Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അതിദാരുണം..,സ്വന്തം മുത്തശ്ശിക്ക് നേരെ നിറയൊഴിച്ച ശേഷം തിരിഞ്ഞത് കുരുന്നുകൾക്ക് നേരെ, പ്രൈമറി സ്കൂളിൽ വെടിവയ്പിൽ കൊല്ലപ്പെട്ടത് 21പേർ, നിരവധി കുട്ടികൾക്ക് പരിക്ക്, 'മരിക്കാൻ ഒരുങ്ങൂ' എന്നലറിക്കൊണ്ട് ക്ലാസ്‌മുറികളിൽ കയറി വെടിതിർത്ത് യുവാവ്...!

26 MAY 2022 11:09 AM IST
മലയാളി വാര്‍ത്ത

യു.എസിലെ തെക്കൻ ടെക്സസിലെ പ്രൈമറി സ്കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പിൽ 21പേർ കൊല്ലപ്പെട്ടു. യൂവാൽഡീ നഗരത്തിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്നലെ രാവിലെ പ്രാദേശിക സമയം 11.32ഓടെയായിരുന്നു സംഭവം.19 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമാണ് അതിദാരുണമായി കൊലചെയ്യപ്പട്ടത്.

2,​3,​4 ക്ളാസുകളിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി കുട്ടികൾക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കുട്ടികളോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിലേയും മറ്റ് ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ പതാക താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.

ഒന്നിലധികം തോക്കുകളുമായി സാൻ ആന്റണിയോ സ്വദേശി സാൽവഡോർ റാമോസ് സ്കൂളിലേക്ക് കയറി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അക്രമത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.18 വയുള്ള യുവാവിനെ യു.എസ് ബോർഡർ പെട്രോൾ സംഘം ഉടൻ സ്കൂളിലെത്തി​ റാമോസിനെ വെടിവച്ച് കൊല്ലുകയായിരുന്നു.

രണ്ട് ഉദ്യോഗസ്ഥർക്കും വെടിയേറ്റു. റാമോസിന് മാനസികപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു.സ്വന്തം മുത്തശ്ശിയെ വെടിവച്ചതിന് ശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് റാമോസ് സ്കൂളിലെത്തിയത്.റാമോസിന്റെ മുത്തശ്ശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കൈത്തോക്കിന് പുറമേ ഒരു എ.ആർ - 15 സെമി ഓട്ടോമാറ്റിക് റൈഫിളും ഇയാളുടെ കൈയിലുണ്ടായിരുന്നു.സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും,​ 'മരിക്കാൻ ഒരുങ്ങൂ' എന്നലറിക്കൊണ്ട് റാമോസ് ക്ലാസ്‌മുറികളിൽ കയറി വെടിവയ്ക്കുകയായിരുന്നു.7 മുതൽ 10 വയസുവരെയുള്ള 500ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ സ്പാനിഷ്, ലാറ്റിൻ വംശജരാണ് കൂടുതലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends