Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുഎസിന്റെ ബ്രാഹ്മാസ്ത്രം സ്വന്തമാക്കി ഉക്രൈന്‍! നൂതന സാങ്കേതിക വിദ്യ കണ്ട് റഷ്യയുടെ നെഞ്ചിടിക്കുന്നു; റഷ്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; ഭൂമി സര്‍വ്വനാശത്തിലേക്ക്..

05 JUNE 2022 03:13 PM IST
മലയാളി വാര്‍ത്ത

ഒരു യുദ്ധം ഉണ്ടാകുമ്പോള്‍ അമേരിക്ക തുനിഞ്ഞിറങ്ങുന്നു എന്ന് പറയുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ പേടിയുള്ള കാര്യമാണ്. കാരണം അത്രയും വലിയ സേനാബലവും ആയുധ ബലവും ഈ രാജ്യത്തിനുണ്ട്. ഇപ്പോഴിതാ റഷ്യയെ ഉന്നംവെച്ച് ഉക്രൈനിന് സഹായം നീട്ടിയിരിക്കുകയാണ് അമേരിക്ക.

റഷ്യ നടത്തുന്ന അതിമാരകമായ യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിന് യു.എസ് ആയുധസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചത്. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം തുടങ്ങിയ ശേഷം ഇത് 11ാമത്തെ തവണയാണ് ആയുധസഹായം നല്‍കുന്നത്. 450 കോടി യുഎസ് ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഇതുവരെ ഉക്രൈയ്‌നായി നല്‍കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

 

മാത്രമല്ല റഷ്യയെ പോലും ഞെട്ടിക്കുന്ന ആയുധങ്ങളാണ് യു.എസ് കൈമാറാന്‍ പോകുന്നത് എന്നാണ് വിവരം. അതില്‍ ജാവലിന്‍ ടാങ്ക് വേധ മിസൈല്‍, ഹെലികോപ്റ്ററുകള്‍, പ്രസിഷന്‍ ഗാര്‍ഡഡ് മിസൈലുകള്‍ എന്നിവയും എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നറിയപ്പെടുന്ന 4 ഹിമാര്‍സ് മിസൈലുകളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഉക്രൈയ്‌നിനായി അമേരിക്ക നല്‍കുന്ന ഏറ്റവും നവീനമായ ആയുധമാണ് ഹിമാര്‍സ് മിസൈലുകള്‍. എത്ര ദൂരെയുള്ള ശത്രുവിനേയും ചുട്ട് ചാമ്പലാക്കാന്‍ ശേഷിയുള്ള ബ്രാഹ്മാസ്ത്രം തന്നെയാണ് ഈ ദീര്‍ഘദൂര മിസൈലുകള്‍.

ഏകദേശം 75 കിലോമീറ്റര്‍ വരെ ഈ മിസൈലുകള്‍ പറക്കും. മാത്രമല്ല മൊബൈല്‍ ലോഞ്ചറുകളില്‍ വിക്ഷേപിക്കാവുന്ന മിസൈലുകളാണ് ഹിമാര്‍സ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത്, ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു ഇവ നീക്കാന്‍ കഴിയും.മാത്രമല്ല മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടമാറ്റിക്കായി ലോഞ്ചറുകളില്‍ നിന്ന് ലോഡ് ചെയ്യുന്ന സംവിധാനവും ഈ മിസൈലിന് ഉണ്ട്. മാത്രമല്ല ഒറ്റ ലോഞ്ചറില്‍ തന്നെ നിരവധി മിസൈലുകളും സ്ഥാപിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റര്‍ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സംവിധാനത്തെയോ ഇതിനു വഹിക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

 

ഇനി റഷ്യയെ ഭയപ്പെടുത്തുന്ന അല്ലെങ്കില്‍ പുടിന് വെല്ലുവിൡയാകുന്ന ഒരു കാര്യം കൂടിയുണ്ട്. അതായത്,റഷ്യയുടെ പക്കല്‍ ഓട്ടമാറ്റിക് ലോഡ് മിസൈലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ യുഎസിന്റെ ഈ സഹായം ഉക്രൈയ്‌നിന് ചെറുതല്ലാത്ത മേല്‍ക്കൈ ചില മേഖലകളിലെങ്കിലും നല്‍കാനിടയുണ്ട്. പ്രത്യേകിച്ച് റഷ്യന്‍ ആധിപത്യം ശക്തമായിരിക്കുന്ന ഉക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍.

അതേസമയം ഹിമാര്‍സ് മിസൈലുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉക്രൈയ്ന്‍ യുഎസിനോട് ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ മാത്രമേ യുക്രെയ്‌ന്റെ കൈയിലുള്ളൂ. അക്കൂട്ടത്തിലേക്ക് റഷ്യയെയും ഭയപ്പെടുത്തുന്ന നൂനത മിസൈല്‍ എത്തുന്നത്. എന്നാല്‍ അതിര്‍ത്തി കടന്ന് റഷ്യന്‍ മേഖലകളില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇതുകൊണ്ട് സാധിക്കുമെങ്കിലും തങ്ങള്‍ അതു ചെയ്യില്ലെന്നാണ ഉക്രൈയ്ന്‍ പറയുന്നത്. പ്രതിരോധത്തിനായി മാത്രമേ ഈ മിസൈല്‍ ഉപയോഗിക്കുള്ളൂ എന്നാണ് ഉക്രൈയ്‌ന്റെ നിലപാട്.

 

അതേസമയം യുഎസ് ഇങ്ങനെയൊരു നീക്കം നടത്തുന്നത് റഷ്യയുടെ ദേഷ്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന ഭയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. ഏത് രൂപത്തിലാണ് റഷ്യ പ്രതിരോധം തീര്‍ക്കുക എന്ന് അറിയാത്തതാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്കക്ക് കാരണം. മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്നുള്ള സൂചനകളു ംപുറത്തുവന്നിരുന്നു. ലോകം ഭയന്നതുപോലെ പുടിന്‍ ആണവ ബട്ടണ്‍ അമര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ തന്നെ റഷ്യ ആ കടുംകൈ ചെയ്യും എന്നുമുള്ള വാര്‍ത്തകളും റഷ്യന്‍ അധികാരികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുടിന്‍ ഉക്രെയ്‌നെതിരെ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്റെ ആണവ സേനയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പായാണ് ഇത് പരക്കെ കാണുന്നത്.

കാരണം പല അവസരങ്ങളിലും ഉക്രെയിനിനെ പിന്തുണക്കുന്ന രാജ്യങ്ങളോട് ഒരല്‍പം അകലം പാലിക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയെ ഉപരോധത്തിലാക്കി കൂടുതല്‍ രാജ്യങ്ങള്‍ ഉക്രൈനിനും സെലന്‍സ്‌കിക്കും പിന്തുണ പ്രഖ്യാപിച്ചത് റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പുടിന്റെ മുന്നറിയിപ്പിനെ ലോക രാജ്യങ്ങള്‍ ഭയക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends