Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇറാനില്‍ അപകട സൈറണ്‍ പാഞ്ഞു കയറി ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍; കിടുങ്ങി വിറച്ച് മെഡിറ്റേറിയന്‍ സമുദ്രം അടുത്ത യുദ്ധ തുടങ്ങി

05 JUNE 2022 04:41 PM IST
മലയാളി വാര്‍ത്ത

ലോകത്ത് റഷ്യയ്ക്കും യുക്രൈനും പുറമേ പുകഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് മേഘലകളാണ് ഇസ്രയേല്‍ ഇറാന്‍ മേഘലയും ചൈനതായ്വാന്‍ മേഘലയും. ഇവിടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. തായ്വാനെ ഉടന്‍ തന്നെ ചൈന ആക്രമിക്കുമന്നതിന് നിര്‍ണായകമായ തെളിവുകള്‍ പുറത്തുവന്നിരുന്നു. അതുപോലെ തന്നെയാണ് ഇറാന്‍ ഇസ്രയേല്‍ യുദ്ധ സാധ്യതയും. പുകയുന്ന യുദ്ധ മുഖങ്ങളിലെ സൈനീകാഭ്യാസങ്ങള്‍ വേഗത്തില്‍ യുദ്ധത്തിലേയ്ക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ. യുക്രൈനില്‍ റഷ്യ നടത്തിയത് ഒരു ഉദാഹരണം. സമാനമായ രീതിയില്‍ ഇസ്രയേലിന്റെ നീക്കങ്ങള്‍ ഉണ്ടായിരിക്കുകയാണ്. സാധാരണ ഒരു സൈനീകാഭ്യാസമല്ല. ഇറാനെ പ്രകോപിക്കുക എന്നുള്ളൊരു ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിക്കൊണ്ടുള്ളൊരു നീക്കമായിരുന്നു അത്. ഇതിന്റെ ഭാഗമായി മെഡിറ്റേറിയന്‍ സമുദ്രത്തെ വട്ടമിട്ട് പറക്കുകയായിരുന്നു ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. വ്യോമസേനയുടെ നിരവധി വിമാനങ്ങളാണ് ആകാശത്ത് അഭ്യാസം നടത്തിയത്. വ്യോമാഭ്യാസത്തിന് ശേഷമുള്ള ഇസ്രായേല്‍ പ്രതിരോധ സേനയുടെ പ്രസ്താവന അനുസരിച്ച് ദീര്‍ഘദൂര യാത്രാഭ്യാസം, ആകാശത്ത് വെച്ചുതന്നെയുള്ള ഇന്ധനം നിറയ്ക്കല്‍, വിദൂരത്തുള്ള ശത്രുക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം എന്നിങ്ങനെയുള്ള പരിശീലനമാണ് ഇസ്രായേല്‍ നടത്തിയത്.

ഏകദേശം 10,000 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമേറിയ അഭ്യാസത്തില്‍ നൂറിലധികം വിമാനങ്ങളും നാവിക സേനയുടെ അന്തര്‍വാഹിനികളുമാണ് പങ്കെടുത്തത്. യൂറേഷ്യന്‍ ദ്വീപ് രാജ്യമായ സൈപ്രസിനെ വലം വെയ്ക്കുകയും എയര്‍സ്‌ട്രൈക്ക് നടത്തുന്നത് പരിശീലിക്കുകയും ചെയ്തു. പരിശിലനത്തിനിടയില്‍ വിമാനങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാകുകയാണെങ്കില്‍ പൈലറ്റുമാരെ സുരക്ഷിതമാക്കുന്നതിന് എലൈറ്റ് ഹെലികോപ്റ്റര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് 669 ഉം സൈന്യം സജ്ജമാക്കിയിരുന്നു.

ഈ ആഭ്യാസ പ്രകടനങ്ങളിലൂടെ തെളിയുന്നത് ഇസ്രായേലിന്റെ യുദ്ധ കരുത്താണ്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെയടക്കം ഏത് ആക്രമണങ്ങള്‍ക്കും ഇസ്രായേല്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഏത് ലോക ശക്തിയേയും നേരിടാന്‍ മാത്രം കരുത്തിലേക്ക് ആ രാജ്യം വളര്‍ന്നിരിക്കുന്നു. എന്തുതരം ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കും ഇസ്രായേല്‍ സുസജ്ജവും പ്രാപ്തരുമാണ്. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ പരിശീലനം നടത്തുന്ന ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഭീകര സംഘടന ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായി വേണം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസിന്റെ എല്ലാ സേനാ വിഭാ?ഗങ്ങളും ഒത്തുചേര്‍ന്നുള്ള പരിശീലനത്തെ വിലയിരുത്താന്‍.

2015 ലെ ആണവ കരാറിലേക്ക് ഇറാന്‍ മടങ്ങിയെത്തുന്നതും തങ്ങളുടെ രാജ്യത്തിന് നേരെ ഭീഷണി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനേയും ഇസ്രായേല്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ താക്കീതും ഇസ്രായേല്‍ നല്‍കി. ഇറാനെതിരായ പുതിയ ആക്രമണ പദ്ധതികള്‍ തയ്യാറാക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി പ്രഖ്യാപിച്ചിരുന്നു. ടെഹ്‌റാന്റെ ആണവ പദ്ധതിക്കെതിരെ നടപടിയെടുക്കാനും ശക്തമായി അവയെ പ്രതിരോധിക്കാനും ആവശ്യമായ നടപടി കൈയ്‌ക്കൊണ്ട് മുന്നോട്ട് നീങ്ങുകയാണ് ഇസ്രായേല്‍. ഇറാനെതിരെയുള്ള ആക്രമണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുകയാണ് ഇസ്രായേല്‍.

പ്രത്യേക യുദ്ധോപകരണങ്ങളും തന്ത്രങ്ങളും മെനയുന്നതോടൊപ്പം ഇറാന്റെ എല്ലാതരം നീക്കങ്ങളേയും നിര്‍ജ്ജീവമാക്കുന്നതിനുള്ള വഴികള്‍ ഇസ്രായേല്‍ തയ്യാറാക്കി കഴിഞ്ഞു. ഇറാനും സഖ്യകക്ഷികളും ചേര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലുടനീളം കോപ്പുകൂട്ടുന്ന പദ്ധതികളെ തകര്‍ത്തെറിയാന്‍ വ്യോമസേന തയ്യാറെടുക്കുകയാണ്. ഹിസ്ബുല്ല ഭീകര സംഘടനയ്‌ക്കെതിരെ പോരാടാന്‍ ഐഡിഎഫ് വിവിധ ക്യാമ്പുകളില്‍ ശക്തമായ പരീശിലനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ പൗരന്മാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും കടുത്ത പ്രഹരമേല്‍പ്പിക്കാനും ഇസ്രായേല്‍ ഇന്ന് സജ്ജമാണ്. ലെബനന്‍ പോലെയുള്ള പര്‍വതപ്രദേശങ്ങളിലും, മറ്റ് നഗരഗ്രാമ പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഐഡിഎഫ് തങ്ങളുടെ പരിശീലനം ശക്തമാക്കുന്നു. ഇറാന്റെയും മതതീവ്രവാദ സംഘടനകളുടെയും പത്തിയൊടിക്കാന്‍ സൈനികര്‍ക്ക് കരുത്ത് പകരുകയാണ് ഇസ്രായേല്‍. ഒപ്പം തങ്ങളുടെ പൗരന്മാരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുകയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends