Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ദുരിതം; വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ഒട്ടുമിക്ക എയർപോർട്ടുകളിലും യാത്രക്കാരുടെ നീണ്ട ക്യൂ... ബാഗേജുകള്‍ കിട്ടുന്നതിനായി യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തുകിടക്കേണ്ട അവസ്ഥ! ബ്രിട്ടനിൽ പല വിമാനത്താവളങ്ങളിലും പട്ടാളത്തെ ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ

05 JUNE 2022 02:04 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനിലെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ദുരിതം തുടരുന്നതായി റിപ്പോർട്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ തന്നെ മിക്ക എയര്‍പോര്‍ട്ടുകളിലും ഭയാനകമായ ക്യൂവാണ് തുടരുന്നത്. കൂടാതെ ബ്രിസ്റ്റോളിലും മാഞ്ചസ്റ്ററിലും ക്യൂവില്‍ നിന്ന് ജനം വലയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ബാഗേജുകള്‍ കിട്ടുന്നതിനായി യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തുകിടക്കേണ്ട അവസ്ഥ. ഇതോടെ പട്ടാളത്തെ വിളിക്കാതെ ഒന്നും ശരിയാവില്ലെന്നാണ് റയാന്‍എയര്‍ അടക്കമുള്ള വിമാനക്കമ്ബനികള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തി. എയര്‍പോര്‍ട്ടകളില്‍ നീളുന്ന ക്യൂവിന് എയര്‍ലൈനുകളെ പഴിക്കരുതെന്നും റയാനെയര്‍ വ്യക്തമാക്കുകയായിരുന്നു.

അതോടൊപ്പം തന്നെ എയര്‍പോര്‍ട്ടില്‍ നീണ്ടു നില്‍ക്കുന്ന ക്യൂ അവസാനിപ്പിക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പട്ടാളത്തിനേ കഴിയൂ എന്ന് റയാനെയര്‍ ചീഫ് എക്സിക്യൂട്ടീവ് മൈക്കിള്‍ ഒ ലാറി ചൂണ്ടിക്കാണിച്ചു. ആഴ്ചയുടെ മധ്യത്തില്‍ മാത്രം യാത്ര ചെയ്യുന്നതാവും നല്ലതെന്നും അദ്ദേഹം പറയുകയുണ്ടായി. കൈയില്‍ കരുതാവുന്ന ലഗേജ് മാത്രം കരുതകുയും ഹോളിഡേ ആഘോഷങ്ങള്‍ക്കായി ചെറിയ ചെറിയ സാധനങ്ങള്‍ മാത്രം ബാഗേജിലെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് എയര്‍പോര്‍ട്ടില്‍ ചെലവാക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

അങ്ങനെ അക്ഷമരായ ജനങ്ങള്‍ ബാഗേജിനായി കാത്തു നില്‍ക്കുമ്പോള്‍ കണ്‍വെയര്‍ബെല്‍റ്റുകള്‍ ശൂന്യമായി കിടക്കുന്ന കാഴ്ചയായിരുന്നു ഗാട്വിക് എയര്‍പോര്‍ട്ടില്‍ ഉണ്ടാകുന്നത്. ടര്‍ക്കിയില്‍ നിന്നും എത്തിയ കുടുംബത്തിന് തങ്ങളുടെ ഫ്ളൈറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ ടിക്കറ്റിനും ഹോട്ടല്‍ ചെലവ്ക്കുമായി 2,500 പൗണ്ട് അധികം മുടക്കേണ്ടി വരുകയുണ്ടായി.

എന്നാൽ ഈ വരുന്ന എട്ടു മതുല്‍ 12 ആഴ്ചകളില്‍ ഈ ക്യൂ തുടരുമെന്നാണ് കരുതുന്നത്. ഇതിനാല്‍ തന്നെ പട്ടാളത്തെ ഇറക്കേണ്ടത് ആവശ്യമാണെന്നും എയര്‍ലൈനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഹാഫ് ടേം ഹോളിഡേയും പ്ലാറ്റിനും ജൂബിലി ആഘോഷങ്ങള്‍ക്കും ആയി ആളുകള്‍ അധികമായി എത്തുന്നതാണ് എയര്‍പോര്‍ട്ടുകളെ ഏറെ വലച്ചിരിക്കുന്നത്. മതിയായ സ്റ്റാഫുകള്‍ ഇല്ലാത്ത എയര്‍പോര്‍ട്ടുകളിലേക്ക് യാത്രക്കാരും കൂട്ടത്തോടെ എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന കാഴ്‌ചയാണ് കാണുന്നത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.

അതോടൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതം നാലു ദിവസത്തെ ബാങ്ക് ഹോളിഡേയും എല്ലാം യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി മാറിയിട്ടുണ്ട്. മടിയന്മാരായ ബ്രിട്ടീഷുകാര്‍ സര്‍ക്കാര്‍ ബെനഫിറ്റിനായി ജോലി ചെയ്യാതെ ജീവിക്കുന്നതാണ് യുകെയുടെ ട്രാവല്‍ ഇന്‍ടസ്ട്രിയിലെ ജീവനക്കാരുടെ ക്ഷാമത്തിന് കാരണമായി പറയുന്നത്.

അതേസമയം കൊറോണ വൈറസ് പടര്‍ന്നതോടെ തന്നെ ആയിരക്കണക്കിന് ജീവനക്കാരാണ് എയര്‍പോര്‍ട്ടുകളിലെ ജോലി മതിയാക്കി പോയിരിക്കുന്നത്. ഇതും സ്റ്റാഫ് ഷോര്‍ട്ടേജിന് കാരണമായി. 25,000ത്തോളം വിമാനങ്ങളാണ് ഇന്ന് യുകെയില്‍ പറന്നുയരേണ്ടത്. ഇതില്‍ അഞ്ച് ലക്ഷത്തോളം യാത്രക്കാരുമുണ്ട്. എന്നാല്‍ വേണ്ടെത്ര സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ ഇത് എങ്ങനെ സാധ്യമാകുമെന്ന് അറിയില്ല എന്നതാണ്.

ഇതേതുടർന്ന് ക്യൂ നിന്ന് മടുത്ത യാത്രക്കാരില്‍ പലരും അംഗപരിമിതര്‍ എന്ന് നടിച്ച്‌ വീല്‍ചെയറില്‍ ക്യൂ മറികടക്കുന്നതും തലവേദനയായി മാറിയിട്ടുണ്ട്. ജോലിക്കാരുടെ ആവശ്യകത കൂടിയതോടെ സ്റ്റാഫ് ഷോര്‍ട്ടേജ് പരിഹരിക്കാന്‍ യൂറപ്പില്‍ നിന്നും ജീവനക്കാരെ ജോലിക്കെടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് എയര്‍വേസും, ഈസി ജെറ്റും യൂറോപ്പില്‍ നിന്നും വിസാ ഫ്രീ ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടി ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇത് അപ്പാടെ നിരസിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്‌പെയിനില്‍ നിന്നും മറ്റും തൊഴിലില്ലാത്ത ക്യാബിന്‍ ക്രൂവിനെ ജോലിക്കെടുക്കാനായിരുന്നു എയര്‍ലൈനുകളുടെ നീക്കം എന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായത്. ജോലിക്ക് ആളെ വിളിച്ചാല്‍ പോലും ബ്രിട്ടീഷുകാര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് അവസ്ഥ. ബിര്‍മിങ് ഹാം എയര്‍പോര്‍ട്ടില്‍ അംഗപരിമിതര്‍ എന്ന് പറഞ്ഞ് സഹായം ചോദിച്ച്‌ എത്തുന്നവരുടെ എണ്ണത്തില്‍ 20 ശതനമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ വീല്‍ ചെയറുകള്‍ വാങ്ങുകയും വീല്‍ചെയറുകള്‍ ഉന്താനായി കൂടുതല്‍ സ്റ്റാഫിനെ നിയോഗിക്കിക്കേണ്ടി വരുന്നതായും വ്യക്തമാക്കുകയുണ്ടായി. അതായത് ഒട്ടുമിക്ക എയര്‍പോര്‍ട്ടുകളിലേയും അവസ്ഥ ഇതാണ്.

 

അതേസമയം ഇമിഗ്രേഷന്‍, കസ്റ്റംസ്, ബാഗേജ് എന്നിവിടങ്ങങ്ങളിലെല്ലാം ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്നതാണ് പലരും അംഗപരിമിതരായി നടിക്കാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തന്നെ സ്റ്റാഫ് ഷോര്‍ട്ടേജ് മൂലം നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും സമയക്രമത്തില്‍ കാലതാമസം നേരിടുകയും ചെയ്തിട്ടുമുണ്ട്. പോസ്റ്റ് ബ്രെക്‌സിറ്റ് റൂളുകള്‍ നിര്‍ത്തലാക്കണമെന്നാണ് ഈ മേഖലയില്‍ നിന്നും ആവശ്യം ഉയരുന്നത്. അങ്ങനെ എങ്കില്‍ വിദേശ സ്റ്റാഫുകളെ ജോലിക്ക് എടുക്കാന്‍ സാധിക്കുന്നതാണ്. ഉന്നലെയും ഗാട്ട്വിക്ക് എയര്‍പോര്‍ട്ടില്‍ ഈസിജെറ്റ് 36 ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്യുകയുണ്ടായി. ടിയുഐ മാഞ്ചസ്റ്ററില്‍ ആറ് ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ഓട്ടം സീസണ്‍ തുടങ്ങിയ ശേഷം ബ്രിട്ടീഷ് എയര്‍ വേസ് 16,000 ഫ്‌ളൈറ്റുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends