Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

50 വര്‍ഷം പഴക്കമുള്ള അറുപഴഞ്ചന്‍ ടാങ്കുകള്‍ യുദ്ധമുഖത്ത് എത്തിച്ച് റഷ്യ; ആയുധങ്ങളില്ലാതെ ചവറ്റുകൊട്ടയില്‍ നിന്ന് ആയുധം പെറുക്കുന്നു; നാണംകെട്ട് പുടിന്‍

27 MAY 2022 03:23 PM IST
മലയാളി വാര്‍ത്ത

റഷ്യ വന്‍ ആയുധ പ്രതിസന്ധിയിലോ? പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നതും അത് തന്നെയാണ്. ആയുധമില്ലാതെ വലയുകയാണ് റഷ്യ എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ റഷ്യ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയന്റെ ടി 62 ടാങ്കുകള്‍ യുക്രെയ്‌നിലെ മെലിറ്റോപോള്‍ റെയില്‍വേസ്‌റ്റേഷനില്‍ എത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വരികയാണ്. ഇതോടെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്നാണ് റഷ്യ അനുകൂലികള്‍ പോലും പറയുന്നത്. സജീവ യുദ്ധമേഖലയാണ് കിഴക്കന്‍ യുക്രെയ്‌നിലെ മെലിറ്റോപോള്‍. അവിടേയ്ക്കാണ് പഴഞ്ചന്‍ ആയുധങ്ങള്‍ എത്തിക്കുന്നത്.

റഷ്യന്‍ സേനക്ക് വേണ്ടിയാണോ അതോ യുക്രെയ്‌നിലെ വിഘടനവാദികള്‍ക്കു വേണ്ടിയാണോ ഈ സോവിയറ്റ് ടാങ്കുകള്‍ എത്തിച്ചതെന്ന് വ്യക്തമല്ല. മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിനിടെ റഷ്യന്‍ സേനയുടെ ടാങ്കുകള്‍ക്കും ആയുധങ്ങള്‍ക്കും കനത്തനാശം സംഭവിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ടാങ്കുകള്‍ യുദ്ധഭൂമിയിലേക്കെത്തുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കണക്കുകള്‍ പ്രകാരം റഷ്യയില്‍ 10,000 ടാങ്കുകളും 8,500 സായുധ സൈനിക വാഹനങ്ങളുമുണ്ട്. ഇതില്‍ 2,500 എണ്ണം സോവിയറ്റ് കാലത്തെ ടി 62 ടാങ്കുകളാണ്. റഷ്യ യുദ്ധ മേഖലയില്‍ ആധുനിക ആയുധങ്ങളുടെ കുറവ് നേരിടുകയാണെന്ന പ്രചാരണങ്ങളുടെ ശക്തി കൂട്ടുന്നതാണ് പുതുതായി പുറത്തുവന്ന ചിത്രങ്ങള്‍. പുതിയ ടാങ്കുകളുടെ ആവശ്യമില്ലാതെ റഷ്യ ടി 62 ടാങ്കുകളെ പുറത്തിറക്കാനിടയില്ലെന്നാണ് ദ വാര്‍ സോണ്‍ അടക്കമുള്ള വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

യുക്രെയ്‌നില്‍ റഷ്യയുടെ ടി 72, ടി 80, ടി 90 ടാങ്കുകള്‍ക്ക് വലിയ തോതില്‍ നാശം നേരിടേണ്ടി വന്നിരുന്നു. ടാങ്ക് വേധ മിസൈലുകളും ഡ്രോണ്‍ ആക്രമണങ്ങളുമെല്ലാമാണ് റഷ്യന്‍ ടാങ്കുകള്‍ക്ക് നാശം വിതച്ചത്. കീവ് ഇന്‍ഡിപെന്റഡിന്റെ റിപ്പോര്‍ട്ട് പ്രകാരം റഷ്യക്ക് 1,300 ടാങ്കുകള്‍ യുക്രെയ്‌നില്‍ നഷ്ടമായിട്ടുണ്ട്. സ്വതന്ത്ര ഓപണ്‍ സോഴ്‌സ് അനലിസ്റ്റുകളായ ഒറിക്‌സിന്റെ കണക്കുകള്‍ പ്രകാരം റഷ്യക്ക് 700 ടാങ്കുകളെയാണ് നഷ്ടമായത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലായേക്കാമെന്നാണ് കരുതപ്പെടുന്നത്.

1962ലാണ് സോവിയറ്റ് യൂണിയന്‍ ടി 62 ടാങ്കുകള്‍ നിര്‍മിച്ചു തുടങ്ങുന്നത്. തുടര്‍ന്നുള്ള എട്ട് വര്‍ഷത്തിനിടെ സോവിയറ്റ് യൂണിയന്‍ 20000 ടി 62 ടാങ്കുകള്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ യുദ്ധമേഖലയില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ടി 62 ടാങ്കുകള്‍ക്ക് സാധിച്ചിരുന്നില്ല. ഒരു തവണ ലക്ഷ്യത്തിലേക്ക് തൊടുത്താല്‍ അടുത്തതിന് എടുക്കുന്ന കാലതാമസവും ചിലസമയത്ത് ഉന്നത്തിലെ പ്രശ്‌നങ്ങളുമെല്ലാം രൂക്ഷമായതോടെ സോവിയറ്റ് യൂണിയന്‍ തന്നെ ടി 62വിന്റെ നിര്‍മാണം 1975 ഓടെ പൂര്‍ണമായും അവസാനിപ്പിച്ചു. എന്നാല്‍ 80കളില്‍ സോവിയറ്റ് യൂണിയന്‍ തന്നെ ടി 62 ടാങ്കുകള്‍ ആധുനികവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. വെടിക്കോപ്പുകളും എന്‍ജിനും ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റവും വരെ മാറ്റിയ ടി 62 എം ടാങ്കുകളാണ് ഇപ്പോള്‍ യുക്രെയ്‌നില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.

ആദ്യമായിട്ടല്ല റഷ്യ ടി 62 ടാങ്കുകളെ ആവനാഴിയില്‍ നിന്നും പുറത്തെടുക്കുന്നത്. 80കളിലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ ഈ റഷ്യന്‍ ടാങ്കുകള്‍ക്ക് വലിയ വേഷമുണ്ടായിരുന്നു. 90കളിലെ ചെചന്‍ അധിനിവേശത്തിലും 2008ലെ ജോര്‍ജിയയുമായുള്ള സംഘര്‍ഷത്തിലുമെല്ലാം റഷ്യ ടി 62 ടാങ്കുകള്‍ പുറത്തെടുത്തു. ഏറ്റവും ഒടുവിലായി ഈ സോവിയറ്റ് തലമുറ ടാങ്കുകളെ കണ്ടത് 2020ല്‍ സിറിയയിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends