Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലോകത്തെ ഏറ്റവും വലിയ ബോംബ് യുക്രൈനില്‍ വിക്ഷേപിച്ച് റഷ്യ; അസോവിനെ തീ ഗോളമാക്കി ലേസര്‍ ഗൈഡഡ് ബോംബ് ഭീമന്‍

27 MAY 2022 03:32 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഗൈഡഡ് ബോംബ് യുക്രെയ്‌നില്‍ പ്രയോഗിച്ചെന്ന് റഷ്യന്‍ സേന. സോവിയറ്റ് കാലത്തെ 2എസ്4 ട്യുല്‍പന്‍ 240 മോര്‍ട്ടാര്‍ ബോംബാണ് യുക്രെയ്ന്‍ ദക്ഷിണ തീര നഗരമായ മരിയുപോളിലെ അസോവ്സ്റ്റല്‍ ഉരുക്കു നിര്‍മാണ ശാലക്കു നേരെ പ്രയോഗിച്ചത്. മരിയുപോളിലെ യുക്രൈയ്‌നിന്റെ അവസാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ ഉരുക്കു നിര്‍മാണ ശാല. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇസ്രയേല്‍, ചെച്‌നിയ തുടങ്ങി പല രാജ്യങ്ങളിലും നാശം വിതച്ച പാരമ്പര്യമുള്ള ആയുധമാണിത്. ഇവിടെ തമ്പടിച്ച യുക്രൈയ്ന്‍ പോരാളികള്‍ കീഴടങ്ങാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്ക് വഴങ്ങിയിരുന്നില്ല. ഇതോടെയാണ് ശക്തമായ ആക്രമണത്തിന് റഷ്യന്‍ സൈന്യം മുതിര്‍ന്നിരിക്കുന്നത്.

2എസ്4 ട്യുല്‍പന്‍ 240 മോര്‍ട്ടാര്‍ ബോംബ് മരിയുപോളിലെ ഉരുക്കു നിര്‍മാണ ശാലക്ക് നേരെ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2015ലും യുക്രെയ്‌നെതിരെ 240 എംഎം മോര്‍ട്ടാര്‍ റഷ്യ ഉപയോഗിച്ചിട്ടുണ്ട്. പുറം ലോകത്തുള്ളവര്‍ 1975ലാണ് റഷ്യന്‍ നിര്‍മിത 2എസ്4 ട്യുല്‍പന്‍ 240എംഎം മോര്‍ട്ടാര്‍ ബോംബുകളെ അറിയുന്നത്. എം 1975 എന്നായിരുന്നു ഈ ആയുധത്തിന് നാറ്റോ നല്‍കിയ പേര്. റഷ്യന്‍ ഭാഷയില്‍ തുലിപ് പൂവുകളെ വിളിക്കുന്ന പേരാണ് ട്യുല്‍പന്‍. മിനിറ്റില്‍ ഒരെണ്ണം മാത്രം തൊടുക്കാന്‍ കഴിയുന്ന കുറഞ്ഞ ദൂരപരിധിയുള്ള ആയുധമാണിത്. സാധാരണ ബോംബുകള്‍ക്ക് 130 കിലോഗ്രാമും റോക്കറ്റ് ഘടിപ്പിച്ചവക്ക് 228കിലോഗ്രാമുമാണ് ഭാരം. സാധാരണ 2എസ്4 ബോംബുകള്‍ക്ക് 9,650 മീറ്ററും റോക്കറ്റ് ഘടിപ്പിച്ചവക്ക് 20,000 മീറ്ററുമാണ് ദൂരപരിധി. കെട്ടിടങ്ങളും ബങ്കറുകളും വിമാനത്താവളങ്ങളുടെ റണ്‍വേകളുമെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുന്ന ആയുധങ്ങളാണിവ. ഒന്‍പത് പേരുടെ സംഘമാണ് 2എസ്4 ബോംബുകള്‍ പ്രയോഗിക്കുന്നതിനായി വേണ്ടത്.

കൃത്യതയാണ് ഇത്തരം ലേസര്‍ വഴികാട്ടിയായ ബോംബുകളുടെ പ്രധാന പ്രത്യേകത. അതീവ കൃത്യതയോടെ ആക്രമണങ്ങള്‍ നടത്താനാവുമെന്നതിനാല്‍ ആക്രമണങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കും. അഫ്ഗാനിസ്ഥാനിലും ചെച്‌നിയയിലും ഇത് റഷ്യന്‍ സേന പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. 2000ത്തിലെ രണ്ടാം ചെച്‌നിയന്‍ യുദ്ധത്തില്‍ 127 ലക്ഷ്യസ്ഥാനങ്ങളെയാണ് ഗ്രോസ്‌നി നഗരത്തില്‍ ഈ ബോംബുകള്‍ തകര്‍ത്തത്. ഈ കടുത്ത മോര്‍ട്ടാര്‍ ആക്രമണത്തിന് പിന്നാലെ ഗ്രോസ്‌നി നഗരം ഏതാണ്ട് പൂര്‍ണമായി തന്നെ റഷ്യന്‍ നിയന്ത്രണത്തിലാവുകയും ചെയ്തു.

മരിയുപോളിലെ യുക്രെയ്ന്‍ പ്രതിരോധത്തിന്റെ അവസാന കേന്ദ്രമായി അസോവ്സ്റ്റല്‍ ഉരുക്കു നിര്‍മാണ ശാല മാറിയിരുന്നു. നിരവധി ഭൂഗര്‍ഭ തുരങ്കങ്ങളും ഈ ഉരുക്കു നിര്‍മാണ ശാലയോട് അനുബന്ധമായി ഉണ്ടായിരുന്നു. തുരങ്കങ്ങളുടെ പ്രവേശനകവാടങ്ങള്‍ പോലെ ദൗര്‍ബല്യമുള്ള ഭാഗങ്ങളില്‍ 2എസ്4 ബോംബുകള്‍ പ്രയോഗിച്ചാല്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താനാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends