Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുടിനിറങ്ങിയിട്ടും രക്ഷയില്ല; യുദ്ധമുഖത്ത് റഷ്യ്ക്ക് വന്‍ തിരിച്ചടി; ആയുധങ്ങളെത്തിക്കുന്ന തന്ത്രപ്രധാന ഹൈവെ തിരിച്ചുപിടിച്ച് യുക്രൈന്‍;

27 MAY 2022 03:16 PM IST
മലയാളി വാര്‍ത്ത

യുദ്ധ നിയന്ത്രണം റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ നേരിട്ടാണ് നടപ്പിലാക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. പലയിടങ്ങളിലും റഷ്യ ആക്രമണങ്ങള്‍ കടുപ്പിക്കുന്നുണ്ടെങ്കിലും. തന്ത്ര പ്രധാന മേഘലകള്‍ കൈവിടുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയാവുകയാണ്. വടക്കുകിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഷെല്‍ട്ടറിലേക്കു മാറാന്‍ നഗരഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഹര്‍കീവില്‍ വലിയ പോരാട്ടം നടന്നിരുന്നെങ്കിലും റഷ്യന്‍ സേന ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും യുക്രെയ്ന്‍ സൈന്യം നിലയുറപ്പിക്കുകയും ചെയ്തതോടെ ഹര്‍കീവ് കഴിഞ്ഞ കുറച്ചുനാളുകളായി സമാധാനം കൈവരിച്ചിരുന്നു.

ഇതിനിടെ, കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അനുകൂല വിമത മേഖലയായ ഡോണ്‍ബാസില്‍ റഷ്യ നാല്‍പതിലേറെ സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടത്തി. മേഖലയിലുള്ള സീവിയറൊഡോണെറ്റ്‌സ്, ലൈസിഷാന്‍സ്‌ക് എന്നീ നഗരങ്ങള്‍ വളയാന്‍ ശ്രമം തുടരുന്നു. ഇവ വീണാല്‍ ഡോണ്‍ബാസിലെ ലുഹാന്‍സ്‌ക് പ്രവിശ്യ റഷ്യന്‍ കരങ്ങളിലാകും. ഈ നഗരങ്ങളിലേക്കുള്ള തന്ത്രപ്രധാനമായ ഹൈവേ, റഷ്യ കുറച്ചുനേരം നിയന്ത്രണത്തിലാക്കിയെങ്കിലും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു.

ഡോണ്‍ബാസില്‍ ഇതുവരെ 8000 ല്‍ അധികം യുക്രെയ്ന്‍കാരെ യുദ്ധക്കുറ്റവാളികളായി പിടിച്ചെന്ന് റഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു. മരിയുപോളിലും ലൈസിഷാന്‍സ്‌കിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. നൂറുകണക്കിനു മൃതശരീരങ്ങള്‍ ഇവയിലുണ്ട്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനു മുന്നിലിരിക്കുന്ന ബാലന്‍ യുക്രെയ്‌നില്‍ നിന്നു ധാന്യ നീക്കം സുഗമമാക്കാന്‍ ഇടനാഴിയൊരുക്കുന്നതിനായി തുര്‍ക്കി, റഷ്യയും യുക്രെയ്‌നുമായി നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്. കരിങ്കടല്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കാതായതോടെ ലക്ഷക്കണക്കിനു ടണ്‍ ധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ആഗോള ഭക്ഷ്യക്ഷാമത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends