Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ക്വാഡിനിടയില്‍ ഭീകരാന്തരീക്ഷം; ബൈഡന് ഹ്വാസോങ് 17 അടക്കമുള്ള മിസൈലുകളുമായി ഉത്തര കൊറിയയുടെ 'യാത്രയയപ്പ്'; തലയ്ക്കു മുകളില്‍ വിമാനം പറത്തി റഷ്യയും ചൈനയും;

26 MAY 2022 04:48 PM IST
മലയാളി വാര്‍ത്ത

ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദര്‍ശനങ്ങളും ഉച്ചകോടിയും പൂര്‍ത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയതിനു പിന്നാലെ 3 മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാന്‍ ഏരിയയില്‍ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്.


ഇക്കൂട്ടത്തില്‍ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹമുണ്ട്. ആണവ പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇതിനു മറുപടിയെന്ന നിലയില്‍ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈല്‍ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.

അതേസമയം ചൈനയ്ക്കും റഷ്യക്കും താക്കീതുമായി ക്വാഡ് യോഗത്തിനിടെ ജപ്പാന്‍. ക്വാഡ് സഖ്യയോഗം നടക്കുന്നതിന് മുന്നോടിയായാണ് ചൈനറഷ്യ വ്യോമാഭ്യാസം ജപ്പാന്‍ കടലിന് മുകളില്‍ നടന്നിരിക്കുന്നത്. ടോക്കിയോവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും നരേന്ദ്രമോദിയും ഫുമിയോ കിഷിദയും ആന്റണി അല്‍ബാനീസും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പു നടത്തിയ പ്രകോപനത്തിനെതിരെ ജപ്പാന്‍ വിദേശകാര്യവകുപ്പ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ക്വാഡ് സഖ്യത്തോടുള്ള ചൈനയുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ബീജിംഗ് നടത്തിയ പരിശ്രമങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുകയായിരുന്നു.

ചൈനയുടേയും റഷ്യയുടേയും യുദ്ധവിമാനങ്ങള്‍ നടത്തിയ സംയുക്ത നിരീക്ഷണ പറക്കല്‍ ജപ്പാന് മുകളിലും ദക്ഷിണ കൊറിയയുടെ വ്യോമമേഖലയിലുമായിട്ടാണ് നടന്നത്. റഷ്യയുടെ ടിയു95 ബോംബര്‍വിമാനങ്ങളും ചൈനയുടെ സിയാന്‍ എച്ച്6 ജെറ്റുകളുമാണ് നിരീക്ഷ പറക്കല്‍ നടത്തിയത്. ദക്ഷിണ കൊറിയയുടെ വ്യോമപാതയില്‍ ജപ്പാന്‍ കടലിന് മുകളില്‍ ചൈനീസ്‌റഷ്യന്‍ വിമാനങ്ങള്‍ പ്രവേശിച്ചതിനെ അതീവ ഗൗരവമായിട്ടാണ് ജപ്പാന്‍ എടുത്തിരിക്കുന്നത്. പതിവു സംയുക്തപരിശീലനം മാത്രമെന്നാണ് ചൈന വിശേഷിപ്പിച്ചതെങ്കില്‍ റഷ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ചൈനറഷ്യ പ്രകോപനത്തിനെതിരെ ജപ്പാന്‍ വിദേശകാര്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ജപ്പാന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന നീക്കമാണ് ചൈനനടത്തിയത്. ചൈനയുടെ തുടര്‍ച്ചയായ നീക്കത്തിന് റഷ്യ നല്‍കിയ പിന്തുണയ്‌ക്കെതിരെ ജപ്പാന്‍ വിദേശകാര്യമന്ത്രി അതിരൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends