തന്നെ വഞ്ചിച്ച കാമുകനെ കാര്‍ കയറ്റി കൊലപ്പെടുത്തി കാമുകി

കാമുകനായാലും ഭര്‍ത്താവായാലും മറ്റൊരു സ്ത്രീയുടെ പുറകെ പോകുന്നത് വഞ്ചനയാണ്. ഒരേ സമയം രണ്ട് കാമുകിമാരെ അല്ലെങ്കില്‍ രണ്ടു കാമുകന്മാരെ പ്രണയിക്കുന്നവര്‍ സുക്ഷിക്കേണ്ട കാലമാണ്. കാരണം ഇപ്പോള്‍ ആരും ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നത് ഇപ്പോള്‍ പുറത്തുവരുന്ന ഓരോ സംഭവങ്ങള്‍ പറഞ്ഞു തരുന്നുണ്ട്.
അത്തരത്തില്‍ വഞ്ചന നടത്തിയ കാമുകനെ കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ വഞ്ചിച്ച കാമുകനെ കാര്‍ കയറ്റി കൊലപ്പെടുത്തി 26കാരി. അമേരിക്കയിലാണ് സംഭവം. ആന്ദ്രേ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗെയ്‌ലിന്‍ മോറിസ് എന്ന യുവതി അറസ്റ്റില്‍.
തന്നെ കാമുകന്‍ വഞ്ചിക്കുന്നുവെന്ന സംശയം ഉണ്ടായ മോറിസ് ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ച് ഇയാളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുകയായിരുന്നു. ആന്ദ്രേ ഒരു ബാറില്‍ മറ്റൊരു യുവതിയ്‌ക്കൊപ്പം എത്തിയത് മനസിലാക്കിയ മോറിസ് കാര്‍ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു.
ആന്ദ്രേ സ്മിത്തിന്റെ കാമുകിയാണ് താനെന്ന് ആക്രമണത്തിന് ശേഷം ദൃക്‌സാക്ഷികളില്‍ ഒരാളോട് മോറിസ് പറഞ്ഞു. ബാറില്‍ കാമുകനൊപ്പം എത്തിയ യുവതിയെ ആക്രമിക്കാനും മോറിസ് ശ്രമിച്ചു. ഇതിന്റെ പേരില്‍ മൂന്നുപേരെയും ബാറില്‍ നിന്ന് ഇറക്കിവിട്ടു. കൂടാതെ, കാമുകനെ കൊലപ്പെടുത്തിയ മോറിസ് യുവതിയെ ഒഴിഞ്ഞ വൈന്‍കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























