Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വച്ച് വിലപേശി യുക്രൈന്‍; ശീതീകരിച്ച തീവണ്ടിയില്‍ മൃതദേഹങ്ങള്‍ക്കായി പ്രത്യേക സംവിധാനം; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

27 MAY 2022 03:18 PM IST
മലയാളി വാര്‍ത്ത

ഹര്‍കീവ് നഗരം റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ശേഖരിച്ച് സൂക്ഷിച്ച് യുക്രെയ്ന്‍. 3 മാസമായി ഭൂഗര്‍ഭ മെട്രോയില്‍ അഭയം തേടിയിരുന്ന ജനം പുറത്തിറങ്ങിയതോടെ നഗരം സജീവമായതിനു പിന്നാലെയാണ് കൂടുതല്‍ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശീതീകരിച്ച ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകളിലായി റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യയോട് വിലപേശാനാണ് യുക്രൈന്റെ തീരുമാനം. യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്.

കൊല്ലപ്പെട്ട സൈനികരുടെ ശരീരത്തിലുള്ള ടാറ്റൂകള്‍ മുതല്‍ ഡിഎന്‍എ വരെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പ്രത്യേകം സൂക്ഷിക്കുന്നതായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യുക്രെയ്!നിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ആന്റണ്‍ ഇവാനിക്കോവ് പറഞ്ഞു. കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിയാന്‍ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്ന രേഖകളോ പേരുകള്‍ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാര്‍ഡുകളോ മറ്റോ യുദ്ധഭൂമിയില്‍ നിന്ന് ശേഖരിക്കാന്‍ ശ്രമിക്കുന്നതായും സാധ്യമല്ലാത്ത അവസ്ഥയില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിക്കുന്നതായും ആന്റണ്‍ ഇവാനിക്കോവ് പറഞ്ഞു.

യുദ്ധത്തടവുകാരെ വിട്ടുകൊടുക്കുന്നതുമായി റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടക്കുന്ന കീവില്‍ മൃതദേഹങ്ങള്‍ ട്രെയിന്‍ മാര്‍ഗമാണ് എത്തിക്കുന്നത്. ഹര്‍കീവിലെ കനത്ത ആക്രമണം നടന്ന മാല രോഹനിലെ കിണറ്റില്‍ നിന്നാണ് രണ്ട് റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരാളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറയുന്നു. ഈ പ്രദേശത്ത് നിന്ന് തന്നെയുള്ള ആഴം കുറഞ്ഞ കുഴിയില്‍ അടക്കം ചെയ്ത നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ പേരും സംസ്‌കരിച്ച തീയതിയും ഒരു കാര്‍ഡില്‍ എഴുതി വച്ചിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ കണ്ടെത്തിയ 12 മൃതദേഹങ്ങളില്‍ ഒന്ന് ഒരു സ്ത്രീയുടെ വീടിനോട് ചേര്‍ന്നുള്ള ഭൂഗര്‍ഭ അറയില്‍ നിന്നാണ് കിട്ടിയത്. പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സൈനികന്‍ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് യുക്രെയ്!ന്‍ സൈന്യത്തിന്റെ വിശദീകരണം. യുക്രെയ്!ന്‍ പ്രതിരോധസേന കൊന്നൊടുക്കിയ നിരവധി റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങളാണ് ഹര്‍കീവില്‍ ചിതറിക്കിടക്കുന്നത്. റഷ്യന്‍ അധിനിവേശ നഗരങ്ങളിലെ യുക്രെയ്ന്‍ യുദ്ധത്തടവുകാരെയും കൊല്ലപ്പെട്ട സൈനികരുടെയും മൃതദേഹങ്ങളും കൈമാറണമെന്ന യുക്രെയ്ന്‍ അഭ്യര്‍ഥനയോട് റഷ്യന്‍ പ്രതിരോധമന്ത്രാലയം അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

ശക്തമായ പേരാട്ടം നടക്കുന്ന കിഴക്കന്‍ യുക്രെയ്‌നിലെ സീവിയറേ ഡോണെറ്റ്‌സ്‌ക്, ലൈസിഷാങ്ക് എന്നീ ഇരട്ട നഗരങ്ങളിലും റഷ്യ വലിയ ആള്‍നാശം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. യുക്രെയ്!നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ മേയ് 24 വരെ 29,500 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്!ന്‍ പ്രതിരോധസേനയുടെ അവകാശവാദം. കിഴക്കന്‍ പ്രവിശ്യകളായ ഡോണെറ്റ്‌സ്‌കും ലുഹാന്‍സ്‌കും നിയന്ത്രണത്തിലാക്കിയതിനു പിന്നാലെയാണ് യുദ്ധത്തില്‍ ഏറെ നിര്‍ണായകമാകുന്ന സീവിയറേ ഡോണെറ്റ്‌സ്‌ക്, ലൈസിഷാങ്ക് നഗരങ്ങള്‍ കീഴടക്കാനുള്ള റഷ്യന്‍ പോരാട്ടം.

ഡോണ്‍ബാസ് മേഖലയില്‍ റഷ്യ നിരന്തരമായ ആക്രമണമാണ് നടത്തുന്നത്. മിസൈല്‍ വര്‍ഷം തുടരുന്നതിനൊപ്പം ടാങ്ക് വ്യൂഹങ്ങള്‍ എല്ലാം തകര്‍ത്തു നീങ്ങുന്നു. പിടിയിലായ യുക്രെയ്ന്‍ പോരാളികളെ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ നടപടി ആരംഭിച്ചതായി ഡോണെറ്റ്‌സ്‌കിലെ റഷ്യ അനുകൂല വിമത നേതാവ് അറിയിച്ചു. ഡോണ്‍ബാസ് മേഖലയിലും റഷ്യ വലിയ ആള്‍നാശം നേരിടുന്നതായും കണക്കുകള്‍ ശേഖരിക്കുന്നതായം യുക്രെയ്!ന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends