ഇമ്രാന് ഖാന്‍റെ രോമത്തിൽ തൊട്ടാൽ ചാവേര്‍ ആക്രമണം നടത്തും; ഇമ്രാൻ ഖാന്റെ ഒരു മുടിയിഴയ്ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാവില്ല.. വെല്ലുവിളിച്ച് പാക് എംപി..

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വധഗൂഢാലോചന ഉണ്ടെന്നുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട് . എന്നാൽ ആ വർത്തകളേക്കാൾ ഞെട്ടിച്ചത് പാക് എംപി അത്തൗല്ലയുടെ വെല്ലുവിളിയാണ് . ഇമ്രാൻ ഖാന്റെ ഒരു മുടിയിഴയ്ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാകില്ലെന്നാണ് പാകിസ്ഥാൻ തെഹ്രീക്ക് ഇൻസാഫ് (പിടിഐ) എംപി അത്തൗല്ലയുടെ ഭീഷണി . സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
"ഇമ്രാൻ ഖാന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കെതിരെ ആദ്യം ആക്രമണം നടത്തുന്നത് ഞാനായിരിക്കും. നിങ്ങളെ ആരെയും വെറുതെവിടില്ല. ഇതേപോലെ പ്രവർത്തിക്കാൻ ആയിരക്കണക്കിന് പ്രവർത്തകർ തയ്യാറാണ്" ഭീഷണി സന്ദേശത്തിൽ എംപി പറയുന്നു.
ഇമ്രാന് എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനന്തരവൻ ഹസ്സൻ നിയാസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു "പിടിഐ അധ്യക്ഷന് എന്തെങ്കിലും സംഭവിച്ചാൽ അത് പാകിസ്ഥാന് എതിരായ ആക്രമണമായാകും കണക്കാക്കുക. ആക്രമം നടത്തുന്നവർ പശ്ചാത്തപിക്കേണ്ടിവരും." എന്നായിരുന്നു ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസൻ നിയാസി കഴിഞ്ഞ ദിവസം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഇമ്രാനെ വധിക്കാൻ പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത് . അതിനുപിന്നാലെ കനത്ത സുരക്ഷയും ഏർപ്പാടാക്കിയിട്ടുണ്ട് . ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ടംചേരുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു
https://www.facebook.com/Malayalivartha



























