Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

SDPI നേതാക്കളെ രഹസ്യമായി കണ്ട് പിണറായി വിജയൻ? കുട്ടിയെ ഒളിപ്പിച്ചത് പോലീസ്..ഗുരുതര ആരോപണം.. ഇരട്ടത്താപ്പ് പുറത്ത് !

27 MAY 2022 09:05 PM IST
മലയാളി വാര്‍ത്ത

തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പി.സി. ജോർജിന്റെ അറസ്റ്റുണ്ടായതോടെ ബിജെപി ഉൾപ്പടെയുള്ളവർ സർക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഒരു ഭാഗത്തു മാത്രം അറസ്റ്റുണ്ടാകുമ്പോൾ മറുഭാഗത്ത് പൊലീസ് നോക്കുകുത്തിയാകുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അത് പിണറായി സർക്കാരിന്റെ തൃക്കാക്കര മോഹം വെള്ളത്തിലാകും.

എന്നാൽ കുട്ടിയെ കണ്ടെത്താം കൃത്യമായ അന്വേഷണം നടക്കുന്നുണ്ടോ എന്നതാണ് അറിയേണ്ടത്.ഇപ്പോളിതാ പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് കെ.സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്.

 

തൃക്കാക്കരയിൽ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ആലപ്പുഴയിൽ കൊലവിളി നടത്തിയ കുട്ടിയും കുടുംബവും ഒളിവിൽ പോയത് പോലീസിന്റെ അറിവോടെയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.രാഷ്‌ട്രീയവും വികസനവും കെ റെയിലും ഒഴിവാക്കി മുഖ്യമന്ത്രി പച്ചയായ വർഗീയതയിലേക്ക് കടന്നിരുന്നു.

 

മുസ്ലീം വോട്ടുകൾ ഏകീകരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. തൃക്കാക്കരയിൽ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലർഫ്രണ്ട് ലക്ഷ്യം വയ്‌ക്കുന്നത് ഹിന്ദുക്കളെയോ ഹിന്ദു സംഘടനകളെയോ മാത്രമല്ല. ക്രിസ്ത്യൻ സമൂഹത്തെ കൂടിയാണ്. ഇതാണ് ആലപ്പുഴ സംഭവം തെളിയിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

 

എന്നാൽ ഇതിനിടെ പോപ്പുലർ ഫ്രണ്ടിന്റെ അക്രമം കൂടിവരുന്ന ഒരു സാഹചര്യവും ഉണ്ടായി.ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം നടന്നു. കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തകനും ക്യാമറാമാനും നേരെയാണ് പോപ്പുലർ ഫ്രണ്ടുകാർ ഭീഷണി മുഴക്കിയത്. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് നിർത്തി സ്ഥലത്ത് നിന്ന് പോയില്ലെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് ഭീഷണി.


ഇവരെ വാർത്ത കൊടുക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾ സമ്മതിച്ചില്ല. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് നിർത്തി പ്രദേശം വിട്ട് പോകണമെന്നും ഇല്ലെങ്കിൽ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പ്രവർത്തകർ പറയുന്നുണ്ട്. ഇതെല്ലാം ക്യാമറയിൽ പകർത്തിയ ക്യാമറാ മാനെയും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

എറണാകുളം തോപ്പുംപടി സ്വദേശിയാണ് കുട്ടി എന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. പോലീസ് എത്തുന്നതറിഞ്ഞ് ഇവർ നേരത്തെ ഒളിവിൽ പോയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുട്ടിയെ റാലിയ്‌ക്കായി എത്തിച്ചത് പോപ്പുലർഫ്രണ്ട് സജീവ പ്രവർത്തകൻ ആയ അച്ഛൻ അഷ്‌കർ ആണ്. ഒളിവിൽ പോകാൻ ഇവർക്ക് പോപ്പുലർഫ്രണ്ട് നേതൃത്വത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കുടുംബത്തെ കണ്ടെത്തിയാൽ ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. ഇരുവരും സംസ്ഥാനംവിട്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

 

കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം വീട്ടിൽ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനൊപ്പം സംഭവത്തിൽ പ്രതിചേർത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

 

അതേസമയം അന്വേഷണം ഊർജിതമാണെന്ന് പറയുമ്പോഴും കേസിലെ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാസെക്രട്ടറി മുജീബിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളും ഒളിവിലാണ്. മുദ്രാവാക്യം ഏറ്റു വിളിച്ച കണ്ടാലറിയാവുന്നവർക്കെതിരെ കേസ് എടുത്താണ് എഫ്‌ഐആർ ഇട്ടത്. ഇവരെ ആരെയും തന്നെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.കേസിൽ രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടെന്നാണ് ബിജെപി അടക്കം ആരോപിക്കുന്നത്. ആരോപണങ്ങൾ ശരിവെക്കുന്ന നിലയിൽ അന്വേഷണം ഇഴയുന്നതായി നിയമവിദഗ്ധരും ചൂണ്ടികാട്ടുന്നു.വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യം വിളിയില്‍ ഉചിതമായ നടപടിവേണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും എറണാകുളത്തെ വീടുവിട്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ വിലങ്ങണിയിച്ചതില്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജയില്‍ വകുപ്പിനോട് വിശദീകരണം തേടി. അതേ സമയം 24 പേരെക്കൂടി പൊലീസ കസ്റ്റഡിയില്‍ എടുത്തു.

 

മുദ്രാവാക്യം വിളിച്ചവർക്ക് മാത്രമല്ല പരിപാടിയുടെ സംഘാടകർക്കും കേസിൽ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ നടപടി വേണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ, റാലിൽ എന്തും വിളിച്ച പറയാമോ എന്നും ചോദിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ സർക്കാർ കേസ് എടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ബജ്രാംഗ് ദളിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ പരാമാർശം.വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെയും കുടുംബാംഗങ്ങളെയും കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

 

സംഭവത്തിൽ 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകിയിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ശനിയാഴ്ച നടന്ന റാലിയിൽ ആണ് കുട്ടി വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയത്. രാഷ്ട്രീയ ശത്രുക്കളോട് മരണാനന്തര ക്രിയകൾക്കായി അവിലും മലരും, കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി.

 

ഇത് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ ഏറ്റുചൊല്ലി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ആയിരുന്നു കുട്ടിയെ ചുമലിൽ ഏറ്റിയിരുന്നത്.പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളും കുട്ടിയെ അറിയില്ലെന്നാണ് മൊഴി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നടന്ന റാലിയിലാണ് കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അഭിഭാഷക പരിഷത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends