Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒന്നരലക്ഷം പട്ടാളക്കാർ 953 പടക്കപ്പലുകൾ.. തായ്‌വാനെ കീഴ്‌പ്പെടുത്തും.. യുദ്ധത്തിന് തയ്യാറായി ചൈന..

26 MAY 2022 11:05 PM IST
മലയാളി വാര്‍ത്ത

തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി കഴിഞ്ഞ ദിവസം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി വെളിപ്പെടുത്തിയിരുന്നു. യുഎസ്സിനുള്ള മുന്നറിയിപ്പായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ചൈന അറിയിച്ചു. ചൈന തയ്‌വാനിൽ അധിനിവേശം നടത്തിയാൽ പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ചൈനയുടെ നീക്കം..

തെക്കൻ ചൈനാക്കടലിൽ യുദ്ധമേഘങ്ങൾ ഉരുണ്ട്കൂടുകയാണ്. കിഴക്കൻ യൂറോപ്യൻ മേഖലയിൽ ഇനിയും ശാന്തി പുലരാതെ യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ നേരെ എതിർദിശയിലെ പസിഫിക് മേഖല അശാന്തിയിലാണ്.ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓഡിയോ ക്ലിപ്പിലൂടെ തയ്‌വാനിൽ നടപ്പാക്കാൻ ചൈന ഉദ്ദേശിക്കുന്ന യുദ്ധ പദ്ധതിയുടെ വിവരങ്ങളും വെളിപ്പെട്ടിരിക്കുകയാണെന്നു നിരീക്ഷകർ പറയുന്നു.

 

ചൈനീസ് വംശജയും മനുഷ്യാവകാശ പ്രവർത്തകയുമായ ജെന്നിഫർ ഴെങ്ങാണ് ക്ലിപ് പുറത്തുവിട്ടിരിക്കുന്നത്. 57 മിനിറ്റുള്ള ക്ലിപ്പിലെ സംഭാഷണങ്ങൾ ചൈനയിലെ ഭരണാധികാരികളായ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി ഉന്നത കമാൻഡർമാരുമായിട്ടുള്ളതാണ്.

 

 

ഷി ചിൻപിങ്ങിന്റെ നിർദേശപ്രകാരം നടത്തിയ ഒരു കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളാണ് ഇതെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്.ചൈനയിൽ നിന്നു സ്വാതന്ത്ര്യം എന്ന വാദമുയർത്തുന്ന തയ്‌വാനീസ് ശക്തികളെ നിഷ്കരുണം കീഴടക്കണമെന്നും യുദ്ധം തുടങ്ങാൻ മടിക്കരുതെന്നും ക്ലിപ്പിൽ പറയുന്നു. ദേശീയ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കണമെന്ന വാദവും ക്ലിപ്പിലുണ്ട്. ഷി ചിൻപിങ്ങിന്റെ ആഹ്വാനങ്ങളിൽ ഒന്നാണിത്.

 

ജനങ്ങളെയും സൈനികരെയും ഉൾപ്പെടുത്തിയുള്ള സംയുക്ത സേന–ജനകീയ കമാൻഡ് രൂപീകരിക്കുമെന്നും മീറ്റിങ്ങിൽ നിർദേശമുയർന്നിരുന്നു. ഡ്രോണുകൾ, ബോട്ടുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയ കമ്പനികളെക്കുറിച്ചും പരാമർശങ്ങളുയർന്നു. ഷൂഹായ് ഓർബിറ്റ, ഷെൻസെൻ എയ്റോസ്പേസ്, ഫോഷൻ ഡെലിയ, ജി ഹുവ ലബോറട്ടറി എന്നീ കമ്പനികൾ യുദ്ധാവശ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് നിയന്ത്രിക്കുന്നതിനെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായി. ഇതിനായി മാത്രം 16 ശക്തമായ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്. ഉയർന്ന റസല്യൂഷനുള്ള ചിത്രങ്ങൾ എടുക്കുന്നതും എതിരാളിയുടെ നീക്കങ്ങൾ മണത്തറിയുന്നതുമൊക്കെയാണ് ഉപഗ്രഹങ്ങൾക്കു നൽകിയിരിക്കുന്ന ദൗത്യങ്ങൾ.

 

ഒന്നരലക്ഷം സൈന്യം, 953 യുദ്ധക്കപ്പലുകൾ, 1653 ഓട്ടമാറ്റിക് യുദ്ധോപകരണങ്ങൾ എന്നിവ അണിനിരത്തുമെന്ന് ചർച്ചയിൽ വെളിപ്പെടുത്തലുണ്ട്. പുതുതായി 20 എയർപോർട്ടുകളും ഡോക്കുകളും 6 കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങളും ധാന്യ കലവറകളും ആശുപത്രികളും 14 അടിയന്തര സഹായ കേന്ദ്രങ്ങളും അസംഖ്യം ഊർജ, ഇന്ധന സ്റ്റേഷനുകളും തയാറാക്കാൻ തെക്കൻ യുദ്ധമേഖലയായ ഗ്വാങ്ഡോങ് പ്രവിശ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ചവരും സന്നദ്ധസേനാംഗങ്ങളും ഉൾപ്പെടെ പതിനയ്യായിരത്തോളം സൈനികാംഗങ്ങളെ സമാഹരിക്കാനും ഗ്വാങ്ഡോങ് പ്രവിശ്യയുടെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ, തയ്‌വാൻ ആക്രമിക്കപ്പെടുന്നപക്ഷം സൈനിക പിന്തുണ നൽകാനും യുഎസ് തയാറാകുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത് പ്രശ്നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയിലേക്കു കൊണ്ടുവന്നിരുന്നു. തങ്ങളിൽ നിന്നു വേർപിരിഞ്ഞ എന്നാൽ ഉടനെ കൂട്ടിച്ചേർക്കപ്പെടാൻ പോകുന്ന പ്രവിശ്യയായിട്ടാണു ചൈന തയ്‌വാനെ കാണുന്നത്. എന്നാൽ സ്വതന്ത്ര പരമാധികാര രാജ്യമായാണു തയ്‌വാൻ സ്വയം വിശേഷിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends