Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൈന്യത്തെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി; ഇമ്രാനെ കൊല്ലാന്‍ നീക്കം പാകിസ്ഥാനില്‍ പാകിസ്ഥാനില്‍ കൈവിട്ട കളികള്‍; ഹൈ അലര്‍ട്ട്

05 JUNE 2022 07:25 PM IST
മലയാളി വാര്‍ത്ത

ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇസ്‌ലാമാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ബനി ഗാല നഗരത്തിലെ പൊതുപരിപാടിയില്‍ ഇമ്രാന്‍ പങ്കെടുക്കാനിരിക്കെ മേഖലയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടുന്നതിനും മറ്റു പൊതുപരിപാടികള്‍ക്കും നിരോധനമുണ്ട്.

ഇമ്രാന്‍ ഖാന് വധഭീഷണിയുണ്ടെന്നു സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയതായി മുന്‍ പാക്ക് മന്ത്രി ഫവദ് ചൗധരി കഴിഞ്ഞ എപ്രിലില്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ ഇസ്‌ലാമാബാദില്‍ നടത്തിയ റാലിയില്‍ ബുളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉപയോഗിക്കണമെന്ന സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം അദ്ദേഹം തള്ളിയെന്നും ഫവദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ഇമ്രാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാല്‍ പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അനന്തരവന്‍ ഹസാന്‍ നിയാസി മുന്നറിയിപ്പ് നല്‍കി. ബനി ഗാലയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നു സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ നഗരത്തിന്റെ മുക്കിലുംമൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പാക്കിസ്ഥാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉടന്‍ നടത്തിയില്ലെങ്കില്‍ ആഭ്യന്തര കലാപത്തില്‍ രാജ്യം ഛിന്നഭിന്നമാകുമെന്നു ഇമ്രാന്‍ ഖാന്‍ നേരത്തേ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ നാശത്തിന്റെ വക്കിലാണെന്നും ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ രാജ്യം മൂന്നായി വിഭജിക്കപ്പെടുമെന്നും പാക്ക് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക്ക് സൈന്യം ആകും ആദ്യം ഇല്ലാതാകുക, സാമ്പത്തിക നില താറുമാറാകുമെന്നും ആണവപ്രതിരോധ ശേഷി അടക്കം നഷ്ടപ്പെടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നില്ല. എന്റെ കൈകള്‍ കെട്ടപ്പെട്ടിരുന്നു. താന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ എല്ലായിടത്തും നിന്നും ഭീഷണി നേരിട്ടിരുന്നതായും ബാക്‌മെയില്‍ ചെയ്യപ്പെട്ടിരുന്നതായും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി. ദുര്‍ബലമായ സര്‍ക്കാരിനാണ് ഞാന്‍ നേതൃത്വം നല്‍കിയിരുന്നത്. പാക്കിസ്ഥാനില്‍ അധികാരം ആരിലാണ് നിക്ഷിപ്തിമായിരിക്കുന്നതെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ ശക്തിയെ തന്നെ ഞങ്ങള്‍ക്കും ആശ്രയിക്കേണ്ടതായി വന്നു. ഇമ്രാന്‍ പറഞ്ഞു.

ആദ്യമായാണ് സൈന്യത്തിനെതിരെ ഇമ്രാന്‍ ഖാന്‍ ഇത്രയും ഗൗരവതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നത്. ശക്തമായ സൈന്യം അനിവാര്യമായതു പോലെ തന്നെ ശക്തമായ ഭരണകൂടവും ഒഴിവാക്കാനാകാത്തതാണ്. ഭരണപരമായ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് അവരുടെ പിന്തുണ തേടേണ്ടി വന്നിരുന്നുവെന്നതു തര്‍ക്കമില്ലാത്ത കാര്യമാണ്. പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സൈന്യം സര്‍വശക്തമാണ് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നു തോന്നുന്നില്ല. ഞങ്ങള്‍ എല്ലാ കാര്യത്തിലും അവരെ ആശ്രയിച്ചു. നിരവധി കാര്യങ്ങള്‍ രാജ്യത്തിനായി അവര്‍ ചെയ്തുവെങ്കിലും അനിവാര്യമായ പല കാര്യങ്ങളും ചെയ്യുന്നതില്‍ അവര്‍ വീഴ്ച വരുത്തി ഇമ്രാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends