മൂത്രത്തിൽ നിന്നും ബിയർ! റെക്കോർഡ് വില്പന ലക്ഷ്യം... കിടുക്കാച്ചിയെന്ന് മദ്യപാനികൾ... സംഗതി കേട്ട് നെറ്റി ചുളിക്കേണ്ട; സാധനം അടിപൊളി

ബിയര്‍ മേഖലയിൽ വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ് ഒരു കമ്പനി. ഈ പരീക്ഷണം ഇപ്പോൾ ആകെ വൈറലായി മാറിയിട്ടുമുണ്ട്. കുടിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു രുചിവ്യത്യാസവുമില്ലെങ്കിലും ബിയര്‍ നിര്‍മിക്കാൻ എന്താണ് ഉപയോഗിച്ചത് എന്ന് കേൾക്കുമ്പോഴായിരിക്കും അയ്യേ! എന്നൊക്കെ ചിലർ പറഞ്ഞ് പോകുന്നത്.
കാരണം നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മൂത്രവും ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണ്. ന്യുബ്ര്യൂ എന്ന ബ്രാന്‍ഡിലാണ് പരീക്ഷണം. മലിനജലത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സിങ്കപ്പൂരിലെ ശുദ്ധജല ബ്രാന്‍ഡായ നെവാട്ടര്‍ ഉപയോഗിച്ചാണ് ബിയര്‍ നിര്‍മിക്കുന്നത്. ന്യൂബ്രയൂവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും നെവാട്ടറാണ്. ഇതിലൂടെ ശുദ്ധജലനഷ്ടം വലിയ തോതിൽ കുറയ്ക്കാമെന്നാണ് അധികൃതരുടെ അവകാശവാദം. മലിനജനം ശുദ്ധീകരിച്ചുള്ള ബിയർ നിർമാണവും മുന്നോട്ടുവയ്ക്കുന്നുണ്ട്.
കുടി വെള്ളമായും ബിയര്‍ നിര്‍മാണത്തിനും യോഗ്യമെന്ന് ലാബ് പരിശോധനകളില്‍ നിരവധി തവണ തെളിയിച്ചിട്ടുള്ള ബ്രാന്‍ഡാണ് നെവാട്ടര്‍. ഏപ്രില്‍ എട്ടിനാണ് ബിയര്‍ അവതരിപ്പിച്ചത്. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണമാണ് ഇത്തരം ഒരു നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പരസ്യപ്പെടുത്തിയരിക്കുകയാണ്.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് രാജ്യത്തെ ജലസേചന വകുപ്പും കരുതുന്നത്. മലിന ജലത്തെ ശുദ്ധീകരിച്ച് ബിയര്‍ നിര്‍മിക്കുന്ന കമ്പനികള്‍ സിങ്കപ്പൂരില്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്.
സിംഗപ്പൂരിലെ ദേശീയ ജലബോര്‍ഡും ഈ ആശയത്തിന് പിന്നിലുണ്ട്. മലിനജലം ശുദ്ധീകരിച്ച് വലിയ തോതിൽ ഉപയോഗിക്കുന്ന വിവിധ പദ്ധതികൾ നിലവിൽ തന്നെ രാജ്യത്ത് സജീവമാണ്. ഇതിെനാപ്പമാണ് മലിനജനം, മൂത്രം എന്നിവയിൽ നിന്നും ബിയർ ഉണ്ടാക്കുന്നത്. ഒട്ടേറെ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കുന്നത്. ലോകത്ത് തന്നെ രൂക്ഷമാകുന്ന ശുദ്ധജല ദൗർലഭ്യത്തെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താനും ഈ ആശയം ഗുണകരമാണെന്നും അധികൃതർ പറയുന്നു. ബാറുകളിലും മദ്യഷോപ്പുകളിലും ഇപ്പോൾ മൂത്രത്തിൽ നിന്നുള്ള ബിയർ ലഭ്യമാണ്.
കാലാവസ്ഥാ വ്യതിയാനവും ശുദ്ധജല ദൗർലഭ്യവുമാണ് ഇത്തരമൊരു ആശയത്തിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നാണ് ന്യൂബ്രൂ ബ്രാൻഡിന്റെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടു വന്നാൽ മാത്രമേ ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ കഴിയൂവെന്ന് പല പഠനങ്ങളും പറയുന്നത്. ഈ സാഹചര്യത്തിൽ മലിനജലത്തിൽ നിന്നും ബിയർ ഉണ്ടാക്കുന്നതിന് പ്രസക്തിയേറെയാണ്.
https://www.facebook.com/Malayalivartha


























