Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുടിന്റെ ആയുസ്സ് വെറും മൂന്ന് വര്‍ഷം വേഗത്തില്‍ വളരുന്ന ക്യാന്‍സര്‍ സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍ വന്‍ വെളിപ്പെടുത്തലുമായി ലോക മാധ്യമങ്ങള്‍

29 MAY 2022 08:28 PM IST
മലയാളി വാര്‍ത്ത

നിരന്തരം യുദ്ധ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിനിടെ പുടിന്‍. ഇപ്പോള്‍ കടുത്ത രോഗങ്ങള്‍ക്ക് പിടിയിലാണെന്ന് വിദേശ മാധ്യമങ്ങള്‍. പാര്‍ക്കിന്‍സണ്‍സ് മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങളാല്‍ പുടിന്‍ കഷ്ടപ്പെടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പുടിന് അര്‍ബുദമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷം വരെ ആയുസ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. റഷ്യയുടെ ചാര സംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ മുന്‍ ചാരനെ ഉദ്ദരിച്ചാണ് വിദേശ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ അധിനിവേശത്തിനിടെ പുടിന് ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ അസുഖമുണ്ടെന്ന ഊഹാപോഹങ്ങള്‍ വര്‍ധിച്ചപ്പോള്‍, പ്രസിഡന്റിന് 'വേഗത്തില്‍ വളരുന്ന ക്യാന്‍സറിന്റെ ഗുരുതരമായ രൂപമാണ്' ബാധിച്ചിരിക്കുന്നതെന്ന് മുന്‍ എഫ്എസ്ബി ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. പുടിന് രണ്ടോ മൂന്നോ വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നും അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയാണെന്നും മുന്‍ എഫ്എസ്ബി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച്മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ഒളിച്ചോടിയ മുന്‍ എഫ്എസ്ബി ഏജന്റായ ബോറിസ് കാര്‍പിച്‌കോവിന്റെ രഹസ്യ സന്ദേശത്തെ അധികരിച്ചാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. തനിക്ക് ബലഹീനതയുള്ളതായി സമ്മതിക്കേണ്ടിവരുന്നതിനാല്‍ പുടിന്‍ കണ്ണട ധരിക്കാന്‍ വിസമ്മതിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പുടിന്‍ 'അനിയന്ത്രിതമായ ക്രോധത്തോടെ' തന്റെ കീഴുദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിക്കുന്നതായും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ വിവിധ രാഷ്ട്രനേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്ത് വിട്ട ചിത്രങ്ങളെ അടിസ്ഥാനമാക്കി പുടിന്‍ ഗുരുതരമായ ഏതോ രോഗത്തിന്റെ പിടിയിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. റഷ്യയുടെ സഖ്യകക്ഷിയായ താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മോനു മായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്റെ കൈ നന്നായി വിറയ്ക്കുന്നതായി ക്യാമറാ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പുടിന് പാര്‍ക്കിസണ്‍സ് രോഗമാണെന്ന സംശയം ഉയര്‍ന്നത്.

തൊട്ട് പിന്നാലെ മറ്റൊരു സഖ്യകക്ഷിയായ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ യുമായുള്ള കൂടിക്കാഴ്ചയിലും പുടിന്റെ കാലുകളുടെ പ്രത്യേകതയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ റഷ്യന്‍ പ്രസിഡന്റിന്‍ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെട്ടു. പാര്‍ക്കിന്‍സണ്‍സ് മൂലമുണ്ടാകുന്ന അനിയന്ത്രിതമായ വിറയലുകള്‍ മറയ്ക്കാനുള്ള ശ്രമത്തിലാണ് പുടിന്‍ തന്റെ കാലുകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ചു കൊണ്ടിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, പുടിന്‍ നടത്തിയ ഓരോ കൂടിക്കാഴ്ചയ്ക്കിടയിലും അദ്ദേഹം കൈ കസേരയില്‍ മുറുക്കെ പിടിക്കുന്നതും ഇത്തരത്തില്‍ കൈവിറ മറച്ച് വയ്ക്കാനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതി വഷളായതിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ക്രെംലിനില്‍ അധികാര കൈമാറ്റ പദ്ധതികള്‍ നടക്കുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിനിടെ പുടിനെ ഡോക്ടര്‍മാരുടെ ഒരു സംഘം നിരന്തരം പിന്തുടരുന്നതായി ബ്രീട്ടീഷ് രഹസ്യാന്വേഷണ സംഘമായ എംഐ 6 ന്റെ റഷ്യന്‍ ഡെസ്‌കിലെ മുന്‍ ഓഫീസര്‍ ക്രിസ്റ്റഫര്‍ ഡേവിഡ് സ്റ്റീല്‍ അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends