Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജനങ്ങള്‍ ജീവിച്ച് ഒന്ന് തുടങ്ങിയതേ ഉള്ളൂ; കീവില്‍ വീണ്ടും മിസൈലിട്ട് റഷ്യ ഇത് മൂന്നാം ഘട്ട യുദ്ധം?

07 JUNE 2022 09:32 PM IST
മലയാളി വാര്‍ത്ത

യുദ്ധം വീണ്ടും തലസ്ഥാനത്തേയ്ക്ക് ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം യുക്രെയ്ന്‍ തലസ്ഥാനനഗരമായ കീവില്‍ റഷ്യയുടെ മിസൈലാക്രമണം. യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കിയ ടാങ്കുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു റഷ്യ വ്യക്തമാക്കി. എന്നാല്‍ ട്രെയിന്‍ അറ്റകുറ്റപ്പണിശാലയിലാണു മിസൈലുകള്‍ പതിച്ചതെന്നും അവിടെ ടാങ്കുകള്‍ ഇല്ലായിരുന്നുവെന്നും യുക്രെയ്ന്‍ പ്രതികരിച്ചു.

കിഴക്കന്‍ പ്രവിശ്യയായ ഡോണ്‍ബാസിലേക്ക് റഷ്യന്‍ സേന കേന്ദ്രീകരിച്ചതോടെ ആഴ്ചകളായി കീവ് ശാന്തമായിരുന്നു. കടകളും ബാറുകളും തുറന്നുപ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. കീവിന്റെ കിഴക്കന്‍ മേഖലയിലെ രണ്ടു കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിക്കുന്നതിന്റെയും ഉഗ്രസ്‌ഫോടനങ്ങളുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഒഡേസ തുറമുഖത്തു ആയുധങ്ങളുമായി പോയി യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു. ഒഡേസയ്ക്കു സമീപമുള്ള മൈക്കലോവ് തുറമുഖനഗരത്തിലും റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി.

അതേസമയം, പോയ ദിവസങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന കിഴക്കന്‍ മേഖലയിലെ റഷ്യയുടെ സേനാനീക്കം നിലച്ചുവെന്നാണു റിപ്പോര്‍ട്ട്. റഷ്യ ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്ത സീവിയറോഡോണെറ്റ്‌സ്‌കിന്റെ പകുതിയോളം തിരിച്ചുപിടിച്ചെന്നും യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. ദീര്‍ഘ ദൂര മിസൈലുകള്‍ യുക്രെയ്‌നിനു നല്‍കുന്നതു തുടര്‍ന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കി.

വന്‍ പ്രഹരശേഷിയുള്ള മിസൈല്‍ സംവിധാനം അടക്കം നവീന ആയുധങ്ങള്‍ യുക്രെയ്‌നിനു നല്‍കുമെന്ന് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്‌നിനു പാശ്ചാത്യശക്തികള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതു പുതിയ കാര്യമല്ലെങ്കിലും 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ സംവിധാനം നല്‍കിയാല്‍ തിരിച്ചടിയുണ്ടാവുമെന്നു പുട്ടിന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends