നേപ്പാളിൽ 22 പേരുമായി പറന്ന യാത്രാ വിമാനം കാണാതായി; നാല് പേർ ഇന്ത്യക്കാർ...

നേപ്പാളിൽ കാണാതായ വിമാനത്തിലെ 4 പേർ ഇന്ത്യക്കാർ . വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ...നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്നു വിമാനം.
താര എയറിന്റെ ഇരട്ട എഞ്ചിന്‍ എയര്‍ക്രാഫ്റ്റായ 9 എന്‍എഇടി എന്ന വിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9 55 നു പുറപ്പെട്ട വിമാനം റഡാർ പരിധിയിൽ നിന്ന് മാറുകയായിരുന്നു.
ഇന്ത്യക്കാർക്ക് പുറമെ, മൂന്ന് ജപ്പാൻ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
കാണാതായ വിമാനത്തിനായുള്ള തെരച്ചിലിന് രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. നേപ്പാൾ ആർമി ഹെലികോപ്റ്ററും തെരച്ചിലിന് രംഗത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























