Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആ വേദന താങ്ങാനായില്ല.... തോക്കിന്‍മുനയില്‍ നിന്ന് വെടിയുണ്ടകള്‍ കുട്ടികള്‍ പതിക്കാതിരിക്കാനായി ചേര്‍ത്തു പിടിച്ച് തോക്കിനിരയായ അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു..... 18 കുട്ടികള്‍ക്കും അശ്രുപൂജയര്‍പ്പിച്ച് അമേരിക്ക, സ്വന്തം പിതാവ് സംസാരശേഷി പോലും നഷ്ടപ്പെട്ട് ആശുപത്രി കിടക്കയില്‍ മരണാസന്നനായി കിടക്കുമ്പോഴും സന്ദര്‍ശിക്കാന്‍ മനസ്സില്ലെങ്കിലും, ടെക്‌സാസിലെ ക്രൂരന്റെ തോക്കിനിരയായ കുരുന്നുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മേഗന്‍ മെര്‍ക്കല്‍ എത്തി

27 MAY 2022 07:01 AM IST
മലയാളി വാര്‍ത്ത

ആ വേദന താങ്ങാനായില്ല.... തോക്കിന്‍മുനയില്‍ നിന്ന് വെടിയുണ്ടകള്‍ കുട്ടികള്‍ പതിക്കാതിരിക്കാനായി ചേര്‍ത്തു പിടിച്ച് തോക്കിനിരയായ അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു..... കഴിഞ്ഞ ദിവസം ടെക്‌സാസിലെ യുവാല്‍ഡിയില്‍ എലെമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മരണമടഞ്ഞ അദ്ധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്

46 കാരിയായ ഇര്‍മ ഗാര്‍സിയ എന്ന അദ്ധ്യാപികയുടെ ഭര്‍ത്താവിനായിരുന്നു ഈ ദുര്‍വിധി. അയാള്‍ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. 30 വര്‍ഷത്തിലേറെക്കാലത്തെ പ്രണയമായിരുന്നു ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷമായി, നാല് കുട്ടികളും ഉണ്ട്. ആ കുട്ടികള്‍ക്ക് തങ്ങളുടേതല്ലാത്ത തെറ്റിനാണ് ഇപ്പോള്‍ മാതാപിതാക്കള്‍ നഷ്ടമായിരിക്കുന്നു.




ഒരിക്കലും വേരിപിരിയാത്തവണ്ണം അടുത്ത ബന്ധമായിരുന്നു ഇര്‍മയും ഭര്‍ത്താവ് ജോയും തമ്മിലുണ്ടായിരുന്നത് എന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ പറയുന്നു. ഇര്‍മയില്ലാതെ തനിക്ക് ഒറ്റക്ക് ഈ ഭൂമിയില്‍ ജീവിക്കേണ്ടി വരുമെന്ന് ജോ വിചാരിച്ചു കാണുകയേയില്ല ആ ആഘാതത്തിലാണ് അയാള്‍ ഹൃദയം പൊട്ടി മരിച്ചതെന്നും അവര്‍ പറയുന്നു.

ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളാണ് മരണമടഞ്ഞ ഇര്‍മയും ഈവയും തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവിതം ബലികൊടുക്കുകയായിരുന്നു എന്ന് പുറത്ത് അറിയുന്നത്. രണ്ട് അദ്ധ്യാപികമാരും ആ കറുത്ത നിമിഷങ്ങളില്‍ വെറും അദ്ധ്യാപികമാരല്ലായിരുന്നു,. ആ നിസ്സഹായരായ കുരുന്നുകളുടെ അമ്മമാരായി മാറുകയായിരുന്നു. അക്രമിയുടെ വെടിയുണ്ടകള്‍ കുട്ടികളെ തേടി ചെല്ലാതിരിക്കാന്‍ പരമാവധി കുട്ടികളെ കെട്ടിപ്പിടിച്ച് ഇരുവരും ചെര്‍ന്ന് കവചം ഒരുക്കി കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും വെടിയുണ്ടകേളേറ്റുവാങ്ങി മരണമടഞ്ഞത്.

 



ഇര്‍മ ഗ്രേസിയ കഴിഞ്ഞ 23 വര്‍ഷങ്ങളായി ഈ സ്‌കൂളിലെ അദ്ധ്യാപികയാണ്. ഒരിക്കല്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഇവര്‍ ട്രിനിറ്റി യൂണിവേഴ്‌സിറ്റിയുടെ എക്‌സലന്‍സ് ഇന്‍ ടീച്ചിങ് 2019 പുരസ്‌കാരത്തിനുള്ള ഫൈനലിസ്റ്റും ആയിരുന്നു. സാമൂഹ്യ വിഷയങ്ങളായിരുന്നു അവര്‍ പഠിപ്പിച്ചിരുന്നത്.

അതേസമയം സ്‌കൂളിലെ ഭാഷാദ്ധ്യാപികയായിരുന്നു ഈവ. അവരുടെ ഭര്‍ത്താവ് റുബെന്‍ റൂയിസ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ അയാളൂമുണ്ട്. പ്രതീക്ഷിച്ചിരിക്കാത്ത നേരത്ത് ഒരു ഭ്രാന്തന്‍ കൊലയാളിയുടെ തോക്കിനിരയാകേണ്ടി വന്ന 19 കുരുന്നുകള്‍ക്കും രണ്ട് അദ്ധ്യാപികമാര്‍ക്കും അമേരിക്ക അശ്രുപുഷ്പങ്ങളോടെ വിട നല്‍കി.


അതേ സമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പലരും രോഷാകുലരായി തങ്ങളുടെ വികാരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. 18 വയസ്സു തികഞ്ഞ ആര്‍ക്കും നിയമപരമായി തോക്കുകള്‍ വാങ്ങാമെന്ന നിയമത്തിനെതിരെയും ജനരോഷം ആര്‍ത്തിരമ്പുന്നു.





ആദരാഞ്ജലികളുമായി മേഗന്‍ മെര്‍ക്കല്‍ എത്തി. സ്വന്തം പിതാവ് സംസാരശേഷി പോലും നഷ്ടപ്പെട്ട് ആശുപത്രി കിടക്കയില്‍ മരണാസന്നനായി കിടക്കുമ്പോഴും സന്ദര്‍ശിക്കാന്‍ മനസ്സില്ലെങ്കിലും, ടെക്‌സാസിലെ ക്രൂരന്റെ തോക്കിനിരയായ കുരുന്നുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മേഗന്‍ മെര്‍ക്കല്‍ എത്തി. കൂട്ടക്കുരുതി നടന്ന സ്ഥലത്തോട് ചേര്‍ന്ന് താത്ക്കാലിക സ്മാരകത്തില്‍ അവര്‍ പുഷ്പ ചക്രം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വെളുത്ത പനിനീര്‍ പൂക്കളുടെ പുക്കുല സമര്‍പ്പിച്ചാണ് നിഷ്‌കളങ്കരായ കുരുന്നുകള്‍ക്ക് മേഗന്‍ വിടചൊല്ലിയത്.

തിരിച്ചു പോകുന്നതിനിടയില്‍ യുവാല്‍ഡി കമ്മ്യുണിറ്റി സെന്ററിലും അവര്‍ സന്ദര്‍ശിച്ചു. അവിടെ ഒരു രക്തദാന ക്യാമ്പ് നടക്കുകയായിരുന്നു. അവിടത്തെ സൗകര്യങ്ങള്‍ എല്ലാം പരിശോധിച്ച അവര്‍ പിന്നീട് അവിടെ എത്തിയവര്‍ക്ക് ഭക്ഷണവും നല്‍കി എന്ന് ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ പ്രവര്‍ത്ത്കന്‍ പറഞ്ഞു.പതിവിനു വിപരീതമായി ആള്‍ക്കൂട്ടമോക്യാമറാ ക്രൂവോ ഇല്ലാതെയാണ് മേഗന്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്. താന്‍ ഒരു അമ്മ എന്ന നിലയില്‍ മാത്രമാണ് ഇവിടെ എത്തിയിരിക്കുന്നത് എന്നുമാത്രമായിരുന്നു അവര്‍ പറഞ്ഞത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends