; നടുക്കുന്ന സംഭവം ഉണ്ടായത് ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദർശനങ്ങളും ഉച്ചകോടിയും പൂർത്തീകരിച്ച് മടങ്ങിയതിന് പിന്നാലെ...

ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദർശനങ്ങളും ഉച്ചകോടിയും പൂർത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങി. പിന്നാലെ ഉത്തരകൊറിയ 3 മിസൈലുകൾ തൊടുത്തതായി റിപ്പോർട്ട്. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാൻ ഏരിയയിൽ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത് എന്നാണ് സൂചന.
എന്നാൽ ഇക്കൂട്ടത്തിൽ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹം ഉയരുന്നുണ്ട്. ആണവ പരീക്ഷണങ്ങളിൽ തന്നെ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിക്കുകയുണ്ടായി. ഇതിനു മറുപടിയെന്ന നിലയിൽ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈൽ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























